മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വൈറസ്

Posted By: Super

മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വൈറസ്

ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്.. അതില്‍ ഏറ്റവും പ്രചാരമുള്ളത് ചാര്‍ജ്ജര്‍ ഉപയോഗിച്ചുള്ള ചാര്‍ജ്ജിംഗാണ്. അത് കൂടാതെ വ്യത്യസ്തമായ ധാരാളം രീതികള്‍ അടുത്തിടെയായി വികസിപ്പിച്ചെടുത്തതായും കാണാം. വൈറസിനെ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള മാര്‍ഗ്ഗമാണ്  ഇപ്പോള്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്. ബാക്റ്റീരിയയെ ഭക്ഷിക്കുന്ന ഒരു വിഭാഗം വൈറസില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള രീതി കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

M13 bacteriophage എന്ന് പേര് നല്‍കിയിരിക്കുന്ന വൈറസ് പീസോഇലക്ട്രിസിറ്റി (piezoelectricity) എന്ന ഒരു വസ്തുവാണ് ഉപയോഗിക്കുന്നത്. മെക്കാനിക്കല്‍ ഊര്‍ജ്ജത്തെ വൈദ്യുതോര്‍ഡജ്ജമാക്കുന്ന രാസപ്രവര്‍ത്തനം നടത്താന്‍ പീസോഇലക്ട്രിസിറ്റിയ്ക്ക് സാധിക്കുമത്രെ. ശബ്ദതരംഗങ്ങളില്‍ നിന്നുമുള്ള ഊര്‍ജ്ജത്തെ വൈദ്യുതിയാക്കാന്‍ സാധിക്കുന്ന ഇതിന്റെ കഴിവ് യാത്രക്കിടയിലും ഫോണ്‍ ചാര്‍ജ്ജിംഗ് സാധ്യമാക്കുമെന്ന പ്രതീക്ഷയും നല്‍കുന്നു.

സാധാരണ വൈദ്യുതോത്പാദനത്തിന് വിഷാംശമുള്ള രാസഘടകങ്ങളുടെ പ്രയോഗം ആവശ്യമാണെങ്കില്‍ എം13 വൈറസിനെ ഉപയോഗിച്ച്  വിഷസാന്നിധ്യമില്ലാതെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും എന്നതാണ് ഈ കണ്ടെത്തല്‍ കൊണ്ടുണ്ടാകുന്ന ഗുണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot