Home
News

പുതിയ ജിയോ സിം എടുത്ത ശേഷം ഏത് പ്ലാൻ റീച്ചാർജ് ചെയ്യണം? ബെസ്റ്റ് 6 ഓപ്ഷനുകൾ ഇതാ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. നിരക്ക് വർധനയെ തുടർന്ന് ജിയോയ്ക്ക് എതിരേ ഒരു വിഭാഗം ആളുകൾ പ്രതിഷേധമുയർത്തുകയും പോർട്ട് ചെയ്യുകയുമൊക്കെ ചെയ്തെങ്കിലും ഇപ്പോഴും ജിയോയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല. ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാർ ഉള്ള ടെലിക്കോം കമ്പനി ജിയോ തന്നെയാണ്. ടെലിക്കോം കമ്പനികൾക്കിടയിൽ പോർട്ടിങ് വ്യാപകമായി നടക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ആളുകൾ ജിയോയിലേക്കും പോർട്ട് ചെയ്ത് എത്താറുണ്ട്. കൂടാതെ പുതിയ സിം വാങ്ങാൻ തീരുമാനിക്കുമ്പോൾ ജിയോയെ പരിഗണിക്കുന്നവരും ഏറെ. എന്നാൽ ജിയോ വരിക്കാർ ആയിക്കഴിഞ്ഞാൽ ഏത് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യണം എന്ന ആശയക്കുഴപ്പം പലരിലുമുണ്ട്.

തങ്ങളുടെ ലക്ഷക്കണക്കിന് വരുന്ന വരിക്കാർക്കായി ജിയോ അ‌നവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ഏത് പ്ലാനാണ് ​തങ്ങൾക്ക് അ‌നുയോജ്യം എന്ന് കണ്ടെത്തുന്നതിലാണ് ഉപയോക്താവിന്റെ മിടുക്ക്. കുറഞ്ഞ ഡാറ്റയുള്ള വാല്യൂ പ്ലാൻ, 1ജിബി, 1.5ജിബി, 2ജിബി, 2.5ജിബി, 3ജിബി പ്ലാനുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളി​ലായി ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ജിയോ സിം എടുത്ത ശേഷം ഏത് പ്ലാൻ ചെയ്യണം? ബെസ്റ്റ് 6 ഓപ്ഷനുകൾ

ഒരു ജിയോ വരിക്കാരനെ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞ വിവിധ അ‌ളവുകളിലുള്ള ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും സഹിതം ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന വിവിധ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. ഈ പ്ലാനുകൾ 189 രൂപ, 249 രൂപ, 299 രൂപ, 349 രൂപ, 399 രൂപ, 449 രൂപ എന്നീ നിരക്കുകളിലാണ് എത്തുന്നത്.

189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ യഥാർഥത്തിൽ ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ വരുന്നതാണ്. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ആകെ 2ജിബി ഡാറ്റ, മൊത്തം 300 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ ലഭ്യമാകുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എല്ലാ ജിയോ പ്ലാനുകളിലും പൊതുവായി ലഭ്യമാണ്.

ജിയോ സിം എടുത്ത ശേഷം ഏത് പ്ലാൻ ചെയ്യണം? ബെസ്റ്റ് 6 ഓപ്ഷനുകൾ

249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാൻ തേടുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്ലാനാണ്. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 28 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5ജിബി ഡാറ്റയുമായി എത്തുന്നു. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോയുടെ 1.5ജിബി പ്രതിദിന ഡാറ്റയുള്ള ആകെ 9 പ്ലാനുകളിൽ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാൻ ഇതാണ്.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത, ഇത് 2ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്നു എന്നതാണ്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 2ജിബി പ്രതിദിന പ്ലാൻ ആയതിനാൽ തന്നെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

ജിയോ സിം എടുത്ത ശേഷം ഏത് പ്ലാൻ ചെയ്യണം? ബെസ്റ്റ് 6 ഓപ്ഷനുകൾ

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 2.5ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന 28 ദിവസ വാലിഡിറ്റി പ്ലാൻ ആണ് എന്നതാണ്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്രീപെയ്ഡ് പ്ലാനിൽ ജിയോ നൽകുന്നു.

449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഏറ്റവും ഉയർന്ന പ്രതിദിന ഡാറ്റയുമായി 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ആണ്. 3ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ ജിയോ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
If you are a new Jio user, here are the top 6 options you can consider for recharge. They come in the prices of Rs 189, Rs 249, Rs 299, Rs 349, Rs 399, and Rs 449. The Rs 189 Jio prepaid plan actually falls under the category of Jio Value prepaid plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X