യുവാക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ രണ്ട് ലാപ്‌ടോപ് മോഡലുകളുമായി അസ്യൂസ്

|

യുവാക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ രണ്ടു ലാപ്‌ടോപ്പ് മോഡലുകളെ അസ്യൂസ് വിപണിയിലെത്തിച്ചു. വിവോ എസ്14, വിവോ ബുക്ക് എസ് 15 എന്നിവയാണ് പുതിയ മോഡലുകള്‍. എട്ടാം തലമുറ ഇന്റല്‍ പ്രോസസ്സറിന്റെ കരുത്തിലാണ് രണ്ടു മോഡലുകളുടെയും പ്രവര്‍ത്തനം. പുതിയ സെന്‍ബുക്ക് സീരീസ് ലാപ്‌ടോപ്പുകളുടെ മാതൃകയിലാണ് വിവോ ബുക്ക എസ് 14ന്റെയും വിവോ ബുക്ക് എസ് 15ന്റെയും വരവ്.

 

രൂപഭംഗി നല്‍കുന്നു.

രൂപഭംഗി നല്‍കുന്നു.

സെന്‍ബുക്ക് സീരീസിലെപ്പോലെത്തന്നെ സ്‌ക്രീന്‍പാഡ് 2.0 ഫീച്ചര്‍ പുത്തന്‍ മോഡലുകളിലുണ്ട്. എന്‍വീഡിയ ജിഫോഴ്‌സ് എം.എക്‌സ്250 ജി.പി.യുവാണ് ഗ്രാഫിക്‌സ് നല്‍കുന്നത്. നാനോ എഡ്ജ് ഡിസ്‌പ്ലേ ഡിസൈനും കോണ്ട്രാസ്റ്റിംഗ് എഡ്ജും രണ്ടു മോഡലുകള്‍ക്കും പ്രത്യേക രൂപഭംഗി നല്‍കുന്നു.

കണക്ടീവിറ്റിക്കുമായി

കണക്ടീവിറ്റിക്കുമായി

വിവോ ബുക്ക് സീരീസില്‍ സ്‌ക്രീന്‍ പാഡ് 2.0 സവിശേഷക ഉള്‍ക്കൊള്ളിച്ച ആദ്യ മോഡലുകളാണ് വിവോ സെ്14, എസ് 15 എന്നിവ. മികച്ച ടൈപ്പിംഗിനായി ഇര്‍ഗോ ലിഫ്റ്റ് ഹിഞ്ച് ഡിസൈന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലോ ലേറ്റന്‍സിക്കും അതിവേഗ കണക്ടീവിറ്റിക്കുമായി വൈഫൈ 6 സംവിധാനം രണ്ടു മോഡലുകളിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടുതല്‍ സവിശേഷതകള്‍ ചുവടെ.

അസ്യൂസ് വ്യൂബുക്ക് എസ്14
 

അസ്യൂസ് വ്യൂബുക്ക് എസ്14

14 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് മോഡലിലുള്ളത്. 16:9 ആണ് ആസ്‌പെക്ട് റേഷ്യോ. 1920X1080 പിക്‌സല്‍ റെസലൂഷന്‍ ലാപ്‌ടോപ്പിന് മികച്ച ഡിസ്‌പ്ലേ ഔട്ട്പുട്ട് നല്‍കുന്നു. 88 ശതമാനമാണ് സ്‌ക്രീന്‍ ടു ബോഡി റേഷ്യോ. എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സറാണ് ലാപ്‌ടോപ്പിനു കരുത്തേകുന്നത്. 2 ജി.ബി ഡി.ഡി.ആര്‍.3 റാമും മോഡലിലുണ്ട്. 47 Wh 2 സെല്‍ ലിഥിയം പോളിമര്‍ ബാറ്റിയും അതിവേഗ ചാര്‍ജിംഗ് സംവിധാനവും വ്യൂബുക്ക് എസ്14 നുള്ള പ്രത്യേകതയാണ്.

അസ്യൂസ് വ്യൂബുക്ക് എസ്15

അസ്യൂസ് വ്യൂബുക്ക് എസ്15

15.6 ഇഞ്ച് എല്‍.ഇ.ഡി ബാക്ക്‌ലിറ്റ് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് മോഡലിലുള്ളത്. 16:9 ആണ് ആസ്‌പെക്ട് റേഷ്യോ. 88 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോ മികച്ച രൂപഭംഗി നല്‍കുന്നു. ക്വാഡ്‌കോര്‍ എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സറും 16 ജി.ബി റാമും അസ്യൂസ് വ്യൂബുക്ക് എസ്15ന് കരുത്തേകും. 1 റ്റി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്.

2 ജി.ബി ഗ്രാഫിക്‌സും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ടച്ച് സ്‌ക്രീന്‍ അധിഷ്ഠിത ടച്ച് പാഡാണ് മോഡലിലുള്ളത്. 47 Wh 3 സെല്‍ ലിഥിയം പോളിമര്‍ ബാറ്റിയും അതിവേഗ ചാര്‍ജിംഗ് സംവിധാനവും വ്യൂബുക്ക് എസ്15 നുള്ള പ്രത്യേകതയാണ്.

മനസുകൊണ്ട് നിയന്ത്രിക്കാവുന്ന റോബോട്ടിക് സംവിധാനവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻമനസുകൊണ്ട് നിയന്ത്രിക്കാവുന്ന റോബോട്ടിക് സംവിധാനവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ

Best Mobiles in India

Read more about:
English summary
Asus VivoBook S14, VivoBook S15 With ScreenPad 2.0, Nvidia GeForce MX250 GPU Launched

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X