എന്താ ബോറടിച്ചോ? ആമസോൺ ​പ്രൈം, ​ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവ സൗജന്യമായി ലഭിക്കാനുള്ള വഴിയിതാ

|

ഇന്റർനെറ്റിന്റെ വ്യാപനത്തോടെയും ടെക്നോളജിയുടെ വളർച്ചയോടെയും നമ്മുടെ ആസ്വാദന രീതികളിലും മാറ്റം വന്നിരിക്കുന്നു. വിനോദത്തിനായി ടിവി കണ്ടിരുന്ന നാം ഇന്ന് ഓൺ​ലൈൻ പ്ലാറ്റ്ഫോമുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ആളുകളുടെ ആസ്വാദന രീതിയിൽ വന്ന ഈ മാറ്റം ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളിലും പ്രതിഫലിക്കുന്നതായി നമുക്ക് കാണാം.

 

പ്രമുഖ ടെലിക്കോം കമ്പനികൾ

പ്രമുഖ ടെലിക്കോം കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ ഡാറ്റാ പ്ലാനുകൾക്കൊപ്പം വിവിധ ഓൺ​ലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഇപ്പോൾ നൽകിവരുന്നുണ്ട്. ജിയോ, എയർടെൽ തുടങ്ങിയ ഇന്ത്യൻ ടെലിക്കോം രംഗത്തെ ആദ്യ രണ്ട് വമ്പന്മാർക്കുമൊപ്പം മൂന്നാം സ്ഥാനത്തുള്ള വിഐ(VI )യും തങ്ങളുടെ വരിക്കാർക്ക് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനുകൾ പ്ലാനുകൾ അ‌നുസരിച്ച് നൽകിവരുന്നുണ്ട്.

ആരാധകർ ഏറെയുള്ള ആമസോൺ ​​പ്രൈം

ആരാധകർ ഏറെയുള്ള ആമസോൺ ​​പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്​ക്രിപ്ഷനുകളാണ് ഈ ടെലിക്കോം കമ്പനികളെല്ലാം പ്രധാനമായും പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്. ഈ ആനുകൂല്യങ്ങളും അ‌തോടൊപ്പം ഒട്ടനേകം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും സൗജന്യമായി വിഐ തങ്ങളുടെ യൂസേഴ്സിന് ലഭ്യമാക്കിയിട്ടുണ്ട്. സോണിലിവ് പ്രീമിയം സബ്സ്ക്രിപ്ഷൻ, ആഭ്യന്തര, രാജ്യാന്തര എയർപോർട്ട് ലോഞ്ചുകളിലേക്ക് ആക്സസ്, സീ5 (ZEE5) പ്രീമിയം സബ്സ്ക്രിപ്ഷൻ, വിഐ മൂവീസ് & ടിവി ആപ്പുകൾ ഉപയോഗിക്കാനുള്ള അ‌വസരം തുടങ്ങിയവയെല്ലാം ഇതുവഴി വിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാകും.

ഇപ്പോൾ വിട്ടാൽ പിന്നീട് ദുഃഖിക്കരുത്; ഇഷ്ടംപോലെ ഡാറ്റ അ‌ധികമായി നൽകുന്ന വിഐ ഓഫർ ഉടൻ അ‌വസാനിക്കുംഇപ്പോൾ വിട്ടാൽ പിന്നീട് ദുഃഖിക്കരുത്; ഇഷ്ടംപോലെ ഡാറ്റ അ‌ധികമായി നൽകുന്ന വിഐ ഓഫർ ഉടൻ അ‌വസാനിക്കും

ഒടിടി ആപ്പുകളുടെ സേവനം സൗജന്യമായി ലഭ്യമാക്കുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകൾ
 

ഒടിടി ആപ്പുകളുടെ സേവനം സൗജന്യമായി ലഭ്യമാക്കുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ സേവനം സൗജന്യമായി ലഭ്യമാക്കുന്ന ആറ് പ്ലാനുകളാണ് വിഐക്കുള്ളത്. മൂന്നു മാസത്തേക്ക്
ഡിസ്നി+ ഹോട്ട്സ്റ്റാർ സേവനം സൗജന്യമായി ലഭ്യമാക്കുന്ന 399 രൂപയുടെ പ്ലാൻ ആണ് ഇതിൽ ഏറ്റവും ചെലവു കുറഞ്ഞത്. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നിങ്ങൾക്ക് നൽകുക. കൂടാതെ അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ലഭിക്കും. 28 ദിവസ വാലിഡിറ്റിയാണ് ഈ 399 രൂപയുടെ പ്ലാനിനുള്ളത്.

ഒരു വർഷത്തേക്കാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ

499 രൂപയുടേതാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ സേവനം സൗജന്യമായി ലഭ്യമാക്കുന്ന മറ്റൊരു പ്ലാൻ. 2ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാൻ നൽകുക. അ‌ൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് തുടങ്ങിയ സാധാരണ ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്കൊപ്പം ഒരു വർഷത്തേക്കാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നത്. രാത്രി 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡ് ഇന്റർനെറ്റും വീക്കെൻഡ് ഡാറ്റാ റോളോവറും ഈ പ്ലാൻ നൽകുന്നുണ്ട്.

ഗതികേടോ, സുവർണാവസരമോ; 5ജിക്കായി ബിഎസ്എൻഎൽ ജിയോയുടെ സഹായം തേടുന്നുഗതികേടോ, സുവർണാവസരമോ; 5ജിക്കായി ബിഎസ്എൻഎൽ ജിയോയുടെ സഹായം തേടുന്നു

വൊഡാഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

വൊഡാഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ സേവനം സൗജന്യമായി ലഭ്യമാക്കുന്ന മൂന്ന് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് വിഐക്കുള്ളത്. ഇതിൽ ആദ്യത്തെ പ്ലാൻ പ്രതിമാസം 501 രൂപ ചെലവ് വരുന്നതാണ്. ആറുമാ​സത്തേക്കുള്ള ആമസോൺ ​പ്രൈം മെമ്പർഷിപ്പാണ് ഈ പ്ലാൻ യൂസറിന് നൽകുന്നത്. കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്കും ലഭിക്കും. ഒരു മാസത്തേക്ക് 90 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്സ്കോൾ, 3000 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ.

പോസ്റ്റ്പെയ്ഡ് പ്ലാൻ

701 രൂപയുടേതാണ് ഒടിടി ആപ്പ് സബ്സ്ക്രിപ്ഷൻ നൽകുന്ന മറ്റൊരു പോസ്റ്റ്പെയ്ഡ് പ്ലാൻ. ആറുമാസത്തേക്ക് ആമസോൺ ​പ്രൈം സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവയും ഒരു മാസത്തേക്ക് അ‌ൺലിമിറ്റഡ് ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ്കോൾ സൗകര്യം, 3000 എസ്എംഎസ് എന്നിവയുമാണ് ഈ പ്ലാനിലൂടെ ഉപയോക്താവിന് ലഭ്യമാകുക.

പൊറുതിമുട്ടിച്ചാലും പൊന്നാണ് ജിയോ! 500 രൂപയിൽ താഴെയുള്ള ജിയോ പൊറുതിമുട്ടിച്ചാലും പൊന്നാണ് ജിയോ! 500 രൂപയിൽ താഴെയുള്ള ജിയോ "ബെസ്റ്റ് സെല്ലർ" പ്ലാൻ

വൊഡാഫോൺ റെഡ്എക്സ് പ്ലാൻ

വൊഡാഫോൺ റെഡ്എക്സ് പ്ലാൻ ആണ് മറ്റൊന്ന്. പ്രതിമാസം 1,101 രൂപ ചെലവ് വരുന്ന ഈ പ്ലാനിൽ ഒരു വർഷത്തേക്കാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ സേവനം സൗജന്യമായി ലഭ്യമാകുക. ആറു മാസത്തേക്ക് ആമസോൺ ​പ്രൈം സബ്സ്ക്രിപ്ഷനുമുണ്ട്. 12 മാസത്തേക്ക് സോണിലിവ് പ്രീമിയം സബ്സ്ക്രിപ്ഷനും വിഐ ആപ്പിൽ പരസ്യമില്ലാതെ ഹങ്കാമ മ്യൂസിക് ആസ്വദിക്കാനുള്ള സൗകര്യവും ഈ പ്ലാനിനൊപ്പമുണ്ട്. ഈ പറഞ്ഞ പ്ലാനുകൾ എല്ലാം വിഐ മൂവീസ് & ടിവി ആപ്പ്, സീ5 പ്രീമിയം മെമ്പർഷിപ്പ് എന്നിവയുടെ വിഐപി മെമ്പർഷിപ്പും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

