ഒളിംപിക്‌സ് മത്സരങ്ങളുടെ പട്ടിക ഗൂഗിള്‍ സെര്‍ച്ചില്‍

Posted By: Staff

ഒളിംപിക്‌സ് മത്സരങ്ങളുടെ പട്ടിക ഗൂഗിള്‍ സെര്‍ച്ചില്‍

ലണ്ടനില്‍ നടക്കുന്ന 2012 ഒളിംപിക്‌സ് മത്സരത്തിന്റെ ഔദ്യോഗിക പട്ടിക ഗൂഗിള്‍ സെര്‍ച്ചില്‍. ലണ്ടന്‍ ഒളിംപിക്‌സുമായി ബന്ധപ്പെട്ട സെര്‍ച്ച് പദങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഷെഡ്യൂള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ ലഭിക്കും. അതിനായി മറ്റ് സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ട കാര്യമില്ല.

ഒളിംപിക്‌സ് മത്സരത്തെക്കുറിച്ച് അറിയേണ്ടവര്‍ക്ക് വളരെ എളുപ്പം മത്സരവിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈമിലുള്ള ഷെഡ്യൂളാണ് ഗൂഗിള്‍ ഇന്ത്യ സെര്‍ച്ച് എഞ്ചിനില്‍ നിന്ന് ലഭിക്കുക. ലണ്ടന്‍ ഒളിംപിക്‌സ് ഷെഡ്യൂള്‍ എന്നോ ഒളിംപിക്‌സ് ഷെഡ്യൂള്‍ എന്നോ ടൈപ്പ് ചെയ്താല്‍ സെര്‍ച്ച് റിസള്‍ട്ടില്‍ ആദ്യം തന്നെ ഷെഡ്യൂള്‍ ആണ് ലഭിക്കുക.

ഇനി ഒളിംപിക്‌സ്, ലണ്ടന്‍ ഒളിംപിക്‌സ്, ഒളിംപിക്്‌സ് ഗെയിം തുടങ്ങി ഒളിംപിക്‌സുമായി ബന്ധപ്പെട്ട എന്തെങ്കിലും കീവേര്‍ഡ് നല്‍കി സെര്‍ച്ച് ചെയ്താല്‍ സെര്‍ച്ച് പേജില്‍ ഷെഡ്യൂളും ഒപ്പം ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്കും ലഭിക്കും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot