ഇനി ബാറ്ററി ചാര്‍ജ് തീര്‍ന്നാലും മൊബൈല്‍ ഫോണില്‍ നിന്ന് എസ്.എം.എസ് അയയ്ക്കാം

Posted By:

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രധാനപ്രശ്‌നമാണ് ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ എപ്പോഴെങ്കിലും ചാര്‍ജ് തീര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫ് ആയാല്‍ എന്തുചെയ്യും. പ്രത്യേകിച്ച് യാത്രകളിലും മറ്റുമാണെങ്കില്‍?.

ഇനി അതെകുറിച്ച് ആലോചിച്ച് വിഷമിക്കണ്ട. ബാറ്ററിയുടെ സഹായമില്ലാതെതന്നെ എസ്.എം.എസുകളും ഇ-മെയിലും നിങ്ങളുടെ ഫോണില്‍നിന്ന് അയയ്ക്കാം. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. ആംബിയന്റ് ബാക്ക്‌സ്‌കാറ്റര്‍ എന്നു വിളിക്കുന്ന സംവിധാനത്തിലൂടെ ബാറ്ററിയുടെ സഹായമില്ലാതെ സന്ദേശങ്ങളയയ്ക്കാന്‍ സാധിക്കും.

വായുവിലുള്ള റേഡിയോ തരംഗങ്ങളെ സ്വീകരിച്ച് ഊര്‍ജമാക്കി മാറ്റുകയാണ് ആംബിയന്‍സ് ബാക്ക്‌സ്‌കാറ്റര്‍ ചെയ്യുന്നത്.
സാധാരണ ഫോണുകള്‍ സ്വന്തമായി സിഗ്നല്‍ വലിച്ചെടുക്കുന്നതിനാലാണു കൂടുതല്‍ പവര്‍ ആവശ്യമായി വരുന്നത്.

എന്നാല്‍ ബാക്ക്‌സ്‌കാറ്റര്‍, റേഡിയോ തരംഗങ്ങളെ ഫോണുകള്‍ക്ക് സ്വീകരിക്കാവുന്ന തരത്തിലുള്ള സിഗ്നലുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സിഗ്നലുകള്‍ സ്വീകരിക്കുന്നതിനും പുറത്തുവിടുന്നതിനും ബാഹ്യമായ എനര്‍ജി ആവശ്യമില്ല.

കോള്‍ ചെയ്യുന്നതുള്‍പ്പെടെ കൂടുതല്‍ പവര്‍ ആവശ്യമായി വരുന്ന ഉപയോഗങ്ങള്‍ക്കൊന്നും ഇത് പ്രയോജനപ്പെടില്ലെങ്കിലും മെസേജ് അയയ്ക്കാനുള്ള ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടുതല്‍ വിപുലമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ അന്വേഷിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ambient backscatter

വായുവിലെ റേഡിയോ തരംഗങ്ങളെ വലിച്ചെടുത്ത് ഊര്‍ജമാക്കി മാറ്റുകയാണ് ആംബിയന്റ് ബാക്ക്‌സ്‌കാറ്റര്‍ ചെയ്യുന്നത്.

ambient backscatter

റേഡിയോ തരംഗങ്ങളെ ഫോണുകള്‍ക്ക് സ്വീകരിക്കാവുന്ന തരത്തിലുള്ള സിഗ്നലുകളാക്കിമാറ്റും

ambient backscatter

ആറു മൈല്‍ അകലെയുള്ള ടവറില്‍നിന്നു പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങള്‍പോലും വലിച്ചെടുക്കാന്‍ ആംബിയന്റ് ബാക്ക്‌സ്‌കാറ്ററിനു കഴിയും.

ambient backscatter

കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന ഉപകരണമാണിത്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ബാറ്ററി ചാര്‍ജ് തീര്‍ന്നാലും മൊബൈല്‍ ഫോണില്‍ നിന്ന് എസ്.എം.എസ് അയയ്ക്ക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot