ഗൂഗിൾ വഴി ഈ 22കാരൻ സ്വന്തമാക്കിയത് 1.2 കോടി! ന്യൂയോർക്കിലേക്ക് പറക്കാനൊരുങ്ങുന്നു..!

By Shafik
|

ഗൂഗിൾ ഹാൾ ഓഫ് ഫെയിം അവാർഡ്, ഗൂഗിളിലെ മറ്റു തെറ്റുകൾ കണ്ടെത്തുന്നതിനുള്ള പാരിതോഷികങ്ങൾ, ഗൂഗിളിൽ ചെറുപ്പത്തിലേ ജോലി കിട്ടുക തുടങ്ങി പല തരത്തിലുള്ള വാർത്തകൾ ഈയടുത്തായി പലപ്പോഴായി നമ്മൾ കേൾക്കുന്ന ഒരു വാർത്തയാണ്. ഇന്ത്യക്കാരുടെ സാന്നിധ്യം ഈ മേഖലയിൽ കൂടിവരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്തരത്തിലുള്ള ഓരോ വാർത്തയും.

 

ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ ഒരു വർഷത്തെ പക്കേജ്

ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ ഒരു വർഷത്തെ പക്കേജ്

ഇതിലേക്കിതാ ഇപ്പോൾ പുതിയൊരു വാർത്ത കൂടി എത്തിയിരിക്കുകയാണ്. ഗൂഗിൾ അന്താരാഷ്ട തലത്തിൽ AI (Artificial Intelligence) ടീമിലെ 50 പേരിൽ 5 ഇന്ത്യക്കാരും ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് കാര്യം. ഇതിൽ ഒരാൾ ബംഗളൂരുവിൽ IIIT -Bയിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് എന്നതാണ് ഏറെ അതിശയകരമായ കാര്യം. പ്രതിഫലമായി ഈ ചെറുപ്പക്കാരന് ലഭിച്ചിരിക്കുന്നത് ഒരുകോടി ഇരുപത് ലക്ഷം രൂപ മതിപ്പുള്ള പാരിതോഷികമാണ്.

പ്രായം 22 വയസ്സു മാത്രം

പ്രായം 22 വയസ്സു മാത്രം

22 വയസ്സുള്ള എംടെക്ക് വിദ്യാർത്ഥിയായ ആദിത്യ പലിവാൽ ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 2013 മുതൽ 2018 വരെ അഞ്ചു വര്ഷം നീണ്ടുനിന്ന ഇരട്ട എംടെക്ക് ഡിഗ്രി പ്രാഗ്രാമിൽ ആയിരുന്നു ആദിത്യ. അതിനിടയിലാണ് ഗൂഗിളിൽ നിന്നുള്ള ഈ നിയമനം ലഭിച്ചത്. ഇതിനെ തുടർന്ന് അമേരിക്കയിൽ ന്യൂയോർക്കിലേക്ക് പറക്കാനൊരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ.

50 പേരിൽ ഒരാൾ
 

50 പേരിൽ ഒരാൾ

ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട 50 പേരിൽ ഒരാളാവാൻ സാധിച്ച സന്തോഷത്തിലാണ് ആദിത്യ. കഴിഞ്ഞ വർഷം ഗൂഗിളിൽ ഇന്റേൺ ആയി പ്രവർത്തിച്ചിരുന്നു ആദിത്യ. തുടർന്നാണ് ഈ ഗൂഗിൾ പ്രോഗ്രാമിനെ കുറിച്ചറിഞ്ഞത്. അങ്ങനെ വിഷയത്തിൽ പഠനവും ഗവേഷണവും നടത്തുകയും പങ്കെടുക്കുകയുമായിരുന്നു. ഒപ്പം ആദിത്യക്ക് ഇഷ്ടപ്പെട്ട വിഷയം കൂടിയായിരുന്നു ഇതെന്നത് കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിച്ചു.

ഒരു വർഷത്തെ പ്രോഗ്രാം

ഒരു വർഷത്തെ പ്രോഗ്രാം

ഒരു വർഷമാണ് ഈ പ്രോഗ്രാം. അതിനായുള്ള സൗകര്യങ്ങളടക്കമാണ് ഈ 1.2 കോടി രൂപ മൂല്യമുള്ള ഈ പാക്കേജ് വരുന്നത്. ഒരു വർഷം പൂർത്തിയാക്കിയതിന് ശേഷം തുടർ പഠനം നടത്തുകയോ അതിനോടൊപ്പം ജോലിയിൽ ഫുൾ ടൈം ആയി തുടരുകയോ ചെയ്യാം. എന്തായാലും ഈ ഒരു വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കപ്പെടുക.

വീഡിയോ എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ നിന്നും വീണ് മൂന്ന് പ്രശസ്ത യുട്യൂബ് സാഹസികർക്ക് മരണം!വീഡിയോ എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ നിന്നും വീണ് മൂന്ന് പ്രശസ്ത യുട്യൂബ് സാഹസികർക്ക് മരണം!

Best Mobiles in India

Read more about:
English summary
Bangalore student bags Rs 1.2 crore residency with Google.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X