ആപ്പിള്‍ സിരിയ്‌ക്കൊരു ദേശി പകര്‍പ്പാകാന്‍ മൈക്രോമാക്‌സ് എയ്ഷ

Posted By: Staff

ആപ്പിള്‍ സിരിയ്‌ക്കൊരു ദേശി പകര്‍പ്പാകാന്‍ മൈക്രോമാക്‌സ് എയ്ഷ

ആപ്പിള്‍ ഐഫോണ്‍ 4എസിലൂടെ ആദ്യമായി എത്തിയ സിരി സോഫ്റ്റ്‌വെയറിനെ ഓര്‍മ്മയില്ലേ? സ്പീച്ച് ഇന്റര്‍പ്രിട്ടേഷന്‍ ആന്റ് റെക്കഗ്നിഷന്‍ ഇന്റര്‍ഫേസ്  എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. ഈ വോയ്‌സ് കണ്‍ട്രോളര്‍ സംവിധാനം ഉപയോഗിച്ച് ഫോണില്‍ വരുന്ന സന്ദേശങ്ങള്‍ ഫോണ്‍ ഉടമയ്ക്ക് സിരി വായിച്ച്  കേള്‍പ്പിക്കുക പോലുള്ള ശബ്ദ സഹായങ്ങളാണ് ലഭിക്കുന്നത്.

ഇത്തരത്തില്‍ സിരിയോട് സാമ്യം തോന്നുന്ന ഒരു വോയ്‌സ് കണ്‍ട്രോളിംഗ് സംവിധാനമാണ് മൈക്രോമാക്‌സിന്റെ എയ്ഷ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്പീച്ച്  ഹാന്‍ഡ്‌സെറ്റ് അസിസ്റ്റന്റ് എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. കമ്പനിയുടെ എ50 സൂപ്പര്‍ഫോണ്‍ നിന്‍ജ ഹാന്‍ഡ്‌സെറ്റിലാണ് എയ്ഷ സംവിധാനം ഉള്‍പ്പെടുന്നത്.

സിരിയെ പോലെ തന്നെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനും സ്‌റ്റോക്ക് മാര്‍ക്കറ്റ് സ്റ്റാറ്റസ് നോക്കാനും മൂവി റിവ്യു ചെയ്യാനും കോള്‍ ചെയ്യാനും വാര്‍ത്തകള്‍ വായിക്കാനും, വാക്കുകള്‍ വിവര്‍ത്തനം ചെയ്യാനുമെല്ലാം എയ്ഷയ്ക്ക് ഒരു വോയ്‌സ് കമാന്റ് നല്‍കിയാല്‍ മാത്രം മതി. സെര്‍ച്ച് ചെയ്യേണ്ട വാക്ക് പറഞ്ഞാല്‍ എയ്ഷ അത് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്‌തോളും.

ഇനി ഫോണ്‍ വിളിക്കണം എന്നുണ്ടെങ്കില്‍ ആരെയാണ് ഫോണ്‍ വിളിക്കേണ്ടതെന്ന്

മാത്രം പറയുക, നിങ്ങളുടെ കോണ്ടാക്റ്റില്‍ നിന്ന് എയ്ഷ ആ പേര് കണ്ടെത്തി നമ്പര്‍ ഡയല്‍ ചെയ്ത് തരും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും എയ്ഷയ്ക്ക് ഒരു ശബ്ദനിര്‍ദ്ദേശം നല്‍കിയാല്‍ മതി.

എയ്ഷയുടെ മികച്ച പ്രവര്‍ത്തനത്തിന് ടൈംസ്‌ജോബ്‌സ്, സിംപ്ലിമാരി എന്നീ രണ്ട് വെബ്‌സൈറ്റുകളുമായി മൈക്രോമാക്‌സ് സഹകരിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 2.3.6 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എ50 ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണിന് 4,999 രൂപയാണ് മൈക്രോമാക്‌സ് നിശ്ചയിച്ചിട്ടുള്ളത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot