എ.ടി.എം ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ല

Posted By:

ഇനിമുതല്‍ ഏത് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴും നിശ്ചിത തുക ഈടാക്കാന്‍ ആലോചന. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കുമെന്നാണ് അറിയുന്നത്.

ഏതു ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ നിന്നായാലും മാസം അഞ്ചിലധികം തവണ പണം പിന്‍വലിക്കുമ്പോള്‍ നിശ്ചിത തുക ഈടാക്കണമെന്നാണ് ബാങ്ക്‌സ് അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത്രയും കാലം ഏതു ബാങ്കിന്റെ എ.ടി.എം കാര്‍ഡ് ആണോ ഉപയോഗിക്കുന്നത് ആ ബാങ്കിന്റെ എ.ടി.എം. കൗണ്ടറുകളില്‍ നിന്ന് എത്ര തവണ വേണമെങ്കിലും തുക പിന്‍വലിക്കാമായിരുന്നു.

എ.ടി.എം ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ല

എന്നാല്‍ പുതിയ നിര്‍ദേശത്തോടെ ഇത് സാധ്യമല്ലാതാകും. അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നായാലും അഞ്ചിലധികം തവണ പണം പിന്‍വലിക്കുമ്പോള്‍ നിശ്ചിത തുക നല്‍കേണ്ടിവരും. നിലവില്‍ മറ്റു ബാങ്കുകളുടെ എടി.എമ്മില്‍നിന്ന് അഞ്ചിലധികം തവണ തുക പിന്‍വലിക്കുമ്പോള്‍ അധികമായി വരുന്ന ഓരോ ഇടപാടിനും 20 രൂപ ഈടാക്കുന്നുണ്ടായിരുന്നു.

എല്ലാ എ.ടി.എം. കൗണ്ടറുകളിലും നിര്‍ബന്ധമായും സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും സി.സി.ടി.വി സ്ഥാപിക്കണമെന്നുമുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് എ.ടി.എം. സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഭാരിച്ച ചെലവാണ് ഉണ്ടക്കുന്നതെന്ന് ബാങ്കുകള്‍ പറയുന്നു. ബാംഗ്ലൂരിന്‍ എ.ടി.എം. കൗണ്ടറിനുള്ളില്‍ യുവതി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു സുരക്ഷ സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍.

ന്യായമായ തുക ബാങ്കികള്‍ ഈടാക്കുകയാണെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്കും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot