അർണബ് ഗോസ്വാമി വിവാദ പരാമർശം; രണ്ടു ദിവസം കൊണ്ട് ആപ്പ് റേറ്റിംഗ് കുത്തനെ 1.4 ലേക്ക്!

By Shafik
|

കേരളത്തെ മൊത്തം അപമാനിച്ചു വിവാദ പ്രസ്താവന നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടിവിയുടെ പ്ളേ സ്റ്റോർ ആപ്പിനെതിരെ പ്രതിഷേധമറിയിച്ച് മലയാളികൾ. രണ്ടു ദിവസം കൊണ്ട് ആപ്പ് റേറ്റിംഗ് കുത്തനെ 1.4ലേക്കാണ് കൂപ്പുകുത്തിയത്. കേരളം മൊത്തം ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരള ജനതയെ മൊത്തം അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടതിനെ നിശിതമായി വിമർശിച്ചുകൊണ്ട് പലരും രംഗത്തുവന്നിരുന്നു. അതിനിടയിലാണ് ഈ സംഭവവും പ്ളേ സ്റ്റോറിൽ നടന്നത്.

 

1.4ലേക്ക് കൂപ്പുകുത്തി ആപ്പ്

1.4ലേക്ക് കൂപ്പുകുത്തി ആപ്പ്

ഉപഭോക്താക്കൾ കൊടുക്കുന്ന റേറ്റിംഗ് അടിസ്ഥാനത്തിലാണ് പ്ളേ സ്റ്റോറിൽ ഓരോ ആപ്പുകളെയും ആളുകൾ വിലയിരുത്തുക. 5ൽ ആണ് പ്ളേ സ്റ്റോറിൽ റേറ്റിംഗ് ഇടാൻ സാധിക്കുക. ഒന്ന് മുതൽ അഞ്ചു വരെ നമുക്കിഷ്ടമുള്ള റേറ്റിംഗ് കൊടുക്കാൻ സാധിക്കും.

എങ്ങനെ റേറ്റിംഗ് കുറയുന്നു?

എങ്ങനെ റേറ്റിംഗ് കുറയുന്നു?

അങ്ങനെ മൊത്തം കിട്ടുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് മൊത്തം റേറ്റിങ് കൂട്ടുക. ഇവിടെ ഈ സംഭാവമുണ്ടായതോടെ ഒട്ടുമിക്ക ഉപഭോക്താക്കളും പ്രത്യേകിച്ച് മലയാളികൾ വന്ന് ഏറ്റവും കുറഞ്ഞ റേറ്റിംഗ് കൊടുത്തതോടെ റേറ്റിങ്ങിൽ ഏറെ മുകളിലായിരുന്ന ചാനലിന്റെ ആപ്പ് ഒറ്റയടിക്ക് 1.4ലേക്ക് മാറുകയായിരുന്നു.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പിന്നീട് അൺഇൻസ്റ്റാൾ ചെയ്തവർ നിരവധി!
 

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പിന്നീട് അൺഇൻസ്റ്റാൾ ചെയ്തവർ നിരവധി!

സംഭവത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ട് നിരവധി പേരാണ് പ്ളേ സ്റ്റോറിൽ റിവ്യൂ കൊടുത്തിരിക്കുന്നത്. പലരുടെയും എഴുത്തുകളിൽ നിന്നും വളരെ സ്പഷ്ടവുമാണ് ഈ കാര്യം. എന്തായാലും ഒരു ആപ്പ് റിവ്യൂ ചെയ്യുന്നതിനായി ആദ്യം ആ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ടല്ലോ. അതുകൊണ്ട് തന്നെ ഈ രണ്ടു ദിവസം കൊണ്ട് നിറയെ ഡൗൺലോഡുകളും ആപ്പിന് കിട്ടിയിട്ടുണ്ട്.

പ്രതിഷേധം അറിയിച്ചു നിരവധി റിവ്യൂകളും

പ്രതിഷേധം അറിയിച്ചു നിരവധി റിവ്യൂകളും

പക്ഷെ ആളുകൾ നെഗറ്റീവ് റിവ്യൂ ഇട്ട് പ്രധിഷേധമറിയിക്കാൻ മാത്രമായി ഡൗൺലോഡ് ചെയ്തതിനാൽ റിവ്യൂ ഇട്ട ശേഷം അതേപോലെ അൺഇൻസ്റ്റാൾ ചെയ്തിട്ടുമുണ്ട്. ഇതും ആപ്പിന്റെ പ്ളേ സ്റ്റോർ അൽഗോരിതങ്ങളിൽ എടുത്ത് കാണിക്കും.

ഓപ്പോ F9 പ്രൊ വാങ്ങാൻ 7 കാരണങ്ങൾ!ഓപ്പോ F9 പ്രൊ വാങ്ങാൻ 7 കാരണങ്ങൾ!

Best Mobiles in India

Read more about:
English summary
Arnab Goswami Controversy; Republic TV Play Store App Rating went to 1.4 in Two Days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X