ബാഡ് പിഗ്ഗീസ് - ഇനി ആംഗ്രി ബേഡ്സില്‍ പന്നികള്‍ പ്രതികരിക്കും

Posted By: Staff

ബാഡ് പിഗ്ഗീസ് - ഇനി ആംഗ്രി ബേഡ്സില്‍ പന്നികള്‍ പ്രതികരിക്കും

ആംഗ്രി ബേഡ്സ് ഗെയിം കളിക്കാത്തവരുണ്ടോ ? നിങ്ങള്‍ ഗെയിം കളിക്കുന്ന ശീലക്കാരാണ് എങ്കില്‍  ഉറപ്പായും കളിച്ചിരിക്കും. കാരണം ലോകത്ത് ഏറ്റവും അധികം ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം ആണത് . മുട്ട മോഷണക്കാരായ പന്നികള്‍ക്കെതിരെ കിളികള്‍ നടത്തുന്ന ശക്തമായ ആക്രമണമാണ് ഗെയിമിലെ  കഥ.   ആംഗ്രി ബേഡ്സ് നിര്‍മാതാക്കളായ റോവിയോ ഇതാ കഥയ്ക്ക്‌ പുതിയൊരു വഴിത്തിരിവുമായ്‌ എത്തിയിരിക്കുന്നു.ബാഡ് പിഗ്ഗീസ് എന്ന ഏറ്റവും പുതിയ ഗെയിമില്‍  പന്നികളുടെ പ്രതികാരമാണ് ഇതിവൃത്തം .

ഇത്രയും കാലം കിളികള്‍ക്ക് വേണ്ടി കളിച്ച കളിക്കാര്‍ ഇതില്‍  പന്നികള്‍ക്ക്‌ വേണ്ടി കളിക്കേണ്ടി വരും.ബാഡ് പിഗ്ഗീസിന്റെ ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ്  പതിപ്പുകള്‍ ഡൌണ്‍ലോഡിങ്ങിന്റെ കാര്യത്തില്‍ റെക്കോര്‍ഡ്‌ സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഐ സ്റ്റോറില്‍ ബാഡ് പിഗ്ഗീസ് ഒന്നാമതെത്തി.

പി സി, വിന്‍ഡോസ് മൊബൈല്‍ പതിപ്പുകള്‍ വൈകാതെ പുറത്തിറങ്ങും. ആംഗ്രി ബേഡ്സ് ഗെയിമുകള്‍ ഏറ്റവും അധികം ഡൌണ്‍ലോഡ് ചെയ്യപ്പെട്ട നഗരമെന്നു ഖ്യാദി നേടിയ തായ്‌വാന്റെ തലസ്ഥാനമായ തായ് പെയില്‍ ആണ് ബാഡ് പിഗ്ഗീസ് റിലീസ് ചടങ്ങുകള്‍ നടന്നത്.

ബാഡ് പിഗ്ഗീസ് - ഇനി ആംഗ്രി ബേഡ്സില്‍ പന്നികള്‍ പ്രതികരിക്കും

നാസ ക്യൂരിയോസിറ്റിയുടെ ചൊവ്വാ പര്യവേഷണത്തോട്  അനുബന്ധിച്ച് ആംഗ്രി ബേഡ്സ് സ്പെയ്സിന്റെ മാര്‍ഷ്യന്‍ പതിപ്പും റോവിയോ പുറത്തിറക്കിയിരുന്നു.

 www.badpiggies.com എന്ന സൈറ്റില്‍ നിന്ന് ബാഡ് പിഗ്ഗീസ് ഗെയിം ഡൌണ്‍ലോഡ് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot