ഇരിക്കട്ടെ ഒരു ഫാൻ എഡിഷൻ! അസൂസ് റോഗ് ഫോൺ 9 FE ലോഞ്ച് ചെയ്തു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ അസൂസ് തങ്ങളുടെ റോഗ് ഫോൺ സീരീസിൽ ഒരു ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കിയിരിക്കുന്നു. അസൂസ് റോഗ് ഫോൺ 9, അസൂസ് റോഗ് ഫോൺ 9 പ്രോ എന്നിവ കമ്പനി കഴിഞ്ഞ വർഷം നവംബറിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന്റെ അനുബന്ധമായാണ് ഇപ്പോൾ അസൂസ് റോഗ് ഫോൺ 9 FE (ASUS ROG Phone 9 FE) എന്ന മോഡൽ കൂടി അവതരിപ്പിച്ചിരിക്കുന്നത്. തായ്ലൻഡിൽ ആണ് ഇത് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പിന്നീട് മറ്റ് വിപണികളിലേക്കും അവതരിപ്പിച്ചേക്കും.
അസൂസ് മുൻപ് ഇറക്കിയ റോഗ് ഫോൺ 9 ന് സമാനമായ ഡിസ്‌പ്ലേയാണ് പുതിയ റോഗ് ഫോൺ 9 എഫ്ഇയിലും ഉള്ളത്. എന്നാൽ ചിപ്സെറ്റിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എന്ന പ്രീമിയം ചിപ്സെറ്റ് ആണ് റോഗ് ഫോൺ 9ൽ ഉള്ളത്. എന്നാൽ അതിനെക്കാൾ വിലക്കുറവിൽ എത്തുന്ന ഈ ഫാൻ എഡിഷൻ മോഡലിൽ
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്.

അസൂസ് റോഗ് ഫോൺ 9 FEയുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2400× 1080 പിക്‌സലുകൾ) ഫുൾ HD+ LTPO Samsung E6 AMOLED 10-ബിറ്റ് HDR ഡിസ്‌പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 2500 nits വരെ ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 750 ജിപിയുവും ഇതിലുണ്ട്. 16GB റാമും 256GB (UFS 4.0) സ്റ്റോറേജും ഈ ഫാൻ എഡിഷൻ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ROG UI ൽ ആണ് പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം അസൂസ് ഈ ഫോണിൽ ഒരുക്കിയിട്ടുണ്ട്. അതിൽ 1/1.56″ സോണി IMX890 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.9 അപ്പർച്ചർ, 6-ആക്സിസ് ഗിംബൽ സ്റ്റെബിലൈസേഷൻ സഹിതം), 13MP അൾട്രാ-വൈഡ് ക്യാമറ, 5MP മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ (8MP ഔട്ട്പുട്ട്) ആണ് നൽകിയിരിക്കുന്നത്.
3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ സ്പീക്കറുകൾ, 5-മാഗ്നറ്റ് സ്റ്റീരിയോ സ്പീക്കർ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ,
5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, GPS/GLONASS/Beidou, Galileo(E1+E5a), QZSS(L1+L5), NavIC(L5), USB ടൈപ്പ്-C, NFC എന്നീ ഫീച്ചറുകളും ഇതിൽ ഉണ്ട്.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP68 റേറ്റിങ്, 163.8×76.8×8.9mm വലിപ്പം, 225 ഗ്രാം ഭാരം എന്നിവയും ഈ അസൂസ് റോഗ് ഫോൺ 9 എഫ്ഇയ്ക്ക് ഉണ്ട്. 65W ഹൈപ്പർ ചാർജ് ഫാസ്റ്റ് ചാർജിംഗ്, ക്വിക്ക് ചാർജ് 5.0, PD ചാർജിംഗ്, 15W Qi വയർലെസ് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 5500mAh ബാറ്ററിയാണ് ഇതിൽ എത്തുന്നത്.

വിലയും ലഭ്യതയും: അസൂസ് റോഗ് ഫോൺ 9 ഫാൻ എഡിഷൻ ഫാന്റം ബ്ലാക്ക് നിറത്തിൽ ആണ് ലഭ്യമാകുക. ഇതിന്റെ വില 29,990 തായ് ഭട്ട് (USD 890 / ഏകദേശം 77,475 രൂപ) ആണ്, ഇതിന്റെ വിൽപ്പന ഇതിനകം തായ്‌ലൻഡിൽ ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








