പഴയ ആപ്പിൾ ഷൂ വീണ്ടും കളത്തിൽ; സ്വന്തമാക്കാൻ കുറഞ്ഞത് 42 ലക്ഷം രൂപ
ലോകത്തിലെ തന്നെ മുൻ നിര ടെക് കമ്പനിയായ ആപ്പിൾ ഷൂസുകൾ നിർമ്മിക്കുന്ന കാര്യം നിങ്ങൾക്ക് അറിയാമോ? എങ്കിൽ സത്യമാണ് ആപ്പിൾ ഒരിക്കൽ സ്‌നീക്കറുകളുടെ ഒരു ശേഖരം തന്നെ നിർമ്മിച്ചിരുന്നു. പക്ഷെ ഇവ ഒന്നുംതന്നെ വിൽപനക്ക് എത്തിച്ചിരുന്നില്ല. എന്നാൽ ഈ ഷൂസുകൾ ഇപ്പോൾ ആവശ്യമുള്ളവർക്ക് സ്വന്തമാക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിർമ്മിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഇവ ഉപഭോക്താക്കളുടെ മുന്നിൽ ലേലത്തിന് എത്തുന്നത്. ഈ സ്‌നീക്കറുകൾ ആപ്പിൾ ജീവനക്കാർക്ക് മാത്രമായി നിർമ്മിച്ചിരുന്നവയാണ്. ഒരു വ്യവസായം എന്ന നിലയിൽ മറ്റ് ഉപഭോക്താക്കൾക്ക് വിൽക്കാൻ കമ്പനി താൽപര്യപ്പെട്ടിരുന്നില്ല. 1990- കളിൽ നടന്ന ഒരു നാഷണൽ സെയിൽസ് കോൺഫറൻസിൽ ഈ ലിമിറ്റഡ് ഷൂസുകൾ സമ്മാനമായി നൽകിയിരുന്നു. സോത്ബൈ എന്ന വെബ്സൈറ്റാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ഇവ ലേലം ചെയ്ത് വിൽക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സ്വന്തമാക്കാൻ താൽപര്യം ഉള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. അതേ സമയം 1985 കാലഘട്ടത്തിൽ 22,000-ലധികം ഉപഭോക്താക്കൾ ആപ്പിളിൽ നിന്ന് വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയിരുന്നതായും ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പണ്ടുതൊട്ടേ ആപ്പിൾ ഉപഭോക്താക്കൾക്ക് വിശ്വാസതയുള്ള ബ്രാൻഡ് ആയിരുന്നു എന്നതിന്റെ തെളിവായിരുന്നു ഇത്.
ഇന്ന് കാണുന്ന ടെക് ഭീമൻ എന്നതിലുപരി മറ്റ് മേഖലകളിലും ആപ്പിൾ സാന്നിധ്യം അറിയിച്ചിരുന്നു. വിവിധ വൈറ്റ് ലേബൽ ഉൽപ്പന്നങ്ങൾ ആപ്പിൾ നിർമ്മിച്ചിരുന്നു. ലാമി, ഹോണ്ട, ബ്രോൺ എന്നീ ബ്രാൻഡുകൾ ഒരുകാലത്ത് ആപ്പിളിന്റെ പങ്കാളികൾ ആയിരുന്നു എന്നും സോത്ബൈ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രധാനമായും വെളുത്ത നിറത്തിലായിരുന്നു ആപ്പിൾ ഇത്തരം ഉത്പന്നങ്ങൾ പുറത്തിറക്കിയിരുന്നത്. ഇതിന് പുറമെ മഴവിൽ വർണ്ണത്തിന്റെ നടുവിൽ ആയിരുന്നു ആപ്പിളിന്റെ ലോഗോയും നൽകിയിരുന്നത്.

അതേ സമയം ഈ ലിമിറ്റഡ് എഡിഷൻ സ്നീക്കറുകൾ ആപ്പിൾ സ്വന്തമായി നിർമ്മിച്ചതല്ലെന്നും ഒമേഗ സ്പോർട്സ് എന്ന കമ്പനിയുമായി സഹകരിച്ച് പുറത്തിറക്കിയതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അന്നത്തെ കാലത്ത് ഹോണ്ടയും ബ്രൗണും ഉൾപ്പെടെയുള്ള സ്പെഷ്യൽ എഡിഷൻ ഉൽപ്പന്നങ്ങൾക്കായി ആപ്പിൾ അതിന്റെ ബ്രാൻഡ് നെയിം പങ്കാളിത്തമുള്ള ബ്രാൻഡുകൾക്ക് കടം നൽകിയിരുന്നു. ഇത്തരത്തിൽ പഴയ ഷൂസുകൾ, സ്കൂൾ ബാഗുകൾ എന്നിവയിൽ എല്ലാം ആപ്പിളിന്റെ ലോഗോ കാണാൻ സാധിക്കും.
അതേ സമയം ലിമിറ്റഡ് എഡിഷൻ ആപ്പിൾ ഷൂസിന്റെ ലേലത്തിൽ സാധാരണക്കാർക്ക് പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യം സംശയത്തിലാണ് കാരണം ഈ ഷൂസുകളുടെ പ്രാരംഭ വില തന്നെ 50,000 ഡോളറിന് മുകളിലാണ്. അതായത് ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 42 ലക്ഷം രൂപ. ഇത് ലേലത്തിന്റെ പ്രാരംഭ വില മാത്രമാണ്. അന്തിമ ബിഡ് വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഷൂസ് സ്വന്തമാക്കണമെങ്കിൽ ചിലപ്പോൾ കോടികൾ തന്നെ ആവിശ്യമായി വന്നേക്കാം
2010ൽ ഈ ഷൂ ലേലത്തിൽ വന്നപ്പോൾ ഏകദേശം 10,000 ഡോളറിനാണ് വിറ്റുപോയതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതായത് ഏകദേശം 84 ലക്ഷത്തോളം ഇന്ത്യൻ രൂപ. ഇതിന് മുന്നേ 2007ൽ ഈ ഷൂ പ്രമുഖ ഇ കൊമേഴ് സൈറ്റായ ഇ ബയിൽ വിൽപനക്ക് എത്തിയിരുന്നു. എന്ന് 79 ഡോളർ ആയിരുന്നു ആപ്പിൾ ഷൂവിന്റെ വിലയായി ഇ ബയ് നൽകിയത്.
അതിനിടെ ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 15 ഈ വർഷം സെപ്തംബറിൽ പുറത്തിറങ്ങിയേക്കും. എന്നാൽ പുറത്തിറങ്ങിയ മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഐഫോൺ 15ന്റെ വിലയിൽ വർദ്ധനവ് ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നീ വേരിയന്റുകൾക്കായിരിക്കും വില വർദ്ധിക്കുക. എന്നാൽ സെപ്തംബറിൽ ലോഞ്ച് നടന്നാലും ഡിമാന്റിന് അനുസരിച്ച് ഫോൺ എത്തിക്കാൻ പറ്റുമോ എന്നും കമ്പനി സംശയിക്കുന്നുണ്ട്.
കാരണം ഐഫോൺ 15ന്റെ നിർമ്മാണം പ്രതിസന്ധി നേരിടുന്നിണ്ടെന്നും ചില വാർത്തകൾ സൂചിപ്പിച്ചിരുന്നു. ഐഫോൺ 15 പ്രോ മോഡലുകൾ കനം കുറഞ്ഞ ബെസലുകളുള്ള വളഞ്ഞ ഡിസൈനിൽ ആയിരിക്കും എത്തുന്നത്. ബെസലിന്റെ വലിപ്പം കുറയുന്നതാണ് നിർമ്മാണ പ്രശ്‌നങ്ങളുടെ പ്രാഥമിക കാരണം എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ കൂടുതൽ ഉത്പാദനം നടത്തി പ്രശ്നം പരിഹരിക്കാനും ആപ്പിൾ ശ്രമിക്കുന്നുണ്ട്.


Click it and Unblock the Notifications








