മൂന്നു പേരുടെ ഡി.എൻ.എയിൽ കുഞ്ഞ് ജനിച്ചു, അമ്പരന്ന് ശാസ്ത്രലോകം
2015-ൽ യുകെയിൽ ഈ ചികിത്സ നിയമപരമായിക്കഴിഞ്ഞു, എന്നാൽ ഇതുവരെ മറ്റൊരു രാജ്യവും ഈ സാങ്കേതിക വിദ്യ അനുവദിക്കാൻ നിയമങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല.
മൂന്ന് ആളുകളുടെ ഡിഎന്‍എയില്‍ നിന്ന് ഒരു കുഞ്ഞ് ജനിക്കുക എന്ന് പറയുന്നത് ശാസ്ത്രലോകത്തെ തന്നെ അംമ്പരിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്. 32-ക്കാരിയായ ഗ്രീക്ക് യുവതിയാണ് മൂന്ന് പേരില്‍ നിന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.


കുഞ്ഞിന് ജന്മം നല്‍കി
സ്പെയിനിലെയും ഇറ്റലിയിലെയും ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. വന്ധ്യതയുള്ള ഒരമ്മയുടെ അണ്ഡവും പിതാവിന്റെ ബീജവും മറ്റൊരു യുവതിയുടെ അണ്ഡത്തില്‍ നിന്നും വിഭജിച്ച ക്രോമോ സോമുകളും ചേര്‍ത്താണ് ഈ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വിഭജിച്ച ക്രോമോ സോമുകൾ
കുഞ്ഞിന് 2.96 കിലോ ഭാരമാണുള്ളത്. പലതവണ ഐവിഎഫ് ചികിത്സ നടത്തി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പരീക്ഷണത്തിന് യുവതി വിധേയയായത്. മെക്സിക്കോയില്‍ 2016-ല്‍ സമാനമായ രീതിയില്‍ ഒരു പരീക്ഷണം നടന്നിരുന്നു.

യു.കെയിലെ വിദഗ്ദ്ധർ
എന്നാൽ യു.കെയിലെ വിദഗ്ദ്ധർ ഈ ചികിത്സയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ വിമർശിച്ചു. ഇത് തെളിവുകൾ നൽകി പിന്തുണയ്ക്കാത്തതും അപകട സാധ്യതകളേറിയതുമാണ് എന്നാണ് അവർ അഭിപ്രായപ്പെടുന്നത്.

ഈ സാങ്കേതിക വിദ്യ
2015-ൽ യു.കെയിൽ ഈ ചികിത്സ നിയമപരമായിക്കഴിഞ്ഞു, എന്നാൽ ഇതുവരെ മറ്റൊരു രാജ്യവും ഈ സാങ്കേതിക വിദ്യ അനുവദിക്കാൻ നിയമങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല.

മെറ്റേര്‍ണല്‍ സ്പിന്റല്‍ ട്രാന്‍സ്ഫര്‍ മെത്തേട്
വന്ധ്യതാചികിത്സാരംഗത്ത് ഇത് വലിയൊരു നേട്ടം തന്നെയാണെന്ന് ഗവേഷകര്‍ പറഞ്ഞു. മെറ്റേര്‍ണല്‍ സ്പിന്റല്‍ ട്രാന്‍സ്ഫര്‍ മെത്തേട് എന്നാണ് ഈ പുതിയ ചികിത്സയുടെ പേര്.

വന്ധ്യതാ ചികിത്സ
എന്നാല്‍, ഈ ചികിത്സ രീതിക്കെതിരെ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. അമ്മയാകാന്‍ പ്രയാസം നേരിടുന്നവര്‍ക്ക് ഈ ചികിത്സ അനുഗ്രഹം തന്നെയാണെന്ന് പറയാം.


Click it and Unblock the Notifications








