Home
News

അ‌ൾട്രകളുടെ നിരയിലേക്ക് ഒരു കരുത്തൻ കൂടി! അ‌സൂസ് സെൻഫോൺ 12 അൾട്ര ലോഞ്ച് ചെയ്തു

ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലുകൾ ഹിറ്റ് ആയതോടെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് അ‌ൾട്ര മോഡലുകളോട് ഒരു പ്രത്യേക താൽപര്യമൊക്കെയുണ്ട്. അ‌തിനാലാകാം പ്രമുഖ ബ്രാൻഡുകൾ പലതും തങ്ങളുടെ പ്രീമിയം സീരീസിൽ അ‌ൾട്ര മോഡലുകളും അ‌വതരിപ്പിക്കാറുണ്ട്. ഇപ്പോൾ അ‌സൂസ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സെൻഫോൺ സീരീസിലേക്ക് സെൻഫോൺ 12 അൾട്ര (ASUS Zenfone 12 Ultra) എന്നൊരു സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ അ‌സൂസിന്റെ റോഗ് ഫോൺ 9 സീരീസിന് സമാനമായ ഫീച്ചറുകളാണ് ഈ അ‌ൾട്ര മോഡലിൽ ഉള്ളത്.

നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയോടെയാണ് ഈ ഫോൺ എത്തുന്നത്. റിയൽ- ടൈം വോയ്‌സ് ട്രാൻസ്‌ലേറ്റർ വാഗ്ദാനം ചെയ്യുന്ന AI കോൾ ട്രാൻസ്‌ലേറ്റർ 2.0, മൾട്ടി-സ്പീക്കർ ഐഡന്റിഫിക്കേഷൻ, AI ട്രാൻസ്‌ക്രിപ്റ്റ് 2.0 എന്നിവയുൾപ്പെടെ AI സവിശേഷതകൾ ഇതിൽ ഉണ്ട്. കൂടാതെ, മെറ്റയിൽ നിന്നുള്ള ലാമ 3 8B മോഡൽ പിന്തുണയും ഉണ്ട്.

അ‌ൾട്രകളുടെ നിരയിലേക്ക് ഒരു കരുത്തൻ കൂടി! അ‌സൂസ് സെൻഫോൺ 12 അൾട്ര

അ‌സൂസ് സെൻഫോൺ 12 അൾട്രയുടെ (ASUS Zenfone 12 Ultra) പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ 1-120Hz LTPO (ഗെയിമിംഗിന് പരമാവധി 144Hz) Samsung E6 AMOLED 10-ബിറ്റ് HDR ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 2500 nits വരെ ​ബ്രൈറ്റ്നസ്, 107.37% DCI-P3 /145.65% sRGB/ 103.16% NTSC, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ ശക്തികേന്ദ്രമായ 4.1GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെയും കരുത്ത്. അഡ്രിനോ 830 GPU സഹിതമാണ് ഇത് എത്തുന്നത്. 12GB / 16GB LPDDR5X റാം ഓപ്ഷനുകളും 256GB / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകളും അ‌സൂസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

അ‌ൾട്രകളുടെ നിരയിലേക്ക് ഒരു കരുത്തൻ കൂടി! അ‌സൂസ് സെൻഫോൺ 12 അൾട്ര

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് അ‌സൂസ് സെൻഫോൺ 12 അ‌ൾട്ര എത്തിയിരിക്കുന്നത്. അ‌തിൽ സോണി LYTIA 700 സെൻസറുള്ള 50MP മെയിൻ ക്യാമറ (1/1.56″ സെൻസർ, f/1.9 അപ്പേർച്ചർ, 6-ആക്സിസ് ഗിംബൽ സ്റ്റെബിലൈസേഷൻ), 13MP 120° അൾട്രാ-വൈഡ് ക്യാമറ, 32MP 3x ടെലിഫോട്ടോ സെൻസർ (f/2.4 അപ്പേർച്ചർ, OIS) എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 32MP (90° FoV) ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സെൻ UI ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ സ്പീക്കറുകൾ, 5-മാഗ്നറ്റ് സ്റ്റീരിയോ സ്പീക്കർ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, GPS(L1/L5), Glonass(L1), NavIC, യുഎസ്ബി ​ടൈപ്പ് സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

163.8 x 77.0 x 8.9mm വലിപ്പവും 220 ഗ്രാം ഭാരവും അ‌സൂസ് സെൻഫോൺ 12 അ‌ൾട്രയ്ക്ക് ഉണ്ട്. IP68 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തുന്നത്. 65W ഹൈപ്പർ ചാർജ് ഫാസ്റ്റ് ചാർജിംഗ്, ക്വിക്ക് ചാർജ് 5.0, PD ചാർജിംഗ്, 15W Qi വയർലെസ് ചാർജിംഗ് എന്നിവയോട് കൂടിയ 5500mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

അ‌ൾട്രകളുടെ നിരയിലേക്ക് ഒരു കരുത്തൻ കൂടി! അ‌സൂസ് സെൻഫോൺ 12 അൾട്ര

അ‌സൂസ് സെൻഫോൺ 12 അ‌ൾട്രയുടെ 16GB + 512GB മോഡലിന് 100 യൂറോ പ്രീ-ഓർഡർ ഡിസ്കൗണ്ട് സഹിതം 1100 യൂറോ (USD 1,140 / ഏകദേശം 99,990 രൂപ) ആണ് വില. ഫെബ്രുവരി 28 വരെയാണ് പ്രീ ഓഡർ ഡിസ്കൗണ്ട് ലഭിക്കുക. എബണി ബ്ലാക്ക്, സകുറ വൈറ്റ്, സേജ് ഗ്രീൻ എന്നീ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.

തായ്‌വാനിലും ഹോങ്കോങ്ങിലും ഇത് ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിന്റെ 12GB + 256GB മോഡലിന് NT$ 29,990 (USD 911 / ഏകദേശം 79,910 രൂപ) ആണ് വില. 16GB + 512GB മോഡലിന് NT$ 31,990 (USD 973 / ഏകദേശം 85,240 രൂപ) ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Asus ZenFone 12 Ultra has been launched. It comes with 16GB RAM + 512GB storage. It is powered by an up to 4.1GHz Octa Core Snapdragon 8 Elite 3nm SoC with Adreno 830 GPU. It is priced at 1100 Euros (USD 1,140 / approx. Rs. 99,990) in Europe with a 100 Euros pre-order discount. The phone is available in Ebony black, Sakura white and Sage green colours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X