ബരാക്ക് ഒബാമ: ഇന്നേവരെ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും ടെക്ക് പ്രേമിയായ യുഎസ് പ്രസിഡന്റ്...!

ഇത് വരെ യുഎസ് കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും ടെക്ക് പ്രേമിയായ പ്രസിഡന്റാണ് ബരാക്ക് ഒബാമ. വൈറ്റ്ഹൗസിന് അകത്തും പുറത്തും ഒബാമ ഉപയോഗിക്കുന്ന മൊബൈല്‍ ബ്ലാക്ക്‌ബെറിയാണ്.

ഏറ്റവും ടെക്ക് പ്രേമിയായ യുഎസ് പ്രസിഡന്റ്...!

ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യന് പാസ്‌കോഡിനേക്കാള്‍ പ്രാധാന്യം സുരക്ഷയാണ്. ചാര ഏജന്‍സികളില്‍ നിന്നും പ്രൊഫഷണല്‍ ഹാക്കര്‍മാരില്‍ നിന്നും ഒബാമ എന്ത്, ആരോട് സംസാരിക്കുന്നു എന്നത് സംരക്ഷിക്കപ്പെടേണ്ടത് രാജ്യ സുരക്ഷയ്ക്ക് അത്യാവശ്യമാണ്.

ഏറ്റവും ടെക്ക് പ്രേമിയായ യുഎസ് പ്രസിഡന്റ്...!

ഒരു ദശകമായി ഒബാമ ഉപയോഗിക്കുന്നത് ബ്ലാക്ക്‌ബെറിയാണ്. എന്നാല്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി 2008-ല്‍ ഒബാമ പ്രസിഡന്റായി അധികാരമേറ്റ ഉടനെ സുരക്ഷാ കാരണങ്ങളാല്‍ സെക്ട്രാ എഡ്ജ് ഫോണ്‍ നല്‍കിയിരുന്നു.

 

ഏറ്റവും ടെക്ക് പ്രേമിയായ യുഎസ് പ്രസിഡന്റ്...!

എന്നാല്‍ അധികം താമസിയാതെ പത്യേക സുരക്ഷാ സോഫ്റ്റ്‌വയറായ സെക്യുര്‍വോയിസ് എന്‍എസ്എ-യുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ശേഷം ഇച്ഛാനുസൃതമായ ബ്ലാക്ക്‌ബെറിയാണ് ഒബാമ ഉപയോഗിച്ച് വരുന്നത്.

ഏറ്റവും ടെക്ക് പ്രേമിയായ യുഎസ് പ്രസിഡന്റ്...!

പുതിയ ബ്ലാക്ക്‌ബെറിയില്‍ ഒരു ഹാക്കര്‍ക്കും കടക്കനാവാത്ത ഉരുക്കു കോട്ടയായാണ് വാര്‍ത്തെടുത്തിരിക്കുന്നത്. ഇതില്‍ ബില്‍ട്ട് ഇന്‍ സവിശേഷതകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. ഗെയിമുകളോ, സെല്‍ഫി ക്യാമറകളോ, ടെക്‌സ്റ്റ് ചെയ്യുന്നതിനുളള സൗകര്യങ്ങളോ ഉണ്ടാകില്ല. പക്ഷെ ഏറ്റവും ആധുനികമായ എന്‍ക്രിപ്ഷന്‍ സവിശേഷത ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

ഏറ്റവും ടെക്ക് പ്രേമിയായ യുഎസ് പ്രസിഡന്റ്...!

10 നമ്പറിലേക്കാണ് മാത്രമാണ് ഇതില്‍ നിന്ന് കോളുകള്‍ ചെയ്യാവുന്നത്. വിളിക്കപ്പെടുന്ന ആളുകളും ഇതേ തരത്തിലുളള എന്‍ക്രിപ്ഷന്‍ ചെയ്ത ഫോണുകളായിരിക്കും ഉപയോഗിക്കുന്നത്.

ഏറ്റവും ടെക്ക് പ്രേമിയായ യുഎസ് പ്രസിഡന്റ്...!

വൈസ് പ്രസിഡന്റ് ജോ ബിഡന്‍, ഒബാമയുടെ ചീഫ് ഓഫ് സ്റ്റാഫ്, മുതിര്‍ന്ന ചില ഉപദേശകര്‍, പ്രസ് സെക്രട്ടറി, പ്രഥമ വനിത മിച്ചെലി ഒബാമ എന്നിവര്‍ക്കും അടുത്ത കുറച്ച് കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഇതില്‍ നിന്ന് കോളുകള്‍ വിളിക്കാന്‍ സാധിക്കുന്നത്.

English summary
Barack Obama is the most tech-savvy US President till date.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot