ജി-മെയില്‍ അറ്റാച്ച്‌മെന്റുകള്‍ ഇനിമുതല്‍ നേരിട്ട് ഗൂഗിള്‍ ഡ്രൈവില്‍ സേവ് ചെയ്യാം

Posted By:

ജി-മെയിലില്‍ കൂടുതല്‍ സൈസുള്ള അറ്റാച്ച്‌മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പലപ്പോഴും പ്രയാസം അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍. ഡൗണ്‍ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മാത്രമല്ല, ധാരാളം സ്‌പേസ് അപഹരിക്കുകയും ചെയ്യും.

എന്നാല്‍ ഇനിമുതല്‍ ജി- മെയില്‍ അറ്റാച്ച്‌മെന്റുകള്‍ നേരിട്ട് ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പമാണെന്നു മാത്രമല്ല, ഹാര്‍ഡ്‌ഡ്രൈവിലെ സ്‌പേസ് ലാഭിക്കുകയും ചെയ്യാം എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. ജി മെയില്‍ അറ്റാച്ച്‌മെന്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യുന്നതിനു മുമ്പ് അവ കാണാനും സാധിക്കും.

ഇന്റര്‍കണക്ഷനുള്ള ഏതു സിസ്റ്റം ഉപയോഗിച്ചും എപ്പോള്‍ വേണമെങ്കിലും ഡാറ്റകള്‍ പരിശോധിക്കാമെന്നതാണ് ഗൂഗിള്‍ ഡ്രൈവില്‍ സ്‌റ്റോര്‍ ചെയ്യുന്നതുകൊണ്ടുള്ള സൗകര്യം. അടുത്ത ആഴ്ച മുതല്‍ സംവിധാനം ലഭ്യമാകുമെന്നാണ് ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗ് പേജില്‍ അറിയിച്ചിരിക്കുന്നത്.ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ജി-മെയില്‍ അറ്റാച്ച്‌മെന്റുകള്‍ നേരിട്ട് ഗൂഗിള്‍ ഡ്രൈവില്‍ സേവ് ചെയ്യാ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot