ബാറ്റിൽഫീൽഡ് 2042 ലോഞ്ച് തീയതി പ്രഖ്യാപിച്ചു: ഇന്ത്യയിലെ വിലയും മറ്റ് വിശദാംശങ്ങളും

|

ബാറ്റിൽഫീൽഡ് 2042: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാറ്റിൽഫീൽഡ് 2042 ഇലക്ട്രോണിക്‌സ് ആർട്ട് (EA) പ്രഖ്യാപിച്ചു. ഒരു റിവിൽ സ്ട്രീമിലാണ് ഈ പുതിയ ഗെയിം പ്രഖ്യാപിച്ചത്. ഇ3 2021 ൻറെ ഭാഗമായി ജൂൺ 13 ന് ആദ്യത്തെ ഗെയിംപ്ലേ ഫൂട്ടേജ് ഡ്രോപ്പ് കാണുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ഗെയിമിംഗ് പ്രേമികളാണ് ഈ ഗെയിമിനായി ഇപ്പോൾ കാത്തിരിക്കുന്നത്. മുൻപ് ഇതേ ഫ്രാഞ്ചൈസിൽ ഇറങ്ങിയിട്ടുള്ള ബാറ്റിൽഫീൽഡ് ഗെയിമുകൾ വളരെ ചെറിയ സമയം കൊണ്ടുതന്നെ ഏറെ ജനപ്രീതി നേടിയെന്നുള്ള കാര്യം വളരെ ശ്രദ്ധയമാണ്. ഇപ്പോൾ ബാറ്റിൽഫീൽഡ് 2042 ഗെയിമിൻറെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

ബാറ്റിൽഫീൽഡ് 2042 എപ്പോൾ അവതരിപ്പിക്കും?

ബാറ്റിൽഫീൽഡ് 2042 അല്ലെങ്കിൽ ബാറ്റിൽഫീൽഡ് 6 ആഗോളതലത്തിൽ ഒക്ടോബർ 22 ന് റിലീസ് ചെയ്യും. പിസി, പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 4, എക്സ്ബോക്‌സ് സീരീസ് എക്‌സ്, എക്സ്ബോക്‌സ് സീരീസ് എസ്, എക്സ്ബോക്‌സ് വൺ എന്നിവയ്ക്കായും ഇത് ലഭ്യമാക്കും. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്, ഈ ഗെയിമിന് മുൻ‌കൂട്ടി ആക്‌സസ് ചെയ്യുവാൻ കഴിയുന്ന എല്ലാവർക്കും ഒക്ടോബർ 15 ന് ബാറ്റിൽഫീൽഡ് 2042 ലേക്ക് നേരത്തെയുള്ള ആക്‌സസ് തത്സമയമാകും.

 ആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽ ആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽ

ബാറ്റിൽഫീൽഡ് 2042 ഇന്ത്യയിൽ എന്ത് വിലവരും?
 

ബാറ്റിൽഫീൽഡ് 2042 ഇന്ത്യയിൽ എന്ത് വിലവരും?

സ്റ്റാൻഡേർഡ് എഡിഷൻ പ്ലേസ്റ്റേഷൻ 4, പ്ലേസ്റ്റേഷൻ 5, എക്സ്ബോക്‌സ് സീരീസ് എക്‌സ്, എക്സ്ബോക്‌സ് സീരീസ് എസ്, എക്സ്ബോക്‌സ് വൺ എന്നിവയ്ക്ക് 3,999 രൂപയാണ് ബാറ്റിൽഫീൽഡ് 2042 ന് നൽകിയിട്ടുള്ള വില. പിസിയിൽ സ്റ്റാൻഡേർഡ് എഡിഷൻ 3,499 രൂപയാണ് വില നൽകിയിട്ടുള്ളത്. ഗോൾഡ് എഡിഷന് കൺസോളിൽ 6,499 രൂപയും വിൻഡോസിൽ 5,499 രൂപയുമാണ് വില വരുന്നത്. ഈ ഗെയിമിൻറെ അൾട്ടിമേറ്റ് എഡിഷന് കൺസോളിൽ 8,499 രൂപയും വിൻഡോസിൽ 6,999 രൂപയുമാണ് വില വരുന്നത്. ഗെയിമുകൾ പ്ലേസ്റ്റേഷൻ 5, എക്സ്ബോക്‌സ് സീരീസ് എക്‌സ്|എസ് എന്നിവയിലെ സ്റ്റാൻഡേർഡ് എഡിഷൻ ഗെയിമിൻറെ പ്രീ-ഓർഡർ ലിസ്റ്റിംഗ് 4,499 രൂപയാണ്.

ബാറ്റിൽഫീൽഡ് 2042 ലോഞ്ച് തീയതി പ്രഖ്യാപിച്ചു

പ്ലേസ്റ്റേഷൻ 5 സ്റ്റാൻഡേർഡ് എഡിഷന് 3,999 രൂപയും, ഗോൾഡ് എഡിഷന് 6,499 രൂപയും, അൾട്ടിമേറ്റ് എഡിഷന് 8,499 രൂപയുമാണ് വില വരുന്നത്. പ്ലേസ്റ്റേഷൻ 4 സ്റ്റാൻഡേർഡ് എഡിഷന് 3,999 രൂപയും, ഗോൾഡ് എഡിഷന് 6,499 രൂപയും, അൾട്ടിമേറ്റ് എഡിഷന് 8,499 രൂപയുമാണ് വില വരുന്നു. എക്‌സ്ബോക്‌സ് വൺ സ്റ്റാൻഡേർഡ് എഡിഷന് 3,999 രൂപയും, ഗോൾഡ് എഡിഷന് 6,499 രൂപയും, അൾട്ടിമേറ്റ് എഡിഷന് 8,499 രൂപയുമാണ് വില വരുന്നത്. എക്‌സ്ബോക്‌സ് സീരീസ് എക്‌സ് സ്റ്റാൻഡേർഡ് എഡിഷന് 3,999 രൂപയും, ഗോൾഡ് എഡിഷന് 6,499 രൂപയും, അൾട്ടിമേറ്റ് എഡിഷന് 8,499 രൂപയുമാണ് വില വരുന്നത്. എക്‌സ്ബോക്‌സ് സീരീസ് എസ് സ്റ്റാൻഡേർഡ് എഡിഷന് 3,999 രൂപയും, ഗോൾഡ് എഡിഷന് 6,499 രൂപയും, അൾട്ടിമേറ്റ് എഡിഷന് 8,499 രൂപയുമാണ് വില വരുന്നു. വിൻഡോസ് സ്റ്റാൻഡേർഡ് എഡിഷന് 3,999 രൂപയും, ഗോൾഡ് എഡിഷന് 5,499 രൂപയും, അൾട്ടിമേറ്റ് എഡിഷന് 6,999 രൂപയുമാണ് വില വരുന്നത്.

ബാറ്റിൽഫീൽഡ് 2042 ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ഗെയിം, ഒരു പ്രീ-ഓർഡർ പായ്ക്ക്, നേരത്തെയുള്ള ആക്സസ് പാസ്, ഒരു ഇയർ 1 പാസ്, ക്രോസ്-ജെൻ ബണ്ടിൽ എന്നിവയുമായാണ് ബാറ്റിൽഫീൽഡ് 2042 ഗോൾഡ് എഡിഷൻ വരുന്നത്. അൾട്ടിമേറ്റ് എഡിഷനിൽ ഗെയിം, ഒരു പ്രീ-ഓർഡർ പായ്ക്ക്, നേരത്തെയുള്ള ആക്സസ് പാസ്, ഒരു ഇയർ 1 പാസ്, ക്രോസ്-ജെൻ ബണ്ടിൽ, മിഡ്‌നൈറ്റ് അൾട്ടിമേറ്റ് ബണ്ടിൽ, ഔദ്യോഗിക ഡിജിറ്റൽ ആർട്ട്ബുക്ക്, എക്സ്ക്ലൂസീവ് ഡിജിറ്റൽ സൗണ്ട്ട്രാക്ക് എന്നിവ ഉൾപ്പെടും.

വിവോ വൈ 73 ജൂൺ 10 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളുംവിവോ വൈ 73 ജൂൺ 10 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

Best Mobiles in India

English summary
On October 22, Battlefield 2042, also known as Battlefield 6, will be released worldwide. It will be released for PC, PlayStation 5, PlayStation 4, Xbox One, Xbox Series X, Xbox Series S, and Xbox 360. According to numerous reports, all users who pre-order the game will have access to early access on October 15.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X