ജൂണ്‍ 2017ല്‍ ഏറ്റവും മികച്ച 4ജി ഡാറ്റ പ്ലാന്‍ ഏത്?

Written By:

ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഇപ്പോള്‍ ഏറ്റവും മെച്ചപ്പെട്ട താരിഫ് പ്ലാനുകളാണ് നല്‍കുന്നത്. ജിയോയുടെ വരവോടു കൂടി ടെലികോം മേഖലയില്‍ വളരെ ഏറെ മത്സരവും നടക്കുകയാണ്. ഈ മത്സരം സേവനദാദാക്കളില്‍ വളരെ ഏറെ മാറ്റങ്ങളും ഡാറ്റ പ്ലാനില്‍ നടത്തി.

ജൂണ്‍ 2017ല്‍ ഏറ്റവും മികച്ച 4ജി ഡാറ്റ പ്ലാന്‍ ഏത്?

നോക്കിയ 3, 5, 6 എന്നീ ഫോണുകള്‍ ജൂണ്‍ 13ന് ഇന്ത്യയില്‍ എത്തും!

റിലയന്‍സ് ജിയോ, വോഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ, ബിഎസ്എന്‍എല്‍ ഇവയെല്ലാം ഏറ്റവും മികച്ച താരിഫ് പ്ലാനുകളാണ് നല്‍കുന്നത്.

2017 ജൂണില്‍ ഏറ്റവും മികച്ച താരിഫ് പ്ലാനുകള്‍ ഏതു ടെലികോം കമ്പനിയാണ് നല്‍കുന്നതെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ

ജിയോയുടെ നിലവിലെ പ്ലാന്‍ ധന്‍ ധനാ ധന്‍ ആണ്. ഈ മാസം അവസാനം ഈ ഓഫര്‍ കഴിയുന്നു. ഈ 4ജി ഡാറ്റ പ്ലാനില്‍ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 84ജിബി ഡാറ്റയാണ് നല്‍കുന്നത്. കൂടാതെ ഫ്രീ വോയിസ് കോള്‍, അണ്‍ലിമിറ്റഡ് എസ്എംഎസ് (ലോക്കല്‍, എസ്റ്റിഡി) എന്നിവയും നല്‍കുന്നു. 309 രൂപയാണ് ഈ പ്ലാനിന്റെ വില.

എന്നാല്‍ 509 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 128 ജിബി ഡാറ്റ നല്‍കുന്നു. അതില്‍ ഫ്രീ വോയിസ് കോള്‍, അണ്‍ലിമിറ്റഡ് എസ്എംഎസും ഉള്‍പ്പെടുന്നു. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

 

ഭാരതി എയര്‍ടെല്‍

244 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 1ജിബി 4ജി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. വാലിഡിറ്റി 70 ദിവസവുമാണ്. കൂടാതെ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാം.

345 രൂപയക്കു ഏകദേശം ഇതേ ഓഫറാണ് ലഭിക്കുന്നത്. ഇതില്‍ 2ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നമല്‍കുന്നു.

 

വോഡാഫോണ്‍

345 രൂപയുടെ പ്ലാനില്‍ 4ജി പ്ലാനില്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 56 ദിവസമാണ് ഇതിന്റെ വാലിഡിറ്റി, 56ജിബി ഡാറ്റയും ലഭിക്കുന്നു. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ലഭിക്കുന്നു.

ഐഡിയ സെല്ലുലാര്‍

348 രൂപയുടെ പ്ലാനില്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 28 ജിബി ഡാറ്റ 28 ദിവസത്ത വാലിഡിറ്റിയില്‍ ലഭിക്കുന്നു. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും എസ്എംഎസും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഓഫര്‍ ലഭ്യമാകണമെങ്കില്‍ 4ജി ഹാന്‍സെറ്റും 4ജി സിംകാര്‍ഡും വേണം.

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ 2ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 339 രൂപയാണ് ഈ പ്ലാനിന്റെ വില.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here are the best 4G data plans you can avail in May 2017 from Reliance Jio, Airtel, Vodafone, Idea and BSNL.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot