ഐഫോണ്‍ 6 പ്ലസ് വളയുന്നത് അപൂര്‍വമായിട്ടെന്ന് ആപ്പിള്‍

Written By:

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ വളയുന്നത് അപൂര്‍വ്വമായിട്ടാണെന്ന് ആപ്പിള്‍. പാന്റ്‌സിന്റെ പോക്കറ്റില്‍ ഇട്ടിരുന്ന ഐഫോണ്‍ 6 വളഞ്ഞുപോകുന്നതായി പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആപ്പിള്‍ വിശദീകരണം നല്‍കിയത്.

യൂട്യൂബിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും ഐഫോണ്‍ 6 ന്റെ വളവ് വന്‍ചര്‍ച്ചാ വിഷയമായിരുന്നു. ആറുദിവസത്തിനുള്ളില്‍ ഒമ്പതു പേര്‍ മാത്രമേ ഐഫോണ്‍ 6 പ്ലസ് വളഞ്ഞെന്ന പരാതിയുമായി കമ്പനിയെ സമീപിച്ചിട്ടുള്ളതെന്നും വിശദീകരണത്തില്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ആപ്പിളിന്റെ ഓഹരിവില ഇടിഞ്ഞിരുന്നു.

ഐഫോണ്‍ 6-ന്റെ വളവ് അപൂര്‍വമെന്ന്...!

കൂടുതല്‍ വലിയ സ്‌ക്രീനുള്ള ഐഫോണ്‍ 6 പ്ലസ് വളഞ്ഞുപോകുന്നുവെന്നായിരുന്നു വ്യാപക പരാതി. കട്ടികൂടിയ അനോഡൈസ്ഡ് അലൂമിനിയം ഉപയോഗിച്ചാണ് ഫോണിന്റെ പിന്‍കവര്‍ നിര്‍മ്മിച്ചത്. മറ്റുഭാഗങ്ങള്‍ നിര്‍മിക്കാന്‍ മികച്ച നിലവാരമുള്ള സ്‌റ്റെയിന്‍ലെസ് സ്റ്റീലും ടൈറ്റാനിയവുമാണ് ഉപയോഗിച്ചത്.
ഐഫോണ്‍ വളഞ്ഞതായുള്ള സംഭവങ്ങളിലൊന്നും അതിന്റ് ഡിസ്‌പ്ലേക്ക് കുഴപ്പമുണ്ടായതായി റിപ്പോര്‍ട്ടില്ല. വളഞ്ഞുപോകുന്നുവെന്ന് പരാതിയുള്ള ആദ്യ ഫോണല്ല ഐഫോണ്‍ 6 പ്ലസ്. അഞ്ചിഞ്ച് സ്‌ക്രീനും മെറ്റല്‍ ഫ്രെയിമുമുള്ള സോണി എക്‌സ്പീരിയ സെഡ്1--നെക്കുറിച്ചും, സാംസങ് ഗ്യാലക്‌സി എസ് 4-നെക്കുറിച്ചും ബ്ലാക്ക്‌ബെറി QO-യേക്കുറിച്ചും സമാനമായ പരാതികളുണ്ടായിരുന്നു.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot