Just In
- 1 hr ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 4 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഭുവി തെറിച്ചു! വമ്പന്‍ റെക്കോര്‍ഡുമായി ചഹല്‍, അറിയാം
- Movies
എന്റടുത്ത് വരുമ്പോൾ ജയറാം വട്ടപ്പൂജ്യം! അയാളെ കൂട്ട് പിടിച്ചതിലെ നഷ്ടങ്ങൾ ഇതൊക്കെയാണ്; രാജസേനൻ പറഞ്ഞത്
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
യാത്രയ്ക്കിടയിൽ പെട്ട് പോകാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട ഗൂഗിൾ ടൂളുകൾ
യാത്രകൾ പോകാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? അവധിക്കാലം ആഘോഷിക്കുന്നവർക്കും യാത്രകൾ പോകുന്നവർക്കും ഉപയോഗപ്രദമാകുന്ന നിരവധി ടൂളുകൾ ഗൂഗിൾ നൽകുന്നുണ്ട്. ഹോളിഡേ സ്പോട്ടുകൾ തിരയുന്നതിന് ഒപ്പം യാത്ര മാർഗങ്ങൾ ചൂസ് ചെയ്യുന്നതിനും സ്റ്റേ ചെയ്യാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനുമടക്കമുള്ള നിരവധി ഓപ്ഷനുകൾ ഗൂഗിളിലും അനുബന്ധ സർവീസുകളിലും ഉണ്ട്.

യാത്ര ചെയ്യുന്ന വഴികളിലെ ടോൾ നിരക്കുകൾ മനസിലാക്കാനും ഏറ്റവും കുറഞ്ഞ വിമാന നിരക്കുകൾ കണ്ടെത്താനും ഒക്കെ ഗൂഗിളിന്റെ സേവനങ്ങൾ ഉപയോഗിക്കാം. ഇതിൽ ഒക്കെ ഇത്ര ആലോചിക്കാനും പറയാനും എന്തിരിക്കുന്നു എന്ന് കരുതരുത്. ഗൂഗിളിന്റെ സേവനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നത് ബജറ്റ് പ്ലാനിങിനും മറ്റും ഗുണം ചെയ്യും. അപ്പോൾ അവധിക്കാലം പ്ലാൻ ചെയ്യുന്നതിനും യാത്രകൾക്കും ഉപയോഗപ്രദമാകുന്ന ഗൂഗിൾ ടൂളുകളെക്കുറിച്ചും ഫീച്ചറുകളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

ടോൾ നിരക്കുകൾ കണ്ടെത്താൻ ഗൂഗിൾ മാപ്സ്
റോഡ് മാർഗം ദീർഘദൂര യാത്രകൾ പോകുമ്പോൾ ഉള്ള ഏറ്റവും വലിയ തലവേദനകളിൽ ഒന്നാണ് ടോൾ നിരക്കുകൾ. ഫാസ്ടാഗ് പോലെയുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും ടോൾ നിരക്കുകൾ പലപ്പോഴും നമ്മുടെ പോക്കറ്റ് കീറാറുണ്ട്. ഒരൊറ്റ യാത്രയിൽ അഞ്ചും പത്തും ഇടത്ത് ടോളുകൾ നൽകേണ്ടി വരുമ്പോഴും മറ്റും നമ്മുടെ യാത്ര ബജറ്റ് തന്നെ പാളും. ഇവിടെയാണ് ഗൂഗിൾ മാപ്സിലെ ടോളുകൾ കണ്ടെത്താൻ ഉള്ള ഫീച്ചറുകൾ ഉപയോഗപ്രദം ആകുന്നത്.

നമ്മൾ യാത്ര ചെയ്യുന്ന റോഡിൽ എവിടെയൊക്കെ ടോളുകൾ ഉണ്ടെന്നും നിരക്ക് എത്രയാണെന്നും ഒക്കെ മുൻകൂട്ടി മനസിലാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഫാസ്ടാഗ് റീചാർജിനും മറ്റും ആകെ എത്ര രൂപ ചിലവ് വരുമെന്ന് മനസിലാക്കാനും ഗൂഗിൾ മാപ്സിലെ ടോൾ ഫീച്ചർ ഉപകാരപ്രദമാണ്. മാത്രമല്ല, ടോൾ ഉള്ള ഭാഗങ്ങൾ അവോയിഡ് ചെയ്ത് മറ്റ് റൂട്ടുകൾ സെലക്റ്റ് ചെയ്യാനും ഗൂഗിൾ മാപ്സിലെ ടോൾ ഫീച്ചർ സഹായിക്കുന്നു.

കുറഞ്ഞ നിരക്കിൽ വിമാന യാത്രയ്ക്കായി ഗൂഗിൾ ഫ്ലൈറ്റ്സ്
ഗൂഗിളിന്റെ ഏറ്റവും ഉപകരപ്രദമായ ടൂളുകളിൽ ഒന്നാണ് ഗൂഗിൾ ഫ്ലൈറ്റ്സ്. ഗൂഗിൾ ഫ്ലൈറ്റ്സ് ഫീച്ചർ ഉപയോഗിച്ച് നിർദിഷ്ട തീയതിയിൽ ഒരു സ്ഥലത്തേക്കുള്ള വിമാനങ്ങളും നിരക്കുകളും കണ്ടെത്താം. അത് പോലെ തന്നെ ഒരു സ്ഥലത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന സർവീസ് നടക്കുന്ന ദിവസങ്ങളും കമ്പനികളും ഒക്കെ സെർച്ച് ചെയ്യാനും നേരത്തെ മനസിലാക്കാനും ഗൂഗിൾ ഫ്ലൈറ്റ്സ് സഹായിക്കുന്നു.

കുറഞ്ഞ നിരക്കിൽ സർവീസുകൾ നടക്കുന്ന തീയതികളും വിമാനങ്ങളും മാത്രമല്ല, തേർഡ് പാർട്ടി സർവീസുകൾ വഴി ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനും ഗൂഗിൾ ഫ്ലൈറ്റ്സ് വഴി സാധിക്കും. 2011 മുതൽ ഗൂഗിൾ ഫ്ലൈറ്റ്സ് സേവനം ലഭ്യമാണ്. നിലവിൽ ഗൂഗിൾ ട്രാവലിന്റെ ഭാഗമായാണ് ഗൂഗിൾ ഫ്ലൈറ്റ്സ് സേവനം ലഭ്യമാക്കുന്നത്.

ട്രാവൽ ഡെസ്റ്റിനേഷൻസ് കണ്ടെത്താൻ ഗൂഗിൾ ട്രാവലിന്റെ എക്സ്പ്ലോർ ടൂൾ
യാത്ര പോകണം എന്നാഗ്രഹിക്കുന്നവർ പലപ്പോഴും ആശയക്കുഴപ്പത്തിലാകുന്ന വിഷയമാണ് ട്രാവൽ ഡെസ്റ്റിനേഷനുകൾ. ഇതിന് സഹായിക്കുന്ന ഗൂഗിൾ ടൂൾ ആണ് ഗൂഗിൾ ട്രാവലിന്റെ എക്സ്പ്ലോർ ടൂൾ. ലോകം എമ്പാടുമുള്ള ലൊക്കേഷനുകൾ ബ്രൌസ് ചെയ്യാൻ എക്സ്പ്ലോർ ടൂൾ യൂസേഴ്സിനെ സഹായിക്കുന്നു. ബജറ്റ്, ട്രിപ്പ് ലൈങ്ത് പോലെയുള്ള ഫിൽട്ടറുകളും ഈ ടൂളിന് ഒപ്പം ലഭിക്കുന്നു. വിമാന യാത്ര നിരക്കുകളും ഗൂഗിൾ ട്രാവൽ എക്സ്പ്ലോർ ടൂളിൽ കാണാൻ കഴിയും.

ഗൂഗിൾ ട്രാവലിന്റെ എക്സ്പ്ലോർ ടൂളിൽ ഇപ്പോൾ " എക്സ്പ്ലോർ നിയർബൈ " എന്നൊരു ഓപ്ഷനും ലഭ്യമാണ്. കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഡ്രൈവ് ചെയ്ത് എത്താൻ സാധിക്കുന്ന ലൊക്കേഷനുകൾ ലഭ്യമാക്കാൻ വേണ്ടിയാണ് എക്സ്പ്ലോർ നിയർബൈ ഓപ്ഷൻ കൊണ്ട് വന്നിരിക്കുന്നത്. ഈ ഓപ്ഷൻ ഉപയോഗിച്ച് അടുത്തുള്ള ട്രാവൽ സ്പോട്ടുകൾ കണ്ടെത്താനും ഹോട്ടൽ നിരക്കുകൾ, കാലാവസ്ഥ തുടങ്ങിയ വിവരങ്ങൾ മനസിലാക്കാനും കഴിയും.

താമസസ്ഥലം കണ്ടെത്താൻ ഗൂഗിൾ ട്രാവൽ
യാത്ര പോകുന്ന സ്ഥലവും യാത്രാ മാർഗങ്ങളും റൂട്ടിലെ ടോളുകളും ഒക്കെ മനസിലാക്കിക്കഴിഞ്ഞാൽ അടുത്തതായി തീരുമാനിക്കേണ്ടത് താമസസ്ഥലത്തേക്കുറിച്ചാണ്. നിരവധി കാര്യങ്ങൾ പരിഗണിച്ച് വേണം താമസസ്ഥലം തീരുമാനിക്കാൻ. നിരക്ക്, വൃത്തി, റേറ്റിങുകൾ, ഡെസ്റ്റിനേഷനുകളിലേക്കുള്ള ദൂരം, ഭക്ഷണം തുടങ്ങിയവയാണ് ഏറ്റവും പ്രധാനം. താമസ സ്ഥലം കണ്ടെത്തുന്നതിനും ഗൂഗിൾ നിങ്ങളെ സഹായിക്കും.

താമസസ്ഥലം കണ്ടെത്താൻ ഗൂഗിളിൽ നിന്ന് നേരിട്ട് ഹോട്ടലുകൾക്കായി സെർച്ച് ചെയ്യാം. അല്ലെങ്കിൽ ഗൂഗിൾ ട്രാവലിന്റെ സഹായവും തേടാം. ഗൂഗിൾ ട്രാവലിലെ സെർച്ച് ഓപ്ഷനുകളും ഫിൽറ്ററുകളും ഇന്ററസ്റ്റ് ലേയറുകളും ഒക്കെ ഉപയോഗിച്ച് വിവിധ ഇടങ്ങളിൽ, നിങ്ങൾക്ക് അനുയോജ്യമായ ഹോട്ടലുകളും ഗസ്റ്റ് ഹോമുകളും ഹോം സ്റ്റേകളും ഒക്കെ കണ്ടെത്താൻ കഴിയും.

മികച്ച ഡൈനിങ് ഓപ്ഷനുകൾ, ഷോപ്പിങ് മാളുകൾ, കാഴ്ചകൾ കാണാൻ ഉള്ള സ്ഥലങ്ങൾ എന്നിവയൊക്കെ ഏറ്റവും കൂടുതൽ ഉള്ള ഏരിയകൾ, അത്തരം മേഖലകളിലെ മികച്ച സ്റ്റേയിങ് ഓപ്ഷനുകൾ എന്നിവയൊക്കെ മനസിലാക്കാൻ സാധിക്കും. പോപ്പുലർ ഡെസ്റ്റിനേഷനുകൾക്കായി സെർച്ച് ഫിൽറ്ററുകൾക്ക് താഴെയായി വെയർ റ്റു സ്റ്റേ ഓപ്ഷനും ലഭ്യമാണ്.

ഹോട്ടലുകൾ ബുക്ക്മാർക്ക് ചെയ്യാം
യാത്രകൾക്കിടെ ചില മികച്ച ഹോട്ടലുകളിലും ഹോം സ്റ്റേകളിലും റിസോർട്ടുകളിലുമൊക്കെ നാം എത്തിപ്പെടാറുണ്ട്. താത്പര്യം തോന്നുന്ന ഇത്തരം ഹോട്ടലുകളുടെ പേര് നാം പിന്നീട് ഉള്ള ഉപയോഗത്തിനായി ഓർത്ത് വയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഇവയുടെ പേര് മറന്ന് പോകുന്നതും പിന്നീടുള്ള യാത്രകളിൽ അവയേക്കുറിച്ച് തല പുകച്ച് ആലോചിക്കുന്നതും പതിവ് കാര്യമാണ്.

ഇത്തരം മികച്ച ഹോട്ടലുകളും മറ്റും ബുക്ക്മാർക്ക് ചെയ്ത് സൂക്ഷിക്കാൻ ഉള്ള അവസരവും ഗൂഗിൾ നൽകുന്നുണ്ട്. ഇതിനായി ഗൂഗിൾ ട്രാവലിൽ ഹോട്ടലുകളുടെയും വെക്കേഷൻ റെന്റ് ഹോമുകളുടെയും നേർക്ക് ബുക്ക്മാർക്ക് ഐക്കണും നൽകിയിരിക്കുന്നു. ഇങ്ങനെ ബുക്ക്മാർക്ക് ആയി സേവ് ചെയ്തവ ട്രാവൽ സ്ക്രീനിന്റെ വലത് സൈഡിൽ കാണാൻ കഴിയും. മൊബൈലിൽ സേവ്ഡ് ടാബിലും ഇവ ലഭ്യമാകും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470