സ്ലൈഡ് ഐ9702 : ഐബോളില്‍ നിന്നൊരു ഐ പി എസ് ഡിസ്‌പ്ലേ, ഡ്യുവല്‍ കോര്‍ ടാബ്ലെറ്റ്

Posted By: Super

സ്ലൈഡ് ഐ9702 : ഐബോളില്‍ നിന്നൊരു ഐ പി എസ് ഡിസ്‌പ്ലേ, ഡ്യുവല്‍ കോര്‍ ടാബ്ലെറ്റ്

ഐബോള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ടാബ്ലെറ്റാണ് സ്ലൈഡ് ഐ9702. ഐ പി എസ് ഡിസ്‌പ്ലേയും ഡ്യുവല്‍ കോര്‍ പ്രൊസസ്സറുമുള്ള ഈ ടാബ്ലെറ്റ് ഇന്ത്യയില്‍ ഇത് വരെ ഇറങ്ങിയവയില്‍ ഏറ്റവും മികച്ച മോഡലാണെന്നാണ് കമ്പനിയുടെ വാദം. ഡിസ്‌പ്ലേയിലും പ്രൊസസ്സറിലുമുള്ള മേന്മ കൊണ്ട് സ്ലൈഡ് ഐ9702 വീഡിയോ, ഗെയിമിംഗ് തുടങ്ങിയവയില്‍ മികച്ച ഒരു അനുഭവമായിരിയ്ക്കും എന്നാണ്, ലോഞ്ച് വേളയില്‍ സംസാരിച്ച ഐബോള്‍ ഡയറക്ടര്‍ സന്ദീപ് പരശ്രാംപുര്യ പറഞ്ഞത്.

1024x768 പിക്‌സല്‍സ് റെസല്യൂഷനുള്ള 9.7 ഇഞ്ച് ഐ പി എസ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ ടാബ്ലെറ്റിനുള്ളത്. 1.5 GHz  ഡ്യുവല്‍ കോര്‍ പ്രൊസസ്സറും ഒരു ക്വാഡ് കോര്‍ മാലി ജി പി യുവും ഉണ്ടിതില്‍. ആന്‍ഡ്രോയ്ഡ് ഐ സി എസ് ആണ് ഓ എസ്.  2 എം പി മുന്‍-പിന്‍ ക്യാമറകളുണ്ട്. 8 ജി ബി ആന്തരിക മെമ്മറിയുള്ള സ്ലൈഡ് ഐ9702 ല്‍ ,1 ജി ബി റാം, 32 ജി ബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന ബാഹ്യമെമ്മറി തുടങ്ങിയവയുമുണ്ട്. വൈ-ഫൈ,HDMI തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളും 8000 mAh ബാറ്ററിയുമാണ് എടുത്ത് പറയേണ്ട മറ്റ് സവിശേഷതകള്‍.

ധാരാളം സവിശേഷതകള്‍ നിരത്തുന്ന ഈ ടാബ്ലെറ്റിന്റെ വിലയും ലോ ബജറ്റ് ടാബ്ലെറ്റുകളെ പ്രണയിയ്ക്കുന്ന ഇന്ത്യന്‍ വിപണിയയ്ക്ക് അനുയോജ്യമാണ്.14,999 രൂപയ്ക്കാണ് സ്ലൈഡ് ഐ9702 ലഭ്യമാകുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot