Home
News

Jio Plans: വീട്ടിൽ നാല് ആളുണ്ടോ? ഒറ്റ ബില്ലും നാല് സിംകാർഡും ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാൻ

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സ്ഥാപനമാണ് റിലയൻസ് ജിയോ. സേവനം ആരംഭിച്ച മുതൽ ഇങ്ങോട്ട് മറ്റാർക്കും ജിയോയുടെ നേട്ടങ്ങൾക്ക് ഒപ്പം എത്താൻ ആയിട്ടില്ല. കമ്പനിയുടെ വലിപ്പമോ, റിലയൻസ് എന്ന വ്യവസായ ഭീമന്റെ പിന്തുണയും മാത്രമല്ല ജിയോയുടെ വളർച്ചയ്ക്ക് കാരണം. അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളും അതിശയകരമായ ഇന്റർനെറ്റ് സ്പീഡും എല്ലാം അടങ്ങുന്ന റിലയൻസ് ജിയോ പ്ലാനുകളാണ് കമ്പനിയെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ടെലിക്കോം സ്ഥാപനമായി നില നിൽക്കാൻ സഹായിക്കുന്നത് (Jio Plans).

റിലയൻസ്

റിലയൻസ് ജിയോയിൽ നിന്നുള്ള ഒരു പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണ് ഈ ലേഖനം എഴുതുന്നത്. നാല് പേര് അടങ്ങുന്ന ഒരു കുടുംബത്തിന് അനുയോജ്യമായ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ആണിത്. നാല് അംഗങ്ങൾ ഉള്ള കുടുംബത്തിൽ ഓരോരുത്തർക്കും പ്രത്യേകം ബില്ലുകൾ അടയ്ക്കേണ്ടെന്നതും റീചാർജ് ചെയ്യേണ്ടെന്നതുമൊക്കെയാണ് റിലയൻസ് ജിയോ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ സവിശേഷത.

ജിയോ

ജിയോ വെബ്സൈറ്റിൽ " ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻസ് " പോർട്ട്ഫോളിയോയ്ക്ക് കീഴിൽ ഈ പ്ലാനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ആകെ അഞ്ച് പ്ലാനുകളാണ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാൻസ് പോർട്ട്ഫോളിയോയിൽ നൽകിയിരിക്കുന്നത്. 999 രൂപ നിരക്കിലാണ് ഈ പ്ലാൻ റിലയൻസ് ജിയോ അവതരിപ്പിക്കുന്നത്.

999 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ

നാല് പേരുള്ള ( നാല് മൊബൈൽ യൂസേഴ്സ് ഉള്ള ) കുടുംബങ്ങൾക്ക് അനുയോജ്യമായ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണിത്. മൂന്ന് അധിക കണക്ഷനുകളും 999 രൂപ വിലയുള്ള പ്ലാനുകൾ ഓഫർ ചെയ്യുന്നു. ഇത് നിങ്ങളുടെ വീട്ടിലെ മറ്റ് അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒക്കെ യൂസ് ചെയ്യാൻ കഴിയും. ഇത്രയ്ക്ക് അധിക കണക്ഷനുകൾ ഓഫർ ചെയ്യുന്ന ഏക ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടിയാണിത്. റിലയൻസ് ജിയോയുടെ 999 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

റിലയൻസ് ജിയോ

റിലയൻസ് ജിയോയുടെ 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ 200 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. ഉപയോഗിക്കുന്ന ഒരോ അധിക ജിബി ഡാറ്റയ്ക്കും 10 രൂപ നിരക്കിലാണ് കമ്പനി ഈടാക്കുന്നത്. രണ്ട് ജിബി അധിക ഡാറ്റ ഉപയോഗിച്ചാൽ ബിൽ വരുമ്പോൾ 20 രൂപ അധികമായി നൽകേണ്ടി വരുമെന്ന് സാരം.

സിം കാർഡ്

നേരത്തെ പറഞ്ഞത് പോലെ ഈ പ്ലാനിന് ഒപ്പം ജിയോ മൂന്ന് സിം കാർഡ് കണക്ഷനുകൾ അധികമായി നൽകുന്നു. പ്രൈമറി കണക്ഷന്റെ ഉടമ ആരാണോ അയാൾക്ക് ഈ സിം കാർഡുകൾ ഇഷ്ടാനുസരണം വിതരണം ചെയ്യാം. കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ നൽകാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ജിയോ ഓഫർ

റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസുകളാണ് ഇതിൽ ഒന്ന്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും 999 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. 500 ജിബി വരെയുള്ള ഡാറ്റ റോൾ ഓവറും ഈ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്.

ഓവർ ദ ടോപ്പ്

ഓവർ ദ ടോപ്പ് ( ഒടിടി ) ആനുകൂല്യങ്ങളും 999 രൂപ വില വരുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്ന പ്രധാന ഒടിടി ആനുകൂല്യങ്ങൾ. ജിയോ പ്രൈം അംഗത്വത്തിനായി ഒറ്റത്തവണ ചാർജ് എന്ന നിലയിൽ 99 രൂപ നൽകണ്ടി വരും.

ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ

നാല് പേരടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന് ഏറ്റവും അനുയോജ്യമായ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണിത്. ചില സന്ദർഭങ്ങളിൽ 999 രൂപ വില വരുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ വളരെ ലാഭകരവുമാണ്. എന്നാൽ ജിയോയിൽ നിന്നുള്ള ഈ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ പ്രധാന സവിശേഷത കുടുംബ കണക്ഷനുകൾ തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. ചില ജനപ്രിയ ജിയോ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയാൻ വായിക്കുക.

299 രൂപ വിലയുള്ള ജിയോ പ്ലാൻ

299 രൂപ വിലയുള്ള ജിയോ പ്ലാൻ

ജിയോയുടെ പോപ്പുലർ പ്ലാനുകളുടെ ലിസ്റ്റിൽ വരുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണ് 299 രൂപ വിലയുള്ള ഓഫർ. 299 രൂപയുടെ പ്ലാൻ യൂസേഴ്സിന് 28 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. പ്രതിദിനം 2 ജിബി ഡാറ്റയും ഈ പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കുന്നു. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും.

ജിബി ഡാറ്റ

56 ജിബി ഡാറ്റയാണ് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ യൂസേഴ്സിന് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ സൌജന്യ സബ്ക്രിപ്ഷനുകളും യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

333 രൂപ വിലയുള്ള ജിയോ പ്ലാൻ

333 രൂപ വിലയുള്ള ജിയോ പ്ലാൻ

333 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ ഏറ്റവും വലിയ ആകർഷണം അതിനൊപ്പം ലഭിക്കുന്ന മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആനുകൂല്യം ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാൻ ആണിത്.

വാലിഡിറ്റി

28 ദിവസത്തെ വാലിഡിറ്റിയുമായാണ് 333 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് 333 രൂപയുടെ ജിയോ പ്ലാൻ ഓഫർ ചെയ്യുന്നത്. വാലിഡിറ്റി കാലയളവിലേക്ക് മൊത്തമായി 42 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും.

അൺലിമിറ്റഡ് കോളിങ്

അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയെല്ലാം 333 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സൌജന്യ സബ്ക്രിപ്ഷനും 333 രൂപ വിലയുള്ള ജിയോ പ്ലാൻ യൂസേഴ്സിന് നൽകുന്നുണ്ട്.

Best Mobiles in India

English summary
Let's look at a postpaid plan from Reliance Jio. This is a family postpaid plan suitable for a family of four. The feature of the Reliance Jio Family Postpaid Plan is that each member of a family of four does not have to pay separate bills and recharge.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X