Home
News

1000 രൂപയിൽ താഴെ ദിവസവും 2ജിബി, 3ജിബി ഡേറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ

സ്വകാര്യ ടെലിക്കോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നിവർ പ്രീപെയ്ഡ് താരിഫുകൾ അടുത്തിടെ പരിഷ്കരിച്ചിരുന്നു. 20 മുതൽ 25 ശതമാനം വരെയാണ് വിവിധ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂടിയത്. പ്ലാനുകൾ വിവേക പൂർണമായി തിരഞ്ഞെടുത്താൽ നൽകുന്ന പണത്തിന് മൂല്യം നൽകുന്ന പ്ലാനുകൾ ലഭിക്കും. ടെലിക്കോം കമ്പനികൾ നൽകുന്ന എല്ലാ പ്ലാനുകൾക്കും ഒപ്പം ഒടിടി സബ്സ്ക്രിപ്ഷൻ, വാലിഡിറ്റി തുടങ്ങിയ വിവിധ ആനുകൂല്യങ്ങളും ലഭ്യമാണ്. 1000 രൂപയ്ക്ക് താഴെ വില വരുന്ന, പ്രതിദിനം 2ജിബി, 3ജിബി ഡേറ്റ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇന്ന് പരിശോധിക്കുന്നത്.

എയർടെൽ

എയർടെൽ

പ്രതിദിനം 2ജിബി ഡേറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 549 രൂപയുടെ പ്ലാനാണ് എയർടെല്ലിനുള്ളത്. 56 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന പ്ലാനിൽ മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ ആമസോൺ പ്രൈം വീഡിയോയുടെ 30 ദിവസത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഓഫറുമുണ്ട്.359 രൂപയ്ക്ക് സമാന ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്ന മറ്റൊരു പ്ലാനും ഉണ്ട്. എന്നാൽ വാലിഡിറ്റി 28 ദിവസത്തേക്ക് മാത്രമാണ് ഉള്ളത്. 449 രൂപയ്ക്ക് 2.5 ജിബി നൽകുന്ന പ്ലാനിലും സമാനമായ ആനുകൂല്യങ്ങൾ ഉണ്ട്. ദീർഘകാലത്തേക്കുള്ള പ്ലാൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 6 ജിബി ഡേറ്റയും 900 എസ്എംഎസും 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും നൽകുന്ന 455 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുന്നത് പരിഗണിക്കാം. ഡേറ്റ പരിധിക്ക് ശേഷം, ഒരു എംബിക്ക് 50 പൈസ ഈടാക്കുമെന്ന് മാത്രം.

മൊബൈൽ

28 ദിവസത്തേക്ക് ആകെ 2ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്ന 179 രൂപയുടെ വിലകുറഞ്ഞ പ്ലാനും ലഭ്യമാണ്. അൺലിമിറ്റഡ് കോൾ സൌകര്യം നൽകിയിട്ടുണ്ടെങ്കിലും ഈ പ്ലാനിൽ സൗജന്യ എസ്എംഎസ് പരിധി 300 ആണ്. പ്ലാനിനൊപ്പമുള്ള എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങളിലും ഗണ്യമായ കുറവുണ്ട്. സൗജന്യ ഹലോ ട്യൂണുകൾ, ആമസോൺ പ്രൈം വീഡിയോയുടെ 30 ദിവസത്തെ സൗജന്യ ട്രയൽ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ് 179 രൂപ പ്ലാനിൽ ലഭ്യമാകുന്നത്.

പ്ലാൻ

1000 രൂപയിൽ താഴെയുള്ള എയർടെൽ 3ജിബി പ്ലാനുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്, 56 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന പ്രതിദിനം 3ജിബി ഡേറ്റ ലഭിക്കുന്ന 699 രൂപയുടെ പ്ലാൻ ലഭ്യമാണ്. അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ്, 56 ദിവസം വാലിഡിറ്റിയുള്ള ആമസോൺ പ്രൈം അംഗത്വം, എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഈ പ്ലാനിന് ഒപ്പം ലഭിക്കും. 599 രൂപയ്ക്ക് പ്രതിദിനം 3ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനും എയർടെലിനുണ്ട്. മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം ഫ്രീ ട്രയൽ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. പക്ഷെ 28 ദിവസം മാത്രമാണ് പ്ലാനിന്റെ വാലിഡിറ്റി.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

249 രൂപ മുതൽക്കാണ് പ്രതിദിനം 2ജിബി ഡേറ്റ നൽകുന്ന ജിയോ പ്ലാനുകൾ ആരംഭിക്കുന്നത്. 249 രൂപ പ്ലാനിൽ പ്രതിദിനം 2ജിബി ഡേറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോ സ്ട്രീമിങ് സേവനങ്ങളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയെല്ലാം ലഭിക്കും. 23 ദിവസമാണ് 249 രൂപ പ്ലാനിന്റെ വാലിഡിറ്റി. 299 രൂപയുടെ പ്ലാൻ 28 ദിവസത്തേക്ക് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വാലിഡിറ്റി

56 ദിവസത്തെ വാലിഡിറ്റി പ്രതീക്ഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ രണ്ട് ഓപ്ഷനുകളുണ്ട്. 533 രൂപ പ്ലാനും 799 രൂപ പ്ലാനും. രണ്ട് പ്ലാനുകളും 2ജിബി പ്രതിദിന ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ, ജിയോ സ്ട്രീമിങ് സേവനങ്ങളിലേക്കുള്ള ആക്‌സസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 799 രൂപ പ്ലാനിൽ ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ ഒടിടി മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യവുമുണ്ട്. ആമസോൺ സബ്സ്ക്രിപ്ഷൻ ആവശ്യമില്ലാത്ത, എന്നാൽ കൂടുതൽ വാലിഡിറ്റി വേണ്ടവർക്ക് 719 രൂപയുടെ പ്ലാൻ അനുയോജ്യമാണ്. 84 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡേറ്റയും മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭിക്കും.

