നിരീശ്വരവാദികള്‍ ട്വിറ്ററില്‍ ഹിറ്റ്

Written By:

ഈശ്വരനില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലേ. എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സ്ഥലം ട്വിറ്ററാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചലനങ്ങളുണ്ടാക്കുന്നത് നിരീശ്വരവാദികളാണെന്നാണ് പറയുന്നത്.

മറ്റ് ഏത് വിഭാഗത്തേക്കാളും അമേരിക്കയില്‍ ട്വിറ്ററില്‍ കൂടുതല്‍ സുഹൃത്തുക്കളെയും ഫോളേവേഴ്‌സിനെയും കിട്ടുന്നത് ഈശ്വരനില്‍ വിശ്വാസിക്കാത്തവര്‍ക്കാണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനം പറയുന്നത്.

നിരീശ്വരവാദികള്‍ ട്വിറ്ററില്‍ ഹിറ്റ്

അമേരിക്കയിലെ റൈറ്റ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഖത്തറിലെ കമ്പ്യൂട്ടിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് റൗട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിയുമാണ് പഠനത്തില്‍ ഏര്‍പ്പെട്ടത്. 2,50,000 ട്വിറ്ററുകാരുടെ 9.6കോടി ട്വീറ്റുകളാണ് ഇവര്‍ വിശകലനം ചെയ്തത്.

ഇവര്‍ ട്വിറ്ററില്‍ കൂടുതല്‍ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് കൂടുതല്‍ സജീവമാകുന്നതായാണ് പഠനത്തില്‍ കണ്ടത്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot