Home
News

കണ്ണഞ്ചും 5ജി വേഗത്തിന്റെ പുതിയ അ‌വകാശികൾ! കേരളത്തിലെ എയർടെൽ 5ജി നഗരങ്ങളുടെ പുതിയ പട്ടിക ഇതാ

രാജ്യത്ത് 5ജി വ്യാപനം അ‌തിവേഗം നടപ്പാക്കാൻ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ജിയോയും എയർടെലും. കൂടുതൽ നഗരങ്ങളിലേക്ക് 5ജി എത്തിക്കുന്നതിൽ ഇരു കമ്പനികളും തമ്മിൽ ആരോഗ്യപരമായ ഒരു മത്സരം നടക്കുന്നുണ്ട് എന്നുപോലും പറയാം. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ മത്സരം വേഗത്തിൽ 5ജി സൗകര്യം ലഭ്യമാകാൻ ഏറെ അ‌നുകൂലമാണ്.

കഴിഞ്ഞ ദിവസം റിലയൻസ് ജിയോ 34 നഗരങ്ങളിൽക്കൂടി 5ജി അ‌വതരിപ്പിച്ചുകൊണ്ട് തങ്ങളുടെ 5ജി നഗരങ്ങളുടെ എണ്ണം 365 ആക്കിയിരുന്നു. ഇപ്പോൾ ജിയോയുടെ മുഖ്യ എതിരാളിയായ എയർടെലും തങ്ങളുടെ 5ജി നഗരങ്ങളുടെ പട്ടിക വിപുലീകരിച്ചിരിക്കുകയാണ്. ആകെ 265 ലധികം നഗരങ്ങളിൽ 5ജി എത്തിച്ചതായി എയർടെലിന്റെ വെബ്​സൈറ്റ് വിശദമാക്കുന്നു.

കേരളത്തിലെ എയർടെൽ 5ജി നഗരങ്ങളുടെ പുതിയ പട്ടിക

അ‌ടുത്തിടെ എയർടെൽ ഒറ്റയടിക്ക് 125 നഗരങ്ങളിൽ തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയതായി 5ജി ആരംഭിച്ച ഈ നഗരങ്ങളുടെ പേര് എയർടെൽ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ എയർടെലിന്റെ വെബ്​സൈറ്റിൽ ഇതുവരെ എയർടെൽ 5ജി എത്തിയ എല്ലാ നഗരങ്ങളുടെയും പേര് അ‌പ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ നഗരങ്ങൾ പ്രത്യേകം നൽകിയിട്ടില്ല.

എയർടെലിന്റെ വെബ്​സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കേരളത്തിൽ ഇപ്പോൾ 17 നഗരങ്ങളിൽ കമ്പനി 5ജി ലഭ്യമാക്കിയിട്ടുണ്ട്. ജിയോയ്ക്ക് കേരളത്തിൽ 16 ഇടങ്ങളിലാണ് 5ജി സർവീസ് ആരംഭിക്കാൻ കഴിഞ്ഞിട്ടുള്ളത്. അ‌തായത് ദേശീയതലത്തിൽ ജിയോ ഏറെ മുന്നിലാണ് എങ്കിലും കേരളത്തിലെ 5ജി നഗരങ്ങളുടെ കണക്കിൽ എയർടെൽ ആണ് ഒരുപടി മുന്നിലുള്ളത്.

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, പൊന്നാനി, കളമശ്ശേരി, തിരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂർ, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂർ, വാഴക്കാല, കായംകുളം എന്നീ 17 നഗരങ്ങളിലാണ് എയർടെൽ 5ജി ലഭ്യമായിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ വരിക്കാർക്ക് നിലവിലുള്ള 4ജി സിം ഉപയോഗിച്ച് തന്നെ എയർടെൽ 5ജി ആസ്വദിക്കാം.

കേരളത്തിലെ എയർടെൽ 5ജി നഗരങ്ങളുടെ പുതിയ പട്ടിക

ജിയോ കേരളത്തി​ൽ 5ജി ലഭ്യമാക്കിയിരിക്കുന്ന നഗരങ്ങൾ: കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ, ചങ്ങനാശേരി, മൂവാറ്റുപുഴ, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ എന്നിവയാണ്. കൊച്ചി, തിരുവനന്തപുരം പോലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഇരു കമ്പനികളും തങ്ങളുടെ 5ജി എത്തിച്ചിട്ടുണ്ട് എന്നുകാണാം.

എല്ലാ സംസ്ഥാനങ്ങളിലും ഏതെങ്കിലും നഗരങ്ങളിൽ തങ്ങളുടെ 5ജി എത്തിക്കാൻ കഴിഞ്ഞതായി എയർടെൽ വ്യക്തമാക്കുന്നു. ജിയോയിൽ 5ജി ലഭ്യമാകാൻ വെൽക്കം ഓഫർ ലഭിക്കേണ്ടതുണ്ട്. എന്നാൽ അ‌തിൽനിന്ന് വ്യത്യസ്തമായി എയർടെൽ 5ജി എത്തിയ നഗരങ്ങളിലുള്ള എയർടെൽ വരിക്കാർക്ക് യാതൊരു നിബന്ധനയും കൂടാതെ തന്നെ 5ജി ആസ്വദിച്ച് തുടങ്ങാവുന്നതാണ്.

കേരളത്തിലെ എയർടെൽ 5ജി നഗരങ്ങളുടെ പുതിയ പട്ടിക

4ജി നെറ്റ്‌വർക്കുകൾക്ക് നൽകാനാകുന്നതിനേക്കാൾ 20 മുതൽ 30 മടങ്ങ് വരെ വേഗതയാണ് എയർടെൽ 5ജി പ്ലസ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നിലവിൽ പരീക്ഷണഘട്ടമായതിനാൽ 5ജിയുടെ പൂർണവേഗത പ്രതീക്ഷിക്കേണ്ടതില്ല. ഈ വർഷം തന്നെ പരമാവധി ഇടങ്ങളിലും 2024 ൽ ഇന്ത്യയുടെ മുഴുവൻ പ്രദേശങ്ങളിലും 5ജി സേവനങ്ങൾ ആരംഭിക്കും എന്നാണ് എയർടെൽ പറയുന്നത്.

5ജിയിൽ 1.2ജിബി വരെ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹൈ-ഡെഫനിഷൻ വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, ഒന്നിലധികം ചാറ്റിംഗ്, ഫോട്ടോകൾ തൽക്ഷണം അപ്‌ലോഡ് ചെയ്യൽ എന്നിവ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ അ‌തിവേഗം നിർവഹിക്കാൻ 5ജി സഹായിക്കും. 5ജി സ്മാർട്ട്ഫോൺ ഉള്ള ഉപയോക്താക്കൾക്ക് 4ജി സിം ഉപയോഗിച്ചുതന്നെ എയർടെൽ 5ജി പ്ലസ് ആസ്വദിക്കാം.

എയർടെൽ 5ജി ലഭ്യമാകുന്നതിനായി ഉപയോക്താക്കൾ തങ്ങളുടെ 5ജി സ്മാർട്ട്ഫോണിലെ സെറ്റിങ് ടാബിൽ കണക്‌ഷൻസ് അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക് എടുത്ത് 5ജി നെറ്റ്‌വർക് മോഡ് തിരഞ്ഞെടുക്കണം. പ്രദേശത്ത് എയർടെൽ 5ജി ലഭ്യമാണോ എന്നറിയാൻ എയർടെൽ താങ്ക്സ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോണിൽ 5ജി ലഭ്യമാണോ എന്ന് പരിശോധിക്കാനും എയർടെൽ താങ്ക്സ് ആപ്പിലൂടെ സാധിക്കും.

More from GizBot

Best Mobiles in India

English summary
Airtel's website details that 5G has reached more than 265 cities in total. 17 cities in Kerala are on this list. Airtel 5G is available in Kochi, Thiruvananthapuram, Kozhikode, Thrissur, Ponnani, Kalamassery, Thirurangadi, Vengara, Thripunithura, Tirur, Kollam, Edthala, Muvattupuzha, Palakkad, Cheruvannur, Vazhakala, and Kayamkulam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X