അസ്യൂസ് സെൻഫോൺ 5Z ന് ജനുവരിയിൽ ആൻഡ്രോയിഡ് 9.0 പൈ അപ്ഡേറ്റ് ലഭിക്കും
2018 ജൂലൈ മാസം പുറത്തിറങ്ങിയ അസ്യൂസിൻറെ സ്മാർട്ട്ഫോൺ മോഡലാണ് സെൻഫോൺ 5Z. സ്നാപ്ഡ്രാഗൺ 845 പ്രോസസ്സറുള്ള അഫോർഡബിൾ സ്മാർട്ട്ഫോൺ എന്നായിരുന്നു ഈ മോഡലിൻറെ ഖ്യാദി. ആഗസ്റ്റ് മാസം ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ തങ്ങളുടെ സബ് ബ്രാൻഡായ പോക്കോ എഫ് വൺ അവതരിപ്പിക്കുന്നതുവരെ സെൻഫോൺ 5Zന് ഈ ഖ്യാദി ഉണ്ടായിരുന്നു. എന്നാലുമിപ്പോഴും ക്വാൽകോമിൻറെ ഹൈ എൻഡായ സ്നാപ്ഡ്രാഗൺ 845 പ്രോസസ്സറുള്ള കരുത്തൻ സെൻഫോൺ 5Z ന് ആവശ്യക്കാരേറെയാണ്.

സെൻഫോൺ 5Z ആരാധകർക്കും ഉപയോക്താക്കൾക്കും സന്തോഷ വാർത്തയാണ് ഇപ്പോൾ ആൻഡ്രോയിഡ് പുറത്തുവിട്ടിരിക്കുന്നത്. ആൻഡ്രോയിഡിൻറെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 9.0 പൈ അപ്ഡേറ്റ് സെൻഫോൺ 5Zന് അധികം വൈകാതെ ലഭിക്കും. 2019 ജനുവരി മാസമാകും അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങുക. പുതിയ അപ്ഡേറ്റ് ഫേംവേയർ ഓവർ ദഎയർ (FOTA) അപ്ഡേറ്റായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജനുവരി മാസം അപ്ഡേറ്റ് ലഭിക്കുമെങ്കിലും എല്ലാ ഉപയോക്താക്കളിലേക്കുമെത്താൻ കുറച്ചൂടി സമയമെടുക്കും.
ഫോട്ട (FOTA) അപ്ഡേറ്റായതുകൊണ്ടുതന്നെ സെൻഫോൺ 5Z ഉപയോഗിക്കുന്നവരുടെ ഫോണിലേക്ക് തനിയെ ലഭിക്കും. ഓട്ടോമേറ്റിക്കായി അപ്ഡേറ്റ് ലഭിക്കാത്തവർ മാനുവലായി അപ്ഡേറ്റിനായി ശ്രമിക്കാവുന്നതാണ്. ഇതിനായുള്ള വഴികൾ ഇതാണ്. Settings > Sysem > System Updates > Check For Updates. ആൻഡ്രോയിഡിൻറെ പുത്തൻ സവിശേഷതകൾ ആസ്വദിക്കാൻ എല്ലാ സെൻഫോൺ 5Z ഉപയോക്താക്കളും ആൻഡ്രോയിഡ് 9.0ലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി അഭ്യർത്ഥിച്ചിട്ടുണ്ട്.
സെൻഫോൺ 5Z സവിശേഷതകളിലേക്കൊരു തിരിഞ്ഞുനോട്ടം
6.2 ഇഞ്ച് ഐ.പി.എസ് എൽ.സി.ഡി ഡിസ്പ്ലേയോടു കൂടിയതാണ് സെൻഫോൺ 5Z ൻറെ ഡിസ്പ്ലേ. 1080X2246 പിക്സലാണ് ഡിസ്പ്ലേ റെസലൂഷൻ. 90 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയുണ്ട്. കൂടാതെ കണ്ണിന് സ്ട്രെയിൻ കുറയ്ക്കാനായി ബ്ലൂ ലൈറ്റ് ഐ-കെയർ സംവിധാനവും ഫോണിലുണ്ട്. 64 ബിറ്റ് ക്വാഡ് കോർ സ്നാപ്ഡ്രാഗൺ പ്രോസസ്സറും അഡ്രാനോ ഗ്രാഫിക്സും ഫോണിന് ലാഗ് ഫ്രീ പെർഫോമൻസ് നൽകുന്നു. 6 ജി.ബിയാണ് റാം ശേഷി. 64/128 ജി.ബി ഇൻറേണൽകരുത്തുമുണ്ട്. 3,300 ആംപെയറാണ് ബാറ്ററി കരുത്ത്.


Click it and Unblock the Notifications