Airtel | 500 രൂപയിൽ താഴെ അടിപൊളി ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ പ്ലാനുകൾ
ഒടിടി ആനുകൂല്യങ്ങളുമായി വരുന്ന ഒട്ടനവധി പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. ആക്സസ് നൽകുന്ന പ്ലാറ്റ്ഫോമുകൾ, ആക്സസ് ലഭിക്കുന്ന കാലയളവ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ എല്ലാം ഓരോ പ്ലാനുകളും വ്യത്യസ്തവുമാണ്. ഇക്കൂട്ടത്തിൽ നിന്നും ചില മികച്ച പ്ലാനുകൾ സെലക്റ്റ് ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ് ചുവടെ.
പതിനഞ്ചിൽ കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുന്നുവെന്നതാണ് ഈ പ്ലാനുകളുടെയെല്ലാം സവിശേഷത. ഇവിടെ പരാമർശിച്ചിരിക്കുന്ന ഓഫറുകളെല്ലാം അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസും ഓഫർ ചെയ്യുന്നു. എയർടെൽ താങ്ക്സ് ആപ്പിലേക്ക് പോയി ഈ ഓഫറുകൾ ക്ലെയിം ചെയ്യാനും നിങ്ങൾക്ക് സാധിക്കും കഴിയും. എയർടെൽ താങ്ക്സ് ആപ്പ് വഴി മറ്റ് നിരവധി ആനുകൂല്യങ്ങളിലേക്കും യൂസേഴ്സിന് കമ്പനി ആക്സസ് നൽകുന്നുണ്ട്.

15 -ൽ കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുമ്പോൾ തന്നെ നിരക്ക് കുറവാണെന്നതും ഈ പറയുന്ന പ്ലാനുകളുടെ പ്രത്യേകതയാണ്. ലിസ്റ്റിലുള്ള പ്ലാനുകൾക്ക് എല്ലാം തന്നെ 500 രൂപയിൽ താഴെയാണ് വിലയെന്നതാണ് കാരണം. എയർടെൽ എക്സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷൻ വഴിയാണ് ഈ പ്ലാനുകൾ 15 -ൽ കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് യൂസേഴ്സിന് ആക്സസ് ലഭ്യമാകുന്നതെന്നും അറിഞ്ഞിരിക്കണം.
359 രൂപ, 399 രൂപ എന്നീ പ്രൈസ് ടാഗുകളിലാണ് 500 രൂപയിൽ താഴെ വില വരുന്ന എയർടെൽ എക്സ്ട്രീം പ്സാനുകൾ ഓഫർ ചെയ്യപ്പെടുന്നത്. 359 രൂപ വില വരുന്ന എയർടെൽ എക്സ്ട്രീം പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം നോക്കാം. ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് എയർടെൽ ഓഫർ ചെയ്യുന്നത്. എല്ലാ ദിവസവും 2 ജിബി ഡെയിലി ഡാറ്റ ബാലൻസും യൂസേഴ്സിന് ലഭിക്കും.
അൺലിമിറ്റഡ് വോയ്സ് കോളിങും ഡെയിലി 100 എസ്എംഎസുകളും 359 രൂപയുടെ പ്ലാൻ (Airtel Prepaid Recharge Plan) ഓഫർ ചെയ്യുന്നുണ്ട്. 5 രൂപ ടോക്ക്‌ടൈം ബാലൻസും പ്ലാനിനൊപ്പം നൽകുന്നു. എയർടെൽ എക്സ്ട്രീം പ്ലേയിലേക്ക് 28 ദിവസത്തെ ആക്സസാണ് ലഭിക്കുക. കൂടാതെ യൂസേഴ്സിന് ഹെലോട്യൂൺസിലേക്കും വിങ്ക് മ്യൂസിക്കിലേക്കും ആക്സസ് ലഭിക്കും.
ലിസ്റ്റിലെ രണ്ടാമത്തെ പ്ലാൻ 399 രൂപയുടെ പ്രൈസ് ടാഗിലാണ് വരുന്നത്. 28 ദിവസമാണ് വാലിഡിറ്റി. 3 ജിബി ഡെയിലി ഡാറ്റയും 399 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളിങും ഡെയിലി 100 എസ്എംഎസുകളും 399 രൂപയുടെ പ്ലാൻ നൽകും. ഫ്രീ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും പ്ലാൻ പായ്ക്ക് ചെയ്യുന്നു. എയർടെൽ എക്സ്ട്രീം പ്ലേയിലേക്ക് 28 ദിവസത്തേക്ക് സൗജന്യ ആക്‌സസും യൂസേഴ്സിന് ലഭിക്കും.
3,359 രൂപയുടെ എയർടെൽ പ്ലാൻ : ഡെയിലി 2.5 ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങും ഡെയിലി 100 എസ്എംഎസുകളും പ്ലാനിന്റെ സവിശേഷതയാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസ്, ഒരു വർഷം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, അപ്പോളോ 24 ബെ 7 സർക്കിൾ ബെനിഫിറ്റ്സ് എന്നിവയും 3,359 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.


Click it and Unblock the Notifications