ആ​മസോൺ ​പ്രൈം മെമ്പർഷിപ്പ് ആക്ടിവേറ്റ് ചെയ്യുന്ന വഴി

ആ​മസോൺ ​പ്രൈം മെമ്പർഷിപ്പ് ആക്ടിവേറ്റ് ചെയ്യുന്ന വഴി

നിങ്ങളുടെ വിഐ ആമസോൺ ​പ്രൈം മെമ്പർഷിപ്പ് ആക്ടിവേറ്റ് ചെയ്യണമെങ്കിൽ അ‌തിനു മുമ്പ് വിഐ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

ഠ നിങ്ങളുടെ വിഐ നമ്പർ ഉപയോഗിച്ച ആദ്യം വിഐ ആപ്പിൽ ലോഗിൻ ചെയ്യുക. തുടർന്ന് ​മൈ അ‌ക്കൗണ്ട് എന്ന ഓപ്ഷനിലെത്തി ആക്ടീവ് പ്ലാൻസ് ആൻഡ് സർവീസസ് എന്ന സെക്ഷൻ പരിശോധിക്കുക.

അ‌മ്പമ്പോ ഇങ്ങനെയൊരു വിലക്കുറവോ! റെഡ്മി ക്ലിയറൻസ് സെയിലിൽ ഉൾപ്പെട്ട മുഴുവൻ ഫോണുകളും അ‌വയുടെ വിലയുംഅ‌മ്പമ്പോ ഇങ്ങനെയൊരു വിലക്കുറവോ! റെഡ്മി ക്ലിയറൻസ് സെയിലിൽ ഉൾപ്പെട്ട മുഴുവൻ ഫോണുകളും അ‌വയുടെ വിലയും

ആമസോൺ ​പ്രൈം ആപ്പ്

ഠ നിങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടില്ല എങ്കിൽ ഈ പേജിൽ നിന്ന് നിങ്ങൾ ആമസോൺ ​പ്രൈം ആപ്പ് സ്റ്റോറിലേക്ക് എത്തപ്പെടും. അ‌വിടെ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുക.

ഠ ഒരു തവണ നിങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ നിലവിലുള്ള അ‌ക്കൗണ്ട് വഴി ലോഗിൻ ചെയ്യുകയോ അ‌തല്ലെങ്കിൽ പുതിയൊരു അ‌ക്കൗണ്ട് ഉണ്ടാക്കുകയോ ചെയ്യുക. ഇതോടെ നിങ്ങളുടെ മെമ്പർഷിപ്പ് ഓട്ടോമാറ്റിക്കായി ആക്ടിവേറ്റ് ആകും.

 ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആക്ടിവേറ്റ് ചെയ്യാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആക്ടിവേറ്റ് ചെയ്യാൻ

നിങ്ങളുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ മെമ്പർഷിപ്പ് ആക്ടിവേറ്റ് ചെയ്യുക വളരെ ഈസിയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ മെമ്പർഷിപ്പ് സൗജന്യമായി നൽകുന്ന പ്ലാൻ നിങ്ങൾ റീച്ചാർജ് ചെയ്താൽ മെമ്പർഷിപ്പ് ഓട്ടോമാറ്റിക്കായി ആക്ടിവേറ്റ് ആകും. എന്നാൽ അ‌തിനായി നിങ്ങൾ മൊ​ബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ഈ പ്ലാറ്റ്ഫോമിന്റെ വെബ് വേർഷനിലേക്ക് പോവുകയോ ചെയ്യണം. തുടർന്ന് നിങ്ങളുടെ വിഐ നമ്പറും ഒടിപിയും നൽകുന്നതോടെ ആക്ടിവേഷൻ പൂർത്തിയാകും.

ജാഗ്രതയാണ് രക്ഷ! ഒളിക്യാമറ വലയിൽ വീഴാതിരിക്കാൻ അ‌റിഞ്ഞിരിക്കേണ്ട ആപ്പുകൾജാഗ്രതയാണ് രക്ഷ! ഒളിക്യാമറ വലയിൽ വീഴാതിരിക്കാൻ അ‌റിഞ്ഞിരിക്കേണ്ട ആപ്പുകൾ

Best Mobiles in India

English summary
VI offers its users free subscriptions to Amazon Prime, Disney+ Hotstar, and various other OTT platforms. Six prepaid plans that offer Disney+ Hotstar service for free VI has three postpaid plans that offer Disney+ Hotstar service for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X