ഷാര്‍ജയില്‍ അന്ധര്‍ക്കായി എടിഎം മെഷീന്‍

Posted By: Super

ഷാര്‍ജയില്‍ അന്ധര്‍ക്കായി എടിഎം മെഷീന്‍

അന്ധര്‍ക്കായി എടിഎം മെഷീന്‍! ഗള്‍ഫ് മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യ എടിഎം മെഷീന്‍ ഷാര്‍ജയില്‍ തുടങ്ങി. അന്ധര്‍ക്കും കാഴ്ചശക്തി കുറവുള്ളവര്‍ക്കുമാണ് ഈ ടെല്ലര്‍ മെഷീന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷാര്‍ജ ഇസ്ലാമിക് ബാങ്കാണ് എടിഎം അവതരിപ്പിച്ചത്.

ബ്രെയില്ലി കീപാഡാണ് എടിഎം മെഷീനിലുള്ളത്. കൂടാതെ ഹൈ റെസലൂഷന്‍ സ്‌ക്രീന്‍, വലിയ കീകള്‍, ഹെഡ്‌ഫോണ്‍, എക്‌സ്‌റ്റേണല്‍ സ്പീക്കര്‍ എന്നിവയാണ് ഈ എടിഎം മെഷീനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉപയോക്താവിന്റെ സ്വകാര്യത നഷ്ടപ്പെടുത്താത്ത വിധത്തിലാണ് ഹെഡ്‌ഫോണും സ്പീക്കറും പ്രവര്‍ത്തിക്കുക.

സാധാരണ എടിഎമ്മിനേക്കാള്‍ കുറഞ്ഞ ഘട്ടങ്ങളേ പണമെടുക്കുമ്പോള്‍ ഈ മെഷീനിലുണ്ടാകൂ. കാഴ്ചയില്ലാത്തവര്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു എടിഎം മെഷീന്‍ ബാങ്ക് ആരംഭിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot