BSNL Plans: ഒരുപാട് ഡാറ്റയും അധികമാരും തരാത്ത വാലിഡിറ്റിയും; അടിപൊളി ബിഎസ്എൻഎൽ പ്ലാൻ

|

ഏതൊരു ടെലിക്കോം കമ്പനിയായാലും തങ്ങളുടെ യൂസേഴ്സിന് പലവിധത്തിലുള്ള പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡും (ബിഎസ്എൻഎൽ) തങ്ങളുടെ യൂസേഴ്സിന് നിരവധി പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ഓരോ പ്ലാനും ഓരോ ആനുകൂല്യങ്ങളിൽ ഫോക്കസ് ചെയ്താവും വരുന്നത് (BSNL Plans).

പ്ലാനുകൾ

ചില പ്ലാനുകൾ കൂടുതൽ ഡാറ്റ ഓഫർ ചെയ്യുമ്പോൾ മറ്റ് ചില പ്ലാനുകൾ കൂടുതൽ വാലിഡിറ്റി ഓഫർ ചെയ്യുന്നു. എന്നാൽ മാന്യമായ നിരക്കിൽ ധാരാളം ഡാറ്റയും തരക്കേടില്ലാത്ത വാലിഡിറ്റിയും നൽകുന്ന പ്ലാനുകളും ഉണ്ടെങ്കിലോ? അത്തരം ഒരു ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ചാണ് ഈ ലേഖനം. ഹെവി ഡാറ്റ യൂസേഴ്സിന് വേണ്ടിയാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

വ്ളോഗുകൾ ചെയ്യാൻ ഇനി ക്യാമറകൾ എന്തിന്? ഈ സ്മാർട്ട്ഫോണുകൾ തന്നെ ധാരാളംവ്ളോഗുകൾ ചെയ്യാൻ ഇനി ക്യാമറകൾ എന്തിന്? ഈ സ്മാർട്ട്ഫോണുകൾ തന്നെ ധാരാളം

ടെലിക്കോം കമ്പനി

ടെലിക്കോം കമ്പനികൾ നേരത്തെ ഒരു മാസം വാലിഡിറ്റിയുള്ള ( 30 ദിവസം ) പ്ലാനുകൾ നൽകുന്നതിൽ ഒരു വിമുഖത കാണിച്ചിരുന്നു. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഇത് സംബന്ധിച്ച് ധാരാളം പരാതികളും ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ 30 ദിവസത്തെ പ്ലാനുകൾ നൽകണമെന്ന് ട്രായ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മിക്കവാറും കമ്പനികളും 30 ദിവസത്തെ പ്ലാൻ ഓഫർ ചെയ്യാൻ തുടങ്ങിയത്.

30 ദിവസം വാലിഡിറ്റി
 

നേരത്തെ പറഞ്ഞ 30 ദിവസം വാലിഡിറ്റിയുള്ള ഹെവി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ 299 രൂപ നിരക്കിലാണ് വരുന്നത്. ഈ വർഷം ആദ്യമാണ് കമ്പനി ഈ പ്ലാൻ അവതരിപ്പിച്ചത്. മികച്ച ആനുകൂല്യങ്ങളും 299 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. 299 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പണിയറിയില്ലെങ്കിൽ പഠിക്കണം സാറേ, ബിഎസ്എൻഎൽ അറിയാൻ പൊതുതാത്പര്യപ്രകാരംപണിയറിയില്ലെങ്കിൽ പഠിക്കണം സാറേ, ബിഎസ്എൻഎൽ അറിയാൻ പൊതുതാത്പര്യപ്രകാരം

299 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ

299 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ

ഒരു പ്രതിദിന ഡാറ്റ പ്ലാൻ എന്ന നിലയിലാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അവതരിപ്പിക്കുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയും 299 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

ബിഎസ്എൻഎൽ റീചാർജ് പ്ലാൻ

299 രൂപ വില വരുന്ന ബിഎസ്എൻഎൽ റീചാർജ് പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും യൂസേഴ്സിന് ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും 299 രൂപയുടെ പ്ലാൻ യൂസേഴ്സിന് നൽകുന്നുണ്ട്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നതെന്നും അറിയാമല്ലോ.

Jio Plans: വീട്ടിൽ നാല് ആളുണ്ടോ? ഒറ്റ ബില്ലും നാല് സിംകാർഡും ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാൻJio Plans: വീട്ടിൽ നാല് ആളുണ്ടോ? ഒറ്റ ബില്ലും നാല് സിംകാർഡും ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാൻ

വിപണി

ഇപ്പോൾ വിപണിയിൽ ഇത്തരം ഹെവി ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ വളരെ കുറവാണെന്നതാണ് യാഥാർഥ്യം. എങ്കിലും കമ്പനി ബിഎസ്എൻഎൽ ആണ്. രാജ്യത്ത് എല്ലായിടത്തും ഇത് വരെ 4ജി സേവനങ്ങൾ എത്തിക്കാൻ കഴിയാത്ത കമ്പനി. നിങ്ങളുടെ മേഖലയിൽ ബി‌എസ്‌എൻഎല്ലിന് മികച്ച നെറ്റ്‌വർക്ക് കവറേജ് ഉണ്ടെങ്കിൽ ഈ പ്ലാൻ വളരെ അനുയോജ്യമായിരിക്കും.

3 ജിബി ഡാറ്റ

കാരണം 30 ദിവസം 3 ജിബി ഡാറ്റയെന്ന് പറയുന്നത് മികച്ച ഡീൽ തന്നെയാണ്. എന്നാൽ തന്നെയും ഇത് നിങ്ങളുടെ വീട് ഇരിക്കുന്ന സ്ഥലത്തെ നെറ്റ്വർക്ക് കവറേജിനെ കൂടി ആശ്രയിച്ചിരിക്കുന്നു. മോശം കവറേജ് ആണെങ്കിൽ ഏത്ര ഡാറ്റ കിട്ടിയിട്ടും ഒരു കാര്യവും ഉണ്ടാകില്ലല്ലോ.

BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുBSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു

പ്ലാൻ

ഈ പ്ലാൻ അധിക ആനുകൂല്യങ്ങളൊന്നും ഓഫർ ചെയ്യുന്നില്ല എന്നൊരു പോരായ്മ കൂടിയുണ്ട്. ഇത്രയധികം ഡാറ്റയുമായി വരുന്ന ഈ പ്ലാനിനൊപ്പം കമ്പനിക്ക് ഒരു ഒടിടി പ്ലാറ്റ്ഫോം ആക്സസ് നൽകാമായിരുന്നു. 30 ദിവസത്തേക്ക് ആകെ 90 ജിബി ഡാറ്റയാണ് 229 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നത്.

ഡാറ്റ

ഈ പ്ലാനിന് ഒപ്പം വരുന്ന ഓരോ ജിബി ഡാറ്റയും ഉപയോഗിക്കുന്നതിനുള്ള ചിലവ് 3.32 രൂപയാണ്. കൂടാതെ, ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചിലവ് 9.96 രൂപയുമാണ്. അതായത് ഓരോ ദിവസവും ഏകദേശം 10 രൂപയെന്ന് സാരം. മറ്റ് രണ്ട് ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾനെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾ

99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

18 ദിവസത്തെ സേവന വാലിഡിറ്റി മാത്രമാണ് 99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന് ഉള്ളത്. അടുത്തിടെയാണ് 22 ദിവസത്തിൽ നിന്നും പ്ലാനിന്റെ വാലിഡിറ്റി 18 ദിവസമായി കുറച്ചത്. പുതിയ നിരക്ക് വർധനവോടെ 99 രൂപയുടെ പ്ലാൻ യൂസ് ചെയ്യുന്നതിനുള്ള പ്രതിദിവ ചിലവ് 4.5 രൂപയിൽ നിന്നും 5.5 രൂപയായി ഉയർന്നിട്ടുണ്ട്. 99 രൂപയുടെ പ്ലാനിന് ഒപ്പം മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ലെന്നും മനസിലാക്കണം.

118 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

118 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

20 ദിവസത്തെ വാലിഡിറ്റിയാണ് 118 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 0.5 ജിബി ഡാറ്റ, സൌജന്യ പിആർബിടി സേവനം, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം 118 രൂപയുടെ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഈ പ്ലാൻ ഉപയോഗിക്കുന്നതിന് ഒരു ദിവസം 5.9 രൂപയാണ് ചിലവ് വരുന്നത്.

ഇനി ബൂസ്റ്റും ചെയ്യേണ്ട ജാമും ചെയ്യേണ്ട; സിഗ്നൽ ബൂസ്റ്ററുകളും ജാമറുകളും നിരോധിച്ച് കേന്ദ്രംഇനി ബൂസ്റ്റും ചെയ്യേണ്ട ജാമും ചെയ്യേണ്ട; സിഗ്നൽ ബൂസ്റ്ററുകളും ജാമറുകളും നിരോധിച്ച് കേന്ദ്രം

Best Mobiles in India

English summary
Every telecom company offers various prepaid and postpaid plans to its users. The country's public-sector telecom company, Bharat Sanchar Nigam Limited (BSNL), also offers several prepaid recharge plans to its users. Each plan comes with a focus on different benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X