പ്രീപെയ്ഡ്

എയർടെല്ലിൽ നിന്ന് വ്യത്യസ്തമായി, ജിയോയ്ക്ക് 1000 രൂപയിൽ താഴെയുള്ള രണ്ട് 3ജിബി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്, ഒന്ന് 601 രൂപയ്ക്കും മറ്റൊന്ന് 419 രൂപയ്ക്കും. 601 രൂപ പ്ലാനിൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിലേക്കുള്ള ഒരു വർഷത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യം ഉണ്ട്, 419 പ്ലാനിൽ ജിയോയുടെ ആപ്ലിക്കേഷനുകളിലേക്കും ആക്സസ് ലഭിക്കും. 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും മറ്റ് ആനുകൂല്യങ്ങളും രണ്ട് പ്ലാനുകൾക്കൊപ്പം ലഭ്യമാണ്.

വിഐ

വിഐ

വിഐ പ്രീപെയ്ഡ് പ്ലാനുകൾ അവരുടെ വാരാന്ത്യ ഡേറ്റ റോൾഓവർ ഫീച്ചറിനും രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയുള്ള അൺലിമിറ്റഡ് സൗജന്യ സ്ട്രീമിങിനും പേരുകേട്ടതാണ്. ഈ ഓഫറുകൾ ജിയോയ്ക്കും എയർടെലിനും ഇല്ല. വിനോദ പ്രേമികൾക്ക്, പ്രത്യേകിച്ച് ഗെയിമർമാർക്കും ഒടിടി പ്ലാറ്റ്ഫോമുകൾ കൂടുതലായി ഉപയോഗിക്കുന്നവർക്കുമുള്ള ഒരു സമ്പൂർണ ചോയിസായി വിഐ മാറ്റുന്നു. എന്നിരുന്നാലും, എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ഈ സൌകര്യങ്ങൾ ലഭ്യമല്ലെന്നും മനസിലാക്കണം.

വിഐ മൂവീസ്

179 രൂപയ്ക്ക്, 28 ദിവസത്തേക്ക് ആകെ 2ജിബി ഡേറ്റയും 300 എസ്എംഎസുകളും അൺലിമിറ്റഡ് കോളുകളും വിയിൽ നിന്ന് ലഭിക്കും. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസും പ്ലാനിന്റെ പ്രത്യേകതയാണ്. 359 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്ന മറ്റൊരു ഓപ്ഷനാണ്, ഇത് 28 ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡേറ്റയും പ്രതിദിനം 100 എസ്എംഎസും വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസും വാഗ്ദാനം ചെയ്യുന്നു. സബ്‌സ്‌ക്രൈബർമാർക്ക് അധിക ചിലവില്ലാതെ എല്ലാ മാസവും ബാക്കപ്പായി 2ജിബി അധിക ഡേറ്റയും ലഭിക്കും. വിഐയുടെ വാരാന്ത്യ ഡേറ്റ റോൾഓവർ ഫീച്ചറും രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയുള്ള സൌജന്യ ഡേറ്റയും 359 രൂപ പ്ലാനിൽ ലഭ്യമാണ്.

3ജിബി പ്രീപെയ്ഡ് പ്ലാനുകൾ

വിഐ നിരവധി 3ജിബി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ചും 701 രൂപയുടെ പ്രൈസ് ടാഗിൽ വരുന്ന പ്ലാൻ. ഈ പ്ലാൻ അൺലിമിറ്റഡ് ട്രൂ കോളുകൾ, ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസ്, ദിവസവും 100 എസ്എംഎസ് എന്നിവയെല്ലാം ഓഫർ ചെയ്യുന്നു. വിഐയുടെ വാരാന്ത്യ ഡേറ്റ റോൾഓവർ ഫീച്ചറും രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയുള്ള സൌജന്യ ഡേറ്റയും 701 രൂപ പ്ലാനിലും ലഭ്യമാണ്. 701 രൂപ പ്ലാനിന് സമാനമായ ഓഫറുകളോടെ 475 രൂപയ്ക്കും 3ജിബി പ്രീപെയ്ഡ് പ്ലാൻ വിഐ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ 28 ദിവസത്തെ കുറഞ്ഞ വാലിഡിറ്റി മാത്രമാകും ലഭിക്കുക. 84 ദിവസത്തേക്ക് ഇതേ പ്ലാൻ എടുക്കണമെങ്കിൽ, വരിക്കാർ 901 രൂപയ്ക്കും റീചാർജ് ചെയ്യണം.

More from GizBot

Best Mobiles in India

English summary
Airtel, Reliance Jio and Vodafone Idea (VI) have recently revised their prepaid tariffs. The rates of various prepaid plans have gone up by 20 to 25 per cent. If you choose wisely, you will get plans that give value for money. Let us look at the prepaid plans that offer 2GB and 3GB daily data with prices below Rs.1000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X