Home
News

ഈ ഇമെയിൽ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ പണം നഷ്ട്ടപ്പെടുത്തിയേക്കും!

By Gizbot Bureau

ഇമെയിലുകൾ ഇന്നത്തെ കാലത്ത് ഉപകാരത്തിനേക്കാൾ ഉപദ്രവകരമാകുന്നു എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. കാരണം പല തരത്തിലുള്ള സ്പാം മെയിലുകൾ കൊണ്ട് നമ്മുടെ മെയിൽ ബോക്സ് നിറഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രയൊക്കെ സൂക്ഷിച്ച് നമ്മുടെ മെയിൽ ഐഡി ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം കൊടുത്താലും ഇത്തരം സ്പാം മെയിലുകൾ പലയിടങ്ങളിൽ നിന്നായി നമ്മുടെ ഫോണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഈ ഇമെയിൽ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ പണം നഷ്ട്ടപ്പെടുത്തിയ

ഇവയിൽ പലതും വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കില്ല എങ്കിലും തുറക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. എന്നാൽ മറ്റു ചില സ്പാം മെയിലുകൾ ഉണ്ട്. അവ നമ്മൾ തുറന്ന് അതിൽ കൊടിത്തിട്ടുള്ള ലിങ്കിൽ പ്രവേശിച്ചാൽ മാത്രം മതി നമ്മുടെ ഫോണിലെ അല്ലെങ്കിൽ പിസിയിലെ വിവരങ്ങൾ മൊത്തം ആ മെയിൽ അയച്ച ആൾക്ക് എളുപ്പം എടുക്കാനുള്ള സൗകര്യം അതോടെ ലഭ്യമാകും.

ഇത് മാത്രമല്ല, ഇത്തരത്തിൽ പല പ്രശ്നങ്ങൾക്കും ഇത്തരം മെയിലുകൾ വഴി വരുന്ന സ്പാം ലിങ്കുകൾ കാരണമാകാറുണ്ട്. ഇതിനെ കുറിച്ച് അല്പമൊക്കെ ധാരണ ഉള്ള ആളുകളെ സംബന്ധിച്ച് ഇത്തരം മെയിലുകൾ ഒരു പരിധി വരെ തിരിച്ചറിയാൻ സാധിക്കും. എന്നാൽ ഭൂരിഭാഗം വരുന്ന സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം വലിയൊരു പ്രശ്നം തന്നെയാണിത്. അതിനാൽ ഇത്തരത്തിൽ നിങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ള 10 മെയിലുകളുടെ സബ്ജക്റ്റ് എങ്ങനെയായിരിക്കും എന്ന് പറയുകയാണ്. ഒറ്റയടിക്ക് നിങ്ങളെ കൊണ്ട് ക്ലിക്ക് ചെയ്യിപ്പിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലായിരിക്കും ഈ മെയിൽ സബ്ജക്ടുകൾ ഉണ്ടാവുക.

1. പാസ്സ്‌വേർഡ് ഉടൻ പരിശോധിക്കുക എന്നാവശ്യപ്പെട്ടുള്ള മെയിൽ

2. പാസ്സ്‌വേർഡ് ഉടൻ മാറ്റുക എന്ന മെയിൽ

3. ഒരു ഡെലിവറി നടക്കാനുണ്ട് എന്നുള്ള മെയിൽ

4. എല്ലാ ജോലിക്കാർക്കുമായുള്ള പുതിയ അറിയിപ്പ് എന്നുള്ള മെയിൽ

5. നിങ്ങളുടെ ഇമെയിൽ ഉടൻ ഡീആക്ടീവ് ആകും എന്നറിയിച്ചുകൊണ്ടുള്ള മെയിൽ

6. അവധിയും മറ്റും സംബന്ധിച്ചുള്ള സുപ്രധാനമായ കാര്യം എന്നും പറഞ്ഞുകൊണ്ട് വരുന്ന മെയിൽ

7. UPS ഡെലിവറി, അല്ലെങ്കിൽ സമാനമായ മറ്റു ഡെലിവറികൾ ഉണ്ടെന്ന് പറഞ്ഞുള്ള മെയിൽ

8. ജോലിസ്ഥലത്തെ മികച്ച തൊഴിലാളിയായി നിങ്ങളെ തിരഞ്ഞെടുത്തു എന്ന് പറഞ്ഞുകൊണ്ടുള്ള മെയിൽ

9. കമ്പനി പോളിസി മാറ്റം വരുത്തിയിരിക്കുന്നു എന്നും പറഞ്ഞുള്ള മെയിൽ

10. സുരക്ഷാ അലേർട്ട് എന്നും പറഞ്ഞു വരുന്ന മെയിൽ

Best Mobiles in India

English summary
Avoid Clicking Emails with these Subjects
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X