വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ ആത്മാര്‍ത്ഥത കുറവുളളവരാണെന്ന്...!

നമ്മള്‍ എല്ലാവര്‍ക്കും പല സോഷ്യല്‍ മീഡിയിയിലും അക്കൗണ്ട് ഉണ്ടാകുറുണ്ട്. എന്നാല്‍ തൊണ്ണൂറ് ദിവസത്തിനിടയില്‍ ഒരിക്കല്‍ എങ്കിലും ആ സോഷ്യല്‍ മീഡിയ സന്ദര്‍ശിച്ചാല്‍ മാത്രമേ, നിങ്ങള്‍ ആ സോഷ്യല്‍ മീഡിയയുടെ ആത്മാര്‍ത്ഥയുള്ള ഉപയോക്താവ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുകയുളളൂ എന്നാണ് പഠനം വ്യക്തമാക്കുന്നത്.

വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ ആത്മാര്‍ത്ഥത കുറവുളളവരാണെന്ന്...!

ആത്മാര്‍ത്ഥയുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ കണ്ടെത്തുന്നതിന് അമേരിക്ക ആസ്ഥാനമായുളള ക്യൂട്ടെറ കമ്പനിയാണ് പഠനം നടത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മാര്‍ത്ഥയുള്ള അംഗങ്ങള്‍ ഉള്ള സോഷ്യല്‍ മീഡിയ ഫേസ്ബുക്കാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!

വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ ആത്മാര്‍ത്ഥത കുറവുളളവരാണെന്ന്...!

ഫേസ്ബുക്കിലെ 98.3% പേര്‍ 90 ദിവസത്തില്‍ ഒരിക്കല്‍ എങ്കിലും ഫേസ്ബുക്കില്‍ കയറുന്നു എന്ന് കമ്പനി തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്ത് ഒരു അപ്രതീക്ഷിത ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനാണ് എത്തിയത്.

ബിബിഎം എന്നാണ് ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ പേര്. ബിബിഎമ്മിലെ 82 ശതമാനം പേരും ആത്മാര്‍ത്ഥതയുള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാട്ട്‌സ്ആപിന് ഇത് 77.28 ശതമാനം മാത്രമാണ് ഉളളത്. ഇന്‍സ്റ്റാഗ്രാം 48.38%, വീചാറ്റ് 46.03% സ്‌നാപ്ചാറ്റ് 32.95%; ട്വിറ്റര്‍ 31.03% എന്നിങ്ങനെയാണ് കണക്കുകള്‍.

നെറ്റ് ന്യൂട്രാലിറ്റി: ഇന്ത്യ അറിയേണ്ടത്...!

വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ ആത്മാര്‍ത്ഥത കുറവുളളവരാണെന്ന്...!

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ ആകെ എണ്ണം എടുക്കുമ്പോള്‍ 34.71% പേര്‍ ആത്മാര്‍ത്ഥതയുള്ളവരാണെന്ന് കമ്പനിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 75 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ സര്‍ഫിങ് ഡാറ്റയില്‍ നിന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്.

Read more about:
English summary
BBM beats WhatsApp in user loyalty.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot