വി. ബാലകൃഷ്ണന്‍ ഇന്‍ഫോസിസ് സി.ഇ.ഒ?

Posted By:

ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ സി.ഇ.ഒയായി വി. ബാലകൃഷ്ണനെ നിയമിച്ചേക്കും. ഇപ്പോഴത്തെ സി.ഇ.ഒയായ എസ്.ഡി. ഷിബുലാലിന് 2015 വരെ കാലാവധി ഉണ്ടെങ്കിലും അദ്ദേഹം അതിനു മുമ്പ് സ്ഥാനമൊഴിയുമെന്നാണ് സൂചന.

നിലവില്‍ ഇന്‍ഫോസിസിന്റെ ഇന്ത്യ ബിസിനസ് ഹെഡ് ആയ ബാലകൃഷ്ണന്‍ എക്‌സികുട്ടീവ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തിക്ക് താല്‍പര്യമുള്ള വ്യക്തികൂടിയാണ്. നാരായണ മൂര്‍ത്തി എക്‌സികുട്ടീവ് ചെയര്‍മാനായി ചുമതല ഏറ്റെടുത്ത ഉടന്‍ ബാലകൃഷ്ണനെ കമ്പനിയുടെ കണ്‍സള്‍ട്ടിംഗ് സബ്‌സിഡയറി ലോഡ്‌സ്‌റ്റോണ്‍ ചെയര്‍മാനായി നിയമിച്ചിരുന്നു.

വി. ബാലകൃഷ്ണന്‍  ഇന്‍ഫോസിസ്  സി.ഇ.ഒ?

ഭാവയില്‍ കമ്പനിയെ നയിക്കുമെന്നു കരുതിയിരുന്ന ബി.ജി. ശ്രീനിവാസിനെ മാറ്റിയാണ് ബാലകൃഷ്ണയെ ചുമതല ഏല്‍പിച്ചത് എന്നതും ഏറെ ശ്രദ്ധേയമാണ്.

ഇന്‍ഫോസിസ് അമേരിക്ക ഹെഡ് ആയിരുന്ന അശോക് വെമുരി ഐ ഗേറ്റ് സി.ഇ.ഒ ആയി പേയതും ബാലകൃഷ്ണയുടെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 48-കാരനായ ബാലകൃഷ്ണ കഴിഞ്ഞ 22 വര്‍ഷമായി ഇന്‍ഫോസിസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

നാരായണമൂര്‍ത്തി എക്‌സികുട്ടീവ് ചെയര്‍മാനായി ചുമതല ഏറ്റെടുത്ത ശേഷം കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ശരിയാക്കിയെടുക്കാനാണ് പ്രധാനമായും പരിശ്രമിക്കുന്നത്. അതുെകാണ്ടുതന്നെ ഷിബുലാല്‍ സ്ഥാനമൊഴിയുകയാണെങ്കില്‍ നാരായണ മൂര്‍ത്തിക്ക് വിശ്വസ്തനായ വ്യക്തി തന്നെയായിരിക്കും സി.ഇ.ഒ ആവുക.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot