അരലക്ഷത്തിലേറെ ഫോണുകള്‍ ഡിസ്‌കണക്റ്റ് ചെയ്തു

Posted By: Staff

അരലക്ഷത്തിലേറെ ഫോണുകള്‍ ഡിസ്‌കണക്റ്റ് ചെയ്തു

രജിസ്റ്റര്‍ ചെയ്യാത്ത 51,181 ഫോണുകള്‍ ഇന്ത്യയില്‍ ഡിസ്‌കണക്റ്റ് ചെയ്തു. ട്രായുടെ ടെലിമാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ ടെലിമാര്‍ക്കറ്റിംഗ്  ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച 51,181 ഫോണുകളാണ് ജൂലൈ വരെ സര്‍ക്കാര്‍ ഡിസ്‌കണക്റ്റ് ചെയ്തത്. കമ്മ്യൂണിക്കേഷന്‍ ഐടി മന്ത്രി മിലിന്ദ് ദിയോറ രാജ്യസഭയില്‍ അറിയിച്ചതാണിക്കാര്യം.

ഇത്തരത്തില്‍ ലംഘനം നടത്തുന്ന 88,300 വരിക്കാര്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി രേഖാമൂലം അറിയിച്ചു. ടെലികോം കമേഴ്ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ്  കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സ് 2010 പ്രകാരം ടെലിമാര്‍ക്കറ്റിംഗിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത വരിക്കാര്‍ക്ക് അത്തരം കോളുകള്‍ നടത്താനുള്ള അവകാശം ഇല്ല.

ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ക്കെതിരെ മൊബൈല്‍ വരിക്കാര്‍ സമര്‍പ്പിച്ച പരാതികളില്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികള്‍ക്കെതിരെയാണ്.  ഉപഭോക്താക്കളില്‍ നിന്ന് പരാതി ലഭിക്കുന്ന പക്ഷം ആ കമ്പനികള്‍ക്ക് രണ്ട് തവണ മുന്നറിയിപ്പ് ലഭിക്കും. രണ്ട് തവണയും ഈ മുന്നറിയിപ്പ്  അവഗണിക്കുമ്പോള്‍ ഫോണ്‍ കണക്ഷന്‍ ഡിസ്‌കണക്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot