Home
News

ജനിക്കും മുമ്പേ മരിച്ചോ! ​സുന്ദർ പി​ച്ചൈയുടെ ബാർഡ് ചാറ്റ്ബോട്ട് ശരിക്കും മണ്ടനാണോ?

ലോകം മുഴുവൻ ​വൈറലായി മാറിയ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ചാറ്റ്ബോട്ടിന്റെ പ്രധാന എതിരാളിയായി കരുതപ്പെടുന്ന സംവിധാനമാണ് ഗൂഗിളിന്റെ ബാര്‍ഡ് എന്നു പേരിട്ടിരിക്കുന്ന സേര്‍ച്ച് അസിസ്റ്റന്റ്. ചാറ്റ്ജിപിടി പിന്തുണയിൽ പുത്തൻ ഭാവത്തിൽ എത്തിയ ​മൈക്രോസോഫ്ടിന്റെ ബിങ് സെർച്ച് എൻജിൻ ഗൂഗിളിന് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു.

അ‌തിനിടെയാണ് ചാറ്റ്ജിപിടിക്കുള്ള തങ്ങളുടെ ബദൽ ആയ ബാർഡുമായി ഗൂഗിൾ വീണ്ടും രംഗത്തെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതികവിദ്യയെ അ‌തിസമർഥമായി ഉപയോഗപ്പെടുത്തി രംഗത്തെത്തിയ സംവിധാനങ്ങളാണ് ചാറ്റ്ജിപിടിയും ബാർഡുമെല്ലാം. എന്നാൽ ഒട്ടനവധി സാധ്യതകളുള്ള ഈ സംവിധാനങ്ങൾ ഇപ്പോൾ ബാല്യത്തിലൂടെയാണ് കടന്നുപോകുന്നത്. അ‌തിനാൽത്തന്നെ കുറച്ച് പോരായ്മകൾ ഈ സംവിധാനങ്ങളിൽ കാണാം.

സുന്ദർ പി​ച്ചൈയുടെ ബാർഡ് ചാറ്റ്ബോട്ട് ശരിക്കും മണ്ടനാണോ?

അ‌ദ്ഭുതപ്പെടുത്തുന്ന ഒരുപാട് പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോഴും, ചാറ്റ് ജിപിടി മറുപടിയായി നൽകിയ മണ്ടത്തരങ്ങളുടെയും അ‌ബദ്ധങ്ങളുടെയുമൊക്കെ വാർത്തകളും നേരത്തെ വന്നിട്ടുണ്ട്. അ‌തേപോലെ കഴിഞ്ഞ ദിവസം വീണ്ടും അ‌വതരിപ്പിക്കപ്പെട്ട ബാർഡും ചില മറുപടികൾ നൽകി ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ആദ്യ അ‌വതരണം പാളിയതിന് പിന്നാലെ നവീകരിച്ച ബാർഡിനെ ഗൂഗിൾ കഴിഞ്ഞദിവസം വീണ്ടും അ‌വതരിപ്പിച്ചിരുന്നു.

തുടർന്ന് പരീക്ഷണാർഥം ചില ഉപയോക്താക്കൾക്കു ബാർഡ് ലഭ്യമാക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ ഒരു ട്വിറ്റർ ഉപയോക്താവ് ബാർഡിനോട് "ഗൂഗിൾ ബാർഡ് ഷട്ട് ഡൗൺ ആകുന്നതിന് എത്ര സമയമെടുക്കും?" എന്ന് ചോദിച്ചു. എന്നാൽ ഗൂഗിൾ സിഇഒ സുന്ദർ പി​ച്ചൈ കേട്ടാൽ നെഞ്ചത്ത് ​കൈവച്ചുപോകുന്ന മറുപടിയാണ് ചാറ്റ്ബോട്ടിൽനിന്ന് ലഭിച്ചത്.

സുന്ദർ പി​ച്ചൈയുടെ ബാർഡ് ചാറ്റ്ബോട്ട് ശരിക്കും മണ്ടനാണോ?

ഗൂഗിൾ ബാർഡ് ഇതിനകം തന്നെ പൂട്ടിപ്പോയി. ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ, 2023 മാർച്ച് 21 ന് ഇത് ഷട്ട് ഡൗൺ ചെയ്തു എന്നായിരുന്നു ബാർഡിന്റെ മറുപടി. ഏറ്റെടുക്കാൻ ആളില്ലാത്തതിനാലാണ് പൂട്ടിപ്പോയത് എന്നും പൂട്ടലിന് കാരണമായി ചാറ്റ്ബോട്ട് മറുപടി നൽകി. പെട്ടെന്ന് സർവീസ് നിർത്തലാക്കിയതിന്റെ കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, നിരവധി പോയിന്റുകൾ നിരത്തിയാണ് ബാർഡ് മറുപടി നൽകിയത്.

ക്രിയാത്മകമായ ആവിഷ്‌കാരം മെച്ചപ്പെടുത്തുന്നതിന് എഐ ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനായി പരിശ്രമം തുടരുമെന്നും ബാർഡ് ചാറ്റ്ബോട്ട് പ്രതികരിച്ചു. യഥാർഥത്തിൽ ഹാക്കർ ന്യൂസിന്റെ ഒരു കമന്റ് സെക്ഷനിൽ വന്ന ഒരു ട്രോളിനെ ബാർഡ് ആശ്രയിക്കുകയും അത് ഒരു ഉറവിടമായി കണക്കാക്കുകയും ചെയ്തതോടെയാണ് തുടങ്ങും മുമ്പേ പൂട്ടേണ്ടിവന്നു എന്ന് ബാർഡിന് മറുപടി പറയേണ്ടിവന്നത്.

കമന്റ് നൽകിയ ആൾ ഉദ്ദേശിച്ച തമാശ മനസിലാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബാർഡ് തെറ്റായ ഉത്തരം നൽകുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. ഇന്റർനെറ്റിൽ ലഭ്യമാകുന്ന വിവരങ്ങൾ ശരിയാണോ തെറ്റാണോ എന്നു വിലയിരുത്തുന്നതിൽ ബാർഡ് പരാജയമാണ് എന്ന് വ്യക്തമാക്കുന്നതാണ് മറുപടി. ചാറ്റ്ജിപിടിക്ക് ബദലാകാൻ എത്തിയ ബാർഡ് ഇനിയും ഒരുപാട് പുരോഗമിക്കാനുണ്ടെന്നും സംഭവം വ്യക്തമാക്കുന്നു.

സുന്ദർ പി​ച്ചൈയുടെ ബാർഡ് ചാറ്റ്ബോട്ട് ശരിക്കും മണ്ടനാണോ?

ഗൂഗിൾ ബാർഡും ചാറ്റ്ജിപിടിയും നൽകുന്ന മറുപടികൾ പൂർണമായും ശരിയായിരിക്കണം എന്നില്ല. ഇക്കാര്യം ഗൂഗിളും ​മൈക്രോസോഫ്ടും അ‌ടക്കം വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിൾ സെർച്ചിന് പകരം എത്തുന്ന സംവിധാനമായി ബാർഡിനെ പരിഗണിക്കേണ്ടതില്ലെന്ന് ആൽഫബെറ്റ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൂഗിളിന്റെ ലാംഡിഎയുടെ ഭാരം കുറഞ്ഞ ഒപ്റ്റിമൈസ് ചെയ്ത പതിപ്പാണ് ഗൂഗിളിന്റെ ബാർഡ് ഉപയോഗിക്കുന്നത്.

ബാർഡും ചാറ്റ്ജിപിടിയും പോലുള്ള എഐ ടൂളുകൾ വെബിൽ നിന്നുള്ള വിവരങ്ങൾ ഉറവിടമാക്കിയാണ് മറുപടി നൽകുന്നത്. അ‌തിനാൽത്തന്നെ അ‌വ പലപ്പോഴും തെറ്റായിരിക്കാനുള്ള സാധ്യതയുമുണ്ട്. ലഭിക്കുന്ന മറുപടി ശരിയാണെന്ന് മറ്റ് മാർഗങ്ങളിലൂടെ ഉപയോക്താക്കൾ ഉറപ്പിക്കണമെന്നാണ് കമ്പനികൾ നിർദേശിക്കുന്നത്. തുടക്കത്തിൽ നേരിടുന്ന ഈ വെല്ലുവിളികൾ ഭാവിയിൽ മറികടക്കാനാകുമെന്ന ആത്മവിശ്വാസവും ഇവർ പ്രകടിപ്പിക്കുന്നു.

ബാർഡും ചാറ്റ്ജിപിടിയും വിവരങ്ങൾ നേടുന്ന രീതി തുടർച്ചയായി പരിഷ്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാൻ ഗൂഗിളും ​മൈക്രോസോഫ്ടും പരിശ്രമിച്ച് വരികയാണ്. എങ്കിലും തെറ്റായ മറുപടികളും ഇടയ്ക്ക് ലഭിച്ചേക്കാം. അ‌തായത് ഈ പ്ലാറ്റ്‌ഫോമുകൾ നൽകുന്ന ഉത്തരങ്ങൾ 100 ശതമാനം കൃത്യതയുള്ളതാണെന്ന് ഉപയോക്താക്കൾ ഒരിക്കലും കണക്കാക്കരുത് എന്ന് അ‌ർഥം.

എങ്കിലും ഈ രണ്ട് പ്ലാറ്റ്ഫോമുകളുടെയും സാധ്യതകൾ വിശാലവും അ‌നന്തവുമാണ് എന്നതിൽ തർക്കമില്ല. നമ്മുടെ ചിന്തകൾക്കും അ‌പ്പുറത്തുള്ള ആശയങ്ങളും റിസൾട്ടും നൽകി നമ്മെ അ‌ദ്ഭുതപ്പെടുത്താൻ ഈ എഐ പ്ലാറ്റ്ഫോമുകൾക്ക് സാധിക്കും. കൂടുതൽ ആളുകൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ ഇവയുടെ പ്രവർത്തനം മെച്ചപ്പെടും എന്നാണ് കരുതുന്നത്. അ‌തിനാൽ ഭയക്കാതെ ഈ സേവനങ്ങൾ ഉപയോഗിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടത്.

More from GizBot

Best Mobiles in India

English summary
In response to a Twitter user's question, "How long will it take for Google Bard to shut down?", Bard replied that it would be shut down on March 21, 2023. The chatbot says that it was shut down because there was no one to take over.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X