വൈറ്റ്ഹൗസിന്റെ കയ്യില്‍ നിന്ന് ചാടി ഒബാമയുടെ മകളുടെ ചിത്രം വൈറലായി

Written By:

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ മുത്ത മകള്‍ മലിയ ഒബാമയുടെ സ്വകാര്യ ചിത്രം ഓണ്‍ലൈനില്‍ വൈറലായി. മാലിയയുടെയും സഹോദരി സാഷയുടെയും ചിത്രങ്ങള്‍ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വൈറ്റ് ഹൗസ് തടഞ്ഞിരിക്കുകയാണ്. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കഴിഞ്ഞ ദിവസം പതിനാറുകാരിയായ മലിയയുടെ ചിത്രം പുറത്തെത്തിയിരിക്കുന്നത്. പ്രോ ഇറ എന്ന റാപ്പ് ഗ്രൂപ്പിന്റെ പേജില്‍ മലിയ അവരുടെ ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രമാണിത്.

വൈറ്റ്ഹൗസിന്റെ കയ്യില്‍ നിന്ന് ചാടി ഒബാമയുടെ മകളുടെ ചിത്രം വൈറലായി

പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് ഒപ്പമോ പത്‌നി മിഷേല്‍ ഒബാമക്ക് ഒപ്പമോ ഉള്ള മലിയയുടെയും സാഷയുടേയും ചിത്രങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിക്കാന്‍ വൈറ്റ്ഹൗസ് അനുവാദം നല്‍കുന്നത്. ഇതു സംബന്ധിച്ച് വൈറ്റ്ഹൗസ് ഇപ്പോള്‍ അന്വേഷണം നടത്തുകയാണ്.

English summary
Malia Obama selfie leak: Barack Obama's daughter's mysterious Instagram post goes viral on social media.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot