Home
News

ഐഫോൺ ഉപഭോക്താക്കൾക്ക് മാത്രമായുള്ള മത്സരം; വിജയിച്ചാൽ സമ്മാനം സ്വർണ്ണക്കട്ടി, പങ്കെടുക്കേണ്ടത് ഇങ്ങനെ

നിങ്ങൾ ഒരു ഐഫോൺ ഉപഭോക്താവ് ആണോ? നിങ്ങൾക്ക് ഫോണിൽ ഫോട്ടോ എടുക്കാൻ ഇഷ്ടമാണോ എങ്കിൽ നിങ്ങൾക്ക് ഒരു സ്വർണ്ണക്കട്ടി സമ്മാനാമായി ലഭിക്കാൻ സാധ്യതയുണ്ട്. എങ്ങനെ എന്നല്ലെ പറഞ്ഞു തരാം. ഇത്തവണത്തെ ഐഫോൺ ഫോട്ടോഗ്രാഫി അവാർഡുകൾക്കായുള്ള സമയം ആയിരിക്കുകയാണ്. ഐഫോണിൽ പകർത്തിയ മികച്ച ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനമാണ് ഇതിലൂടെ ലഭിക്കുക.

എല്ലാ വർഷവും ഇത്തരത്തിൽ ഐഫോൺ ഫോട്ടോഗ്രാഫി അവാർഡുകൾ ഏർപ്പെടുത്താറുണ്ട് വിജയിക്കുന്നവർക്ക് ഒരു ​ഗോൾഡ് ബാർ ആണ് സമ്മാനമായി ലഭിക്കുക. മറ്റ് ആകർഷകമായ സമ്മാനങ്ങളും മികച്ച ഫോട്ടോകൾക്ക് ലഭിക്കുന്നതാണ്. എന്നാൽ ആപ്പിൾ അല്ല ഈ അവാർ‌ഡ് നിശ്ചയിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള ഐഫോൺ അല്ലെങ്കിൽ ഐപാഡ് ഉപഭോക്താക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാം എന്നതും ഈ അവാർഡിന്റെ പ്രത്യേകതയാണ്.

ഐഫോൺ ഉപഭോക്താക്കൾക്ക് മാത്രമായുള്ള മത്സരം

ഉപഭോക്താക്കൾ മത്സരത്തിന് അയക്കുന്ന ഫോട്ടോകൾ മുമ്പ് എവിടെയും പ്രസിദ്ധികരീക്കാൻ പാടില്ല എന്നതാണ് ഈ മത്സരത്തിന്റെ നിബന്ധന. എന്നാൽ ഫെയിസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആണെങ്കിൽ കുഴപ്പമില്ലെന്നും ഈ മത്സരം സംഘടിപ്പിക്കുന്നവർ പറയുന്നു. ഫോട്ടോഷോപ്പ് പോലുള്ള എഡിറ്റിം​ഗുകളും മത്സരത്തിന് അയക്കുന്ന ചിത്രങ്ങളിൽ ഉപയോ​ഗിക്കാൻ പാടില്ല. iOS ആപ്പുകൾ ഉപയോ​ഗിച്ച് മാത്രമാണ് ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ അനുവാദം ഉള്ളത്.

ഫോട്ടോയെടുക്കാനായി ഉപഭോക്താക്കൾക്ക് ഐഫോൺ ആഡ്-ഓൺ ലെൻസുകളും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സിറ്റി ലൈഫ്, ലാൻഡ്‌സ്‌കേപ്പ്, ലൈഫ് സ്‌റ്റൈൽ, നേച്ചർ, പോർട്രെയ്‌റ്റ്, നിശ്ചല ജീവിതം, യാത്ര തുടങ്ങി 18 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവര്‍ക്ക് ഓരോ ഗോള്‍ഡ് ബാറുകളാണ് സമ്മാനമായി നല്‍കുന്നത്. രണ്ടാമത് എത്തുന്ന വ്യക്തിക്ക് ലഭിക്കുക ഒരു പ്ലാറ്റിനം ബാറും ആയിരിക്കും.

ഐഫോൺ ഉപഭോക്താക്കൾക്ക് മാത്രമായുള്ള മത്സരം

കൂടാതെ ഐപാഡ് എയർ, ആപ്പിൾ വാച്ചുകൾ എന്നിവയും മറ്റ് വിജയികൾക്ക് സമ്മാനമായി ലഭിക്കുന്നതാണ്. അതേ സമയം നിങ്ങൾ അയക്കുന്ന ഓരോ ചിത്രത്തിനും നിശ്ചിത് ഫീസ് നൽകേണ്ടതാണ്. ഒരു ചിത്രത്തിന് 5.50 ഡോളർ ആണ് ഫീസ് ആയി ഈടാക്കുക. അതായത് ഏകദേശം 470 രൂപ. ഒരാൾക്ക് 50 ചിത്രങ്ങൾ വരെ ആയക്കാൻ സാധിക്കുന്നതാണ്. ഇതിന് ആകെ വരുന്ന ഫീസ് 135.50 ഡോളർ ആണ്.

മത്സരത്തിനായി ചിത്രങ്ങൾ അയക്കാൻ ഉപഭോക്താക്കൾക്ക് 2024 മാർച്ച് 31 വരെ സമയം ഉണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 2019ലെ ഐഫോൺ ഫോട്ടോഗ്രാഫി അവാർഡുകളിൽ വിജയികൾ ആയത് രണ്ട് ഇന്ത്യക്കാരായിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയായ ഡിംപി ബലോട്ടിയ, കർണാടക സ്വദേശി ശ്രീകുമാർ കൃഷ്ണൻ എന്നിവരയായിരുന്നു വിജയികൾ. സീരീസ് എന്ന വിഭാ​ഗത്തിൽ ഡിംപിക്ക് രണ്ടാം സ്ഥാനവും സൺസെറ്റ് എന്ന വിഭാ​ഗത്തിൽ ശ്രീകുമാറിന് ഒന്നാം സ്ഥാനവും ആണ് ലഭിച്ചത്.

ഡിംപി ഐഫോൺ എക്സിലാണ് പടമെടുത്തതെങ്കിൽ ശ്രീകുമാർ കുമാർ കൃഷ്ണൻ ചിത്രം പകർത്തിയത് ഐഫോൺ സിക്സ് എസിലാണ്. എന്നാൽ നിലവിൽ ഈ ഫോണുകളിളേക്കാലും മികച്ച ക്യാമറ ക്ലാരിറ്റിയും ലെൻസും ഉള്ള ഐഫോണുകൾ വിപണിയിൽ ലഭ്യമാണ്. ആയതിനാൽ തന്നെ ഇത്തവണ മത്സരം കനക്കും എന്നാണ് ഐഫോൺ പ്രേമികൾ പ്രതീക്ഷിക്കുന്നത്. മത്സരിക്കാനും നിരവധി പേര് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2007ല്‍ ആണ് ഐഫോണ്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് തുടങ്ങിയത്. പിന്നീട് ഓരോ വർഷവും ഈ ആവാർഡ് സംഘടിപ്പിക്കാറുണ്ട്. ഇതുവരെ പതിനെട്ട് തവണ ഈ അവാർഡ് സംഘടിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ബഹ്‌റൈൻ, ബെലാറസ്, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, പെറു, പോർച്ചുഗൽ, റഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌വാൻ, ബ്രിട്ടൺ, അമേരിക്ക തുടങ്ങി പതിനെട്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് വിജയികൾ.

നിലവിൽ വിപണിയിൽ മികച്ച ക്യാമറകൾ വാ​ഗ്ദാനം ചെയ്യുന്നതിൽ മുൻനിരയിലാണ് ഐഫോണുകൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എഐഫോൺ 14ൽ 12 എംപി ക്യാമറകൾ ആയിരുന്നു ഉണ്ടായിരുന്നത്. മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ എംപി കുറവാണെങ്കിലും ക്യാമറ ക്ലാരിറ്റി മറ്റെല്ലാ ഫോണുകളെയും പിന്നിലാക്കുന്നു. പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 15 15 പ്രോ മാക്സിൽ പെരിസ്കോപ്പ് ശൈലിയിലുള്ള ടെലിഫോട്ടോ ലെൻസ് ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
It's time for this year's iPhone Photography Awards. Winners will get a gold bar as a prize. Other attractive prizes are also available for the best photos. Officials have informed consumers that they have until March 31, 2024, to send pictures for the competition. Two Indians were the winners of the 2019 iPhone Photography Awards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X