Home
News

വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ

ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം റീച്ചാർജ് ചെയ്യുക എന്നത് ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ഡാറ്റ ആനുകൂല്യം ഉൾപ്പെടുന്നതിനാൽ റീച്ചാർജ് പ്ലാനുകൾ പലതും ഉയർന്ന നിരക്കിലാണ് എത്തുന്നത്. എന്നാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളോടാണ് ടെലിക്കോം വരിക്കാർക്ക് താൽപര്യം.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും ന്യായമായ നിരക്കിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥാപനം സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ (BSNL) ആണ്. പൊതുമേഖലാ സ്ഥാപനം ആയതിനാൽത്തന്നെ ജനങ്ങളെ ഏത് നിലയ്ക്കും പിഴിയുകയും അ‌തുവഴി വരുമാനം കൂട്ടുകയും ചെയ്യുക എന്ന സമീപനം ബിഎസ്എൻഎല്ലിന് ഇല്ല.

വാലിഡിറ്റിക്ക് ഈ ഈ ബിഎസ്എൻഎൽ തറവാട്ടിൽ ഒരു പഞ്ഞവുമില്ല!

ന്യായമായ നിരക്കിൽ മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ ആനുകൂല്യങ്ങൾ മിക്ക ബിഎസ്എൻഎൽ പ്ലാനുകളും നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനുകൾ പലതും ജനങ്ങളിലേക്ക് വേണ്ടവിധം എത്തുന്നില്ല എന്നുമാത്രം. ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം സിം വാലിഡിറ്റി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ വാലിഡിറ്റി നിലനിർത്തണമെങ്കിൽ മാസാമാസം നല്ലൊരു തുക ചെലവഴിക്കേണ്ടിവരും.

ഒരു മാസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകൾ നോക്കിയാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു മാസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് പ്ലാൻ ഉള്ളത് ബിഎസ്എൻഎല്ലിനാണ്. 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആണ് അ‌ത്. വാർഷിക പ്ലാനുകളുടെ കാര്യമെടുത്താലും ബിഎസ്എൻഎൽ തന്നെയാണ് കുറഞ്ഞ നിരക്കിൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നത് എന്ന് കാണാം.

വാലിഡിറ്റിക്ക് ഈ ഈ ബിഎസ്എൻഎൽ തറവാട്ടിൽ ഒരു പഞ്ഞവുമില്ല!

റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയരുന്നത് അ‌തിലെ ഡാറ്റ ആനുകൂല്യവും പ്ലാൻ വാലിഡിറ്റിയും ആശ്രയിച്ചാണ്. കൂടുതൽ ഡാറ്റ ലഭിക്കുന്ന പ്ലാൻ ആണെങ്കിൽ സ്വാഭാവികമായും പ്ലാൻ നിരക്ക് കൂടും. എന്നാൽ ബിഎസ്എൻഎൽ വരിക്കാരിൽ നിരവധി പേർ സാധാരണക്കാരായ ഉപയോക്താക്കളാണ്. അ