VI Plans: ദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ
ഒടിടി ആനുകൂല്യങ്ങൾ ഇല്ലാതെ ഇന്നൊരു റീചാർജ് പ്ലാൻ സെലക്റ്റ് ചെയ്യുന്നതിൽ അർഥമില്ല. മിക്കവാറും പ്രീപെയ്ഡ് യൂസേഴ്സും പ്ലാനുകൾ സെലക്റ്റ് ചെയ്യുന്നതും ഒടിടി അടക്കമുള്ള അധിക ആനുകൂല്യങ്ങൾ പരിഗണിച്ച് തന്നെയാണ്. ഇതിനാൽ തന്നെ ധാരാളം ഒടിടി പ്ലാനുകളും രാജ്യത്തെ ടെലിക്കോം കമ്പനികൾ അവതരിപ്പിക്കുന്നു. വോഡഫോൺ ഐഡിയ ( വിഐ ) ഓഫർ ചെയ്യുന്ന ചില ഒടിടി പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക (VI Plans).

വിഐ ഓഫർ ചെയ്യുന്ന സൌജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളെക്കുറിച്ചാണ് ഈ ലേഖനം. ഏഴ് പ്ലാനുകളാണ് ഇത്തരത്തിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി വിഐ അവതരിപ്പിക്കുന്നത്. 151 രൂപ, 399 രൂപ, 499 രൂപ, 601 രൂപ, 901 രൂപ, 1,066 രൂപ, 3,099 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകൾക്ക് വില വരുന്നത്.

ഓരോ പ്ലാനുകളും വ്യത്യസ്തമായ ആനുകൂല്യങ്ങളും വ്യത്യസ്ത വാലിഡിറ്റികളും ഓഫർ ചെയ്യുന്നു. ഈ പ്ലാനുകൾ എല്ലാം വിഐ മൂവീസ് & ടിവി പ്ലാറ്റ്ഫോമിലേക്കുള്ള വിഐപി ആക്സസ് കോംപ്ലിമെന്ററി ഓഫർ ആയി നൽകുന്നു. 151 രൂപയുടെ പ്ലാനിൽ മാത്രം ഈ ആനുകൂല്യം ലഭ്യമല്ല എന്ന കാര്യം യൂസേഴ്സ് മനസിലാക്കിയിരിക്കണം.

വിഐ നൽകുന്ന 151 രൂപ വിലയുള്ള പ്ലാൻ
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായാണ് വിഐ നൽകുന്ന 151 രൂപ വിലയുള്ള പ്ലാൻ വരുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിൽ 8 ജിബി ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. ഈ സൌകര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ മറ്റൊരു ആനുകൂല്യവും 151 രൂപയുടെ വിഐ പ്ലാൻ ഓഫർ ചെയ്യുന്നില്ല. മറ്റൊരു മെയിൻ പ്ലാനിന്റെ കൂടെ മാത്രമാണ് ഈ പ്ലാൻ ചെയ്യാൻ കഴിയുക.

വിഐ നൽകുന്ന 399 രൂപ വിലയുള്ള പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഒരു ഡെയിലി ഡാറ്റ പ്ലാൻ ആണ് വിഐ ഓഫർ ചെയ്യുന്ന 399 രൂപ വിലയുള്ള പ്ലാൻ. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് ടോക്ക്ടൈമും പ്രതിദിനം 100 എസ്എംഎസുകളും 399 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു.

3 മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനാണ് 399 രൂപയുടെ പ്ലാൻ സൗജന്യമായി ഓഫർ ചെയ്യുന്നത്. വിഐ മൂവീസ് & ടിവി പ്ലാറ്റ്ഫോമിലേക്കുള്ള വിഐപി ആക്സസും ഫ്രീയായി ലഭിക്കും. വിഐയുടെ നൈറ്റ് ഡാറ്റ, ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങളും യൂസേഴ്സിന് കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

രാത്രി 12 മുതൽ രാവിലെ 6 വരെ നിയന്ത്രണങ്ങളില്ലാതെ ഡാറ്റ ഉപയോഗിക്കാനുള്ള സൌകര്യമാണ് രാത്രി ഡാറ്റ ആനുകൂല്യം. അത് പോലെ ആഴ്ചയിലെ 5 ദിവസവും ഉപയോഗിക്കാതെ അധികം വന്ന ഡാറ്റ വീക്കെൻഡിലേക്ക് റോൾ ചെയ്യാൻ ഉള്ള സൌകര്യമാണ് ഡാറ്റ റോൾ ഓവർ ഫീച്ചർ. ഓരോ മാസവും രണ്ട് ജിബി വരെയുള്ള ഡാറ്റ ബാക്കപ്പ് സൌകര്യവും വിഐ ഓഫർ ചെയ്യുന്നു.

വിഐ നൽകുന്ന 499 രൂപ വിലയുള്ള പ്ലാൻ
499 രൂപ വിലയുള്ള വിഐ പ്ലാൻ ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് ഓഫർ ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് ടോക്ക്ടൈം, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയും ഈ പ്ലാൻ നൽകുന്നു. മൊത്തം 28 ദിവസത്തെ വാലിഡിറ്റിയാണ് 499 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നത്.

മുകളിൽ പറഞ്ഞത് പോലെയുള്ള നിയന്ത്രണങ്ങളില്ലാത്ത രാത്രി ഡാറ്റ സൌകര്യം, വിഐ മൂവീസ് & ടിവി പ്ലാറ്റ്ഫോമിലേക്കുള്ള വിഐപി ആക്സസ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, പ്രതിമാസ 2 ജിബി ഡാറ്റ ബായ്ക്കപ്പ് എന്നീ ആനുകൂല്യങ്ങളും 499 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

വിഐ നൽകുന്ന 601 രൂപ വിലയുള്ള പ്ലാൻ
ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായാണ് 601 രൂപ വിലയുള്ള വിഐ പ്ലാൻ വരുന്നത്. ഒരു ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണിത്. 3 ജിബി ഡെയിലി ഡാറ്റയ്ക്കൊപ്പം, അൺലിമിറ്റഡ് ടോക്ക്ടൈം, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും 601 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് ഉള്ളത്.

601 രൂപ വിലയുള്ള പ്ലാനും നിയന്ത്രണങ്ങളില്ലാത്ത രാത്രി ഡാറ്റ സൌകര്യം, വിഐ മൂവീസ് & ടിവി പ്ലാറ്റ്ഫോമിലേക്കുള്ള വിഐപി ആക്സസ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ എന്നിങ്ങനെ ഉള്ള ആനുകൂല്യങ്ങൾ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

വിഐ നൽകുന്ന 901 രൂപ വിലയുള്ള പ്ലാൻ
ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യവുമായാണ് 901 രൂപ വിലയുള്ള വിഐ പ്ലാൻ എത്തുന്നത്. 70 ദിവസത്തെ വാലിഡിറ്റിയും 901 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഡെയിലി 3 ജിബി ഡാറ്റയാണ് 901 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. ഇന്ത്യയിലുടനീളം സൗജന്യ ലോക്കൽ, എസ്ടിഡി കോളുകളും 901 രൂപ വിലയുള്ള പ്ലാൻ നൽകുന്നുണ്ട്.

പ്രതിദിനം 100 എസ്എംഎസുകളും 901 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നു. 901 രൂപ നിരക്കിൽ എത്തുന്ന വിഐ പ്ലാനും നിയന്ത്രണങ്ങളില്ലാത്ത രാത്രി ഡാറ്റ സൌകര്യം, വിഐ മൂവീസ് & ടിവി പ്ലാറ്റ്ഫോമിലേക്കുള്ള വിഐപി ആക്സസ് എന്നിങ്ങനെ ഉള്ള ആനുകൂല്യങ്ങൾ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

ഈ പ്ലാനിന്റെ വാലിഡിറ്റി അഡിറ്റീവ് എന്ന നിലയിലാണ് വരുന്നത്. അതായത് ഇപ്പോൾ ഉള്ള പ്ലാനിന്റെ വാലിഡിറ്റി തീരുന്നതിന് മുമ്പ് തന്നെ ഈ പ്ലാൻ റീചാർജ് ചെയ്യുകയാണെങ്കിൽ അതിന്റെ വാലിഡിറ്റിയ്ക്ക് ഒപ്പം 70 ദിവസത്തെ വാലിഡിറ്റി കൂടി അധികമായി ആഡ് ചെയ്യപ്പെടും.

വിഐ നൽകുന്ന 1,066 രൂപ വിലയുള്ള പ്ലാൻ
84 ദിവസത്തെ വാലിഡിറ്റിയിൽ വിഐ 1,066 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിന് ഒപ്പം ലഭ്യമാണ്.. കൂടാതെ പാക്കേജിൽ പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. 1,066 രൂപയുടെ പ്ലാനും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്നു.

വിഐ നൽകുന്ന 1,066 രൂപ വിലയുള്ള പ്ലാനും നിയന്ത്രണങ്ങളില്ലാത്ത രാത്രി ഡാറ്റ സൌകര്യം, വിഐ മൂവീസ് & ടിവി പ്ലാറ്റ്ഫോമിലേക്കുള്ള വിഐപി ആക്സസ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, പ്രതിമാസ 2 ജിബി ഡാറ്റ ബായ്ക്കപ്പ് എന്നീ ആനുകൂല്യങ്ങളും 1,066 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

വിഐ നൽകുന്ന 3,099 രൂപ വിലയുള്ള പ്ലാൻ
365 ദിവസത്തെ വാലിഡിറ്റിയുമായാണ് 3,099 രൂപ വിലയുള്ള വിഐ പ്ലാൻ എത്തുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റ് കോളിങ് ആനുകൂല്യങ്ങളും 3,099 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും 3,099 രൂപ പ്ലാൻ നൽകുന്നു.

നിയന്ത്രണങ്ങളില്ലാത്ത രാത്രി ഡാറ്റ സൌകര്യം, വിഐ മൂവീസ് & ടിവി പ്ലാറ്റ്ഫോമിലേക്കുള്ള വിഐപി ആക്സസ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, പ്രതിമാസ 2 ജിബി ഡാറ്റ ബായ്ക്കപ്പ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളുമായി തന്നെയാണ് 3,099 രൂപ വിലയുള്ള വിഐ പ്ലാനും യൂസേഴ്സിന് ലഭിക്കുന്നത്.


Click it and Unblock the Notifications








