ബാങ്കിങ് ആപുകള്‍ ഷോപ്പിംഗ് ആപിനെക്കാള്‍ കൂടുതല്‍ ജനകീയം....!

Written By:

ബാങ്കിങ് ആപുകള്‍ റീട്ടെയില്‍ ആപുകളെ ആപേക്ഷിച്ച് കൂടുതല്‍ ജനകീയമാകുന്നു. യുഎസ്സിലും, യുകെ-യിലും 45 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് ബാങ്കിങ് ആപുകള്‍ ഉപയോഗിക്കുന്നത്. അതേസമയം, ഭീമന്‍ റീട്ടെയിലര്‍ കമ്പനികളുടെ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും 27 ശതമാനമാകുന്നു. എപിജീ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്താലാണ് ഈ കണക്കുകള്‍ ഉളളത്.

ബാങ്കിങ് ആപുകള്‍ ഷോപ്പിംഗ് ആപിനെക്കാള്‍ കൂടുതല്‍ ജനകീയം....!

മൊബൈലിലൂടെ ബാങ്കുകളായിരിക്കും റീട്ടെയില്‍ കമ്പനികളേക്കാള്‍ കൂടുതല്‍ അര്‍ത്ഥവത്തായ സേവനങ്ങള്‍ കാഴ്ചവയ്ക്കുകയെന്നാണ് ഉപയോക്താക്കള്‍ വിശ്വസിക്കുന്നത്. ബാങ്കിങ് മേഖലയിലെ ഇടപാടു സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായാണ് അനുഭവപ്പെടുന്നത്. ബാങ്കിലേക്ക് പോകാതെ തന്നെ അക്കൗണ്ട് ബാലന്‍സുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഡിജിറ്റലില്‍ ലഭിക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസകരമാണ്.

ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് റീട്ടെയില്‍ കമ്പനികളെ അപേക്ഷിച്ച് ബാങ്കുകള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുളളവരാണ്. പ്രധാന സേവനങ്ങളും പ്രവര്‍ത്തനങ്ങളും മൊബൈല്‍ ആപിലൂടെ ലഭിച്ച ശേഷം ആ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ 74 ശതമാനം ഉപയോക്താക്കളും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. എന്നാല്‍ ഒരു മൊബൈല്‍ ആപ് ഉണ്ടായതുകൊണ്ട് മാത്രം ഒരു പുതിയ സ്റ്റോര്‍ സന്ദര്‍ശിക്കാന്‍ 20 ശതമാനം ആളുകളാണ് തയ്യാറെടുക്കുന്നത്.

ബാങ്കിങ് ആപുകള്‍ ഷോപ്പിംഗ് ആപിനെക്കാള്‍ കൂടുതല്‍ ജനകീയം....!

എന്നാല്‍ ഇതിനെ മറി കടക്കാന്‍ വമ്പന്‍ റീട്ടെയില്‍ കമ്പനികള്‍ പുതിയ ആശയങ്ങളുമായാണ് എത്താന്‍ പോകുന്നത്. അവധിക്കാല ഷോപിംഗ് സീസണ്‍ന്റെ ആരംഭമായ ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ച് ഒരു മൊബൈല്‍ ആപ് ലോഞ്ച് ചെയ്യാന്‍ പോകുകയാണ്. പ്രത്യേക വില്‍പ്പനകളും വിലക്കിഴിവുകളും ഇതിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് റീട്ടെയില്‍ കമ്പനികള്‍ ഉന്നം വയ്ക്കുന്നത്.

Read more about:
English summary
Banks outperforming retailers in mobile apps says study.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot