ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ചിത്രങ്ങള്‍ അടിച്ചു മാറ്റി 5 ലക്ഷത്തിന് വിറ്റു...!

ഇന്റര്‍നെറ്റിലെ നിങ്ങളുടെ ഫോട്ടോകള്‍ മറ്റൊരാള്‍ അടിച്ചു മാറ്റി കച്ചവടമാക്കുമെന്ന് നിങ്ങള്‍ സ്വപ്‌നത്തില്‍ പോലും ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ചിന്തിക്കാന്‍ സമയമായിരിക്കുന്നു.

ഉപയോക്താക്കളുടെ ചിത്രങ്ങള്‍ അടിച്ചു മാറ്റി വിറ്റത് 5 ലക്ഷത്തിന്...!

ഇന്‍സ്റ്റാഗ്രാമിലെ ഉപയോക്താക്കളുടെ ഫോട്ടോകള്‍ അടിച്ചു മാറ്റി 5,76000 രൂപയാണ് ഒരു വിരുതന്‍ ഉണ്ടാക്കിയത്. അമേരിക്കയിലെ ന്യുയോര്‍ക്കില്‍ നടന്ന ഫ്രീസ് ആര്‍ട്ട് ഫെയറിലാണ് സംഭവം നടന്നത്.

നിങ്ങളറിയാത്ത ഫേസ്ബുക്ക് വിശേഷങ്ങള്‍....!

ഉപയോക്താക്കളുടെ ചിത്രങ്ങള്‍ അടിച്ചു മാറ്റി വിറ്റത് 5 ലക്ഷത്തിന്...!

ഫോട്ടോഗ്രാഫറായ റിച്ചാര്‍ഡ് പ്രിന്‍സ് ഇന്‍സ്റ്റാഗ്രാമിലെ ഉപയോക്താക്കളുടെ ഫോട്ടോകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വലിയ പേപ്പര്‍ പ്രിന്റായി വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. സംഭവം ചൂടപ്പം പോലെയാണ് വിറ്റു പോയത്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

ഉപയോക്താക്കളുടെ ചിത്രങ്ങള്‍ അടിച്ചു മാറ്റി വിറ്റത് 5 ലക്ഷത്തിന്...!

ഒരു ഉപയോക്താവിന്റെയും അനുമതി വാങ്ങാതെയാണ് റിച്ചാര്‍ഡ് ഈ വില്‍പ്പന മാമാങ്കം നടത്തിയത്. വാഷിങ്ടണ്‍ പോസ്റ്റ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. ലൈംഗിക അതി പ്രസരമുളള ചിത്രങ്ങളാണ് ഇയാള്‍ കൂടുതലായും വില്‍പ്പനയ്ക്ക് വച്ചിരുന്നത്.

Read more about:
English summary
Artist sells other people's Instagram photos for $90,000 each.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot