ഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻ

|

ഒരു പ്ലാനിൽ നിന്നും ഒരുപാട് ഒടിടി ആപ്പുകളിലേക്ക് ആക്സസ് ലഭിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ? റിലയൻസ് ജിയോയിൽ നിന്നുമുള്ള ഏതാനും ബ്രോഡ്ബാൻഡ് പ്ലാനുകൾ ഇത്തരം ആനുകൂല്യങ്ങളുമായാണ് വരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നിങ്ങനെയുള്ള ഒന്നോ രണ്ടോ പ്ലാറ്റ്ഫോമുകളിലേക്കല്ല, 16 ഒടിടി സബ്സ്ക്രിപ്ഷനുകൾ വരെ ഓഫർ ചെയ്യുന്ന പ്ലാനുകൾ ഇക്കൂട്ടത്തിൽ ഉണ്ട്. സബ്സ്ക്രിപ്ഷനുകൾക്കായി അധികം പണം നൽകേണ്ടതില്ലെന്നതാണ് ഈ പ്ലാനുകളുടെ പ്രത്യേകത.

 

150 എബിപിഎസ്

പറഞ്ഞ് വരുന്ന പ്ലാനുകളെല്ലാം ഏറ്റവും കുറഞ്ഞത് 150 എബിപിഎസ് ഡാറ്റ സ്പീഡ് ഓഫർ ചെയ്യുന്നവയാണ്. അൺലിമിറ്റഡ് വോയ്സ് കോളിങ് മുതലായ ആനുകൂല്യങ്ങളും ലഭിക്കുന്നു. 999 രൂപ മുതൽ 8,499 രൂപ വരെയാണ് ഈ ജിയോഫൈബ‍‍ർ പ്ലാനുകൾക്ക് വില വരുന്നത്. ജിഎസ്ടി ഉൾപ്പെടുത്താതെയുള്ള നിരക്കുകളാണിവ. ഇവയെല്ലാം ഒരു മാസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നതെന്നും ഓർത്തിരിക്കണം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

999 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ

999 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ

150 എംബിപിഎസ് അപ്‌ലോഡ്, ഡൗൺലോഡ് വേ​ഗവും അൺലിമിറ്റഡ് ഇന്റർനെറ്റും ഈ ജിയോഫൈബ‍‍ർ പ്ലാൻ ഓഫ‍ർ ചെയ്യുന്നു. 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, ജിയോ ആപ്പിലേക്കുള്ള ഫ്രീ സബ്സ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിന്റെ സവിശേഷതയാണ്. മൊത്തം 3.3 ടിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും.

പ്ലാനിങ് ശരിയായാൽ എല്ലാം ശരിയാകും; ഉപകാരപ്പെടുന്ന മികച്ച Jio പ്ലാൻ ഇതാപ്ലാനിങ് ശരിയായാൽ എല്ലാം ശരിയാകും; ഉപകാരപ്പെടുന്ന മികച്ച Jio പ്ലാൻ ഇതാ

ആമസോൺ
 

ആമസോൺ പ്രൈം വീഡിയോയിലേക്കുള്ള ഒരു വ‍ർഷത്തെ ആക്സസ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍‍ർ, വൂട്ട് സെലക്റ്റ്, സോണി ലിവ്, സീ5, വൂട്ട് കിഡ്സ്, സൺഎൻഎക്സ്ടി, ഹോയ്ചോയി, യൂണിവേഴ്സൽ പ്ലസ്, ലയൺസ്​ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ജിയോസിനിമ, ഷെ‍മാറൂമീ, ഇറോസ് നൗ, ആൾ‌ട്ട് ബാലാജി, ജിയോസാവൻ എന്നിവയൊക്കെയാണ് ഒപ്പം ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങൾ.

1,499 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ

1,499 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ

300 എംബിപിഎസ് ഡാറ്റ സ്പീഡ് ഓഫ‍ർ ചെയ്യുന്ന ജിയോഫൈബ‍‍ർ പ്ലാനാണ് 1,499 രൂപയുടെ പ്ലാൻ. 3.3 ടിബി എഫ്.യു.പി ഡാറ്റ പരിധിയും ഈ പ്ലാനിന് ഉണ്ട്. ഫ്രീ വോയ്സ് കോളിങ് സൗകര്യം, ജിയോ ആപ്പുകളിലേക്കുള്ള പരിധികളില്ലാത്ത ആക്സസ് ഇവയൊക്കെ ഈ ജിയോഫൈബ‍‍ർ പ്ലാനിനൊപ്പം ലഭിക്കും. 30 ദിവസം തന്നെയാണ് വാലിഡിറ്റി.

എയർടെലോ? ജിയോയോ? ആര് തരും കുറഞ്ഞ നിരക്കിൽ 5Gഎയർടെലോ? ജിയോയോ? ആര് തരും കുറഞ്ഞ നിരക്കിൽ 5G

ബേസിക്

നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനിനൊപ്പം ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, വൂട്ട് സെലക്റ്റ്, സോണിലിവ്, സീ5, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, യൂണിവേഴ്സൽ പ്ലസ്, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ജിയോസിനിമ, ഷെമാറൂമീ, ഇറോസ് നൌ, ആൾട്ട്ബാലാജി, ജിയോ സാവൻ എന്നീ ആപ്പുകളിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും.

2,499 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ

2,499 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ

500 എംബിപിഎസ് അപ്‌ലോഡ് ഡൗൺലോഡ് സ്പീഡാണ് 2,499 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ ഓഫ‍‍ർ ചെയ്യുന്നത്. 30 ദിവസത്തെ വാലിഡിറ്റിയും 3.3 ‌ടിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളും ജിയോ ആപ്പ് സബ്സ്ക്രിപ്ഷനുകളുമെല്ലാം ഈ പ്ലാനും ഓഫ‍ർ ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിന്റെ സ്റ്റാൻഡേ‍ർഡ് സബ്സ്ക്രിപ്ഷൻ പ്ലാനിലേക്കാണ് യൂസേഴ്സിന് ആക്സസ് നൽകുന്നത്.

Thallumala OTT: ഇനി മൊത്തം 'അടിമയം'; തല്ലുമാലയിലെ പൊടി പാറിയ അടി കാണാൻ കിടിലൻ OTT ഓഫറുകൾThallumala OTT: ഇനി മൊത്തം 'അടിമയം'; തല്ലുമാലയിലെ പൊടി പാറിയ അടി കാണാൻ കിടിലൻ OTT ഓഫറുകൾ

പ്രൈം വീഡിയോ

ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, വൂട്ട് സെലക്റ്റ്, സോണിലിവ്, സീ5, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, യൂണിവേഴ്സൽ പ്ലസ്, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ജിയോസിനിമ, ഷെമാറൂമീ, ഇറോസ് നൌ, ആൾട്ട്ബാലാജി, ജിയോ സാവൻ എന്നീ ആപ്പുകളിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കുന്നു.

3,999 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ

3,999 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ

മറ്റ് പ്ലാനുകളെപ്പോലെ തന്നെ 3,999 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാനും 3.3 ടിബി പ്രതിമാസ എഫ്.യു.പി ഡാറ്റ പരിധി മുന്നോട്ട് വയ്ക്കുന്നു. 1 ജിബിപിഎസ് വരെയുള്ള അപ്‌ലോഡ് ഡൗൺലോഡ് വേ​ഗവും ഈ ജിയോഫൈബ‍‍ർ പ്ലാനിന്റെ സവിശേഷതയാണ്. വോയ്സ് കോളുകൾ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും 30 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ ഓഫ‍ർ ചെയ്യുന്നു.

റീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; കിടിലൻ ഓഫറുമായി ജിയോറീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; കിടിലൻ ഓഫറുമായി ജിയോ

സ്റ്റാൻഡേ‍ർഡ്

നെറ്റ്ഫ്ലിക്സിന്റെ സ്റ്റാൻഡേ‍ർഡ് സബ്സ്ക്രിപ്ഷനിലേക്കാണ് 3,999 രൂപയുടെ ജിയോഫൈബ‍‍ർ പ്ലാൻ ആക്സസ് നൽകുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, സൺ എൻഎക്സ്ടി, ഹോയിചോയ്, യൂണിവേഴ്സൽ പ്ലസ്, ഡിസ്കവറി പ്ലസ്, ജിയോസിനിമ, ഇറോസ് നൌ, ഷെമാറൂമീ, ആൾട്ട്ബാലാജി, ജിയോ സാവൻ എന്നീ ആപ്പുകളിലും സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.

8,499 രൂപയുട‌െ ജിയോഫൈബ‍‍ർ പ്ലാൻ

8,499 രൂപയുട‌െ ജിയോഫൈബ‍‍ർ പ്ലാൻ

ജിയോ ഫൈബറിന്റെ ഈ വില കൂടിയ പ്ലാൻ 6,600 ജിബി ഡാറ്റയും 1 ജിബിപിഎസ് ഡാറ്റ സ്പീഡും ഓഫ‍ർ ചെയ്യുന്നു. വോയ്സ് കോളുകൾ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും 30 ദിവസം വാലിഡിറ്റിയിലേക്ക് ലഭിക്കും. നെറ്റ്ഫ്ലിക്സിന്റെ പ്രീമിയം പ്ലാനിലേക്കുള്ള ആക്സസാണ് ഈ ഓഫറിനെ വ്യത്യസ്തമാക്കുന്നത്. ബാക്കി ഒടിടി ആനുകൂല്യങ്ങളെല്ലാം സമാനമാണ്.

Best Mobiles in India

English summary
Ever wondered if you could get a lot of OTT access on one plan? Few broadband plans from Reliance Jio come with such benefits. There are JioFiber plans that offer up to 16 OTT subscriptions, not just one or two platforms like Disney Plus, Hotstar, and Amazon Prime.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X