ഇന്റർനെറ്റിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ!

|

ഇന്റര്‍നെറ്റില്‍ കയറികഴിഞ്ഞാല്‍ ചിലരുടെയൊക്കെ വിചാരം എന്തും പറയാനും ചെയ്യാനുമുള്ള ലൈസന്‍സ് കിട്ടിയെന്നാണ്. എന്നാല്‍ അങ്ങനെയല്ല, സൈബര്‍ പ്രവര്‍ത്തികളുടെ കാര്യത്തില്‍ ഓരോ രാജ്യത്തിലും ചില വ്യക്തമായ നിയമങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ അവയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെടാനും അതുവഴി ജയിലിലേക്ക് പോകാനുമുള്ള കാരണമാകുന്നു. നിങ്ങളെ കുഴപ്പത്തിലേക്ക് നയിക്കാന്‍ കാരണമാകുന്ന ചില സൈബര്‍പ്രവര്‍ത്തികളെപറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

 
ഇന്റർനെറ്റിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ!

നിങ്ങളുടെ അറിവോടെയല്ലെങ്കിലും നിങ്ങളുടെ പേരിലുള്ള വൈഫൈ ഉപയോഗിച്ച് ആരെങ്കിലും സൈബര്‍കുറ്റങ്ങള്‍ ചെയ്തതിട്ടുണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങളില്‍ തന്നെയാണ്.

 

തമാശയ്ക്ക് വേണ്ടിയാണെങ്കിലും തീവ്രവാദപരമായ പോസ്റ്റുകളും ട്വീറ്റുകളും നടത്തിയ നിരവധിപേര്‍ ജയിലഴികള്‍ കണ്ടിട്ടുണ്ട്.

പല രാജ്യങ്ങളിലും ഇന്റര്‍നെറ്റിലൂടെയുള്ള കോളുകള്‍ നിരോധിച്ചിരിക്കുകയാണ്. ഇത് അവിടുത്തെ പൗരന്മാര്‍ക്ക് മാത്രമല്ല വിനോദയാത്രികര്‍ക്കും ബാധകമാണ്.

രാജ്യദ്രോഹപരമായ പ്രസ്ഥാവനകളും കമന്റുകളും നിങ്ങള്‍ക്ക് ജയില്‍വാസമായിരിക്കും സമ്മാനിക്കുക. പല രാജ്യങ്ങളും ഇത് അനുവദിക്കുകയും ഇല്ല, ഇക്കാര്യത്തില്‍ വളരെ കര്‍ക്കശമായ നിയമങ്ങളാണ് മിക്ക രാജ്യങ്ങളിലും നിലവിലുള്ളതും.

പ്രധാനമന്ത്രി, രാജാവ്, സ്വേച്ഛാധിപതികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ പരാമര്‍ശങ്ങളും സൈബര്‍കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടും.

മിക്ക രാജ്യങ്ങളിലും ചൂതാട്ടത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതുപോലെതന്നെയാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ കാര്യവും. അതും നിയമലംഘനമാണ്.

സാധാരണഗതിയിലുള്ള ഫയല്‍ ഷെയറിംഗിന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ, ടോറന്റിലും മറ്റുംകൂടി സിനിമകള്‍, വീഡിയോകള്‍, ഫോട്ടോകള്‍ അനുവാദമില്ലാതെ ഷെയര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ് എന്നതും ഓർക്കുക.

പ്രകോപനപരമായ, മതപരമായി വർഗീയത പരത്തുന്ന, സ്ത്രീകൾക്കെതിരെ തരംതാണ രീതിയിലുള്ള.. അങ്ങനെ ലിസ്റ്റ് നീണ്ടുകിടക്കുകയാണ്. ഇത്തരം അബദ്ധങ്ങളിലൊന്നും കുടുങ്ങാതെ ശ്രദ്ധിക്കുക.

<strong>ഇന്ത്യ ഒട്ടാകെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ്...അറിയേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍!</strong>ഇന്ത്യ ഒട്ടാകെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ്...അറിയേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍!

Best Mobiles in India

English summary
Avoid These Things on Internet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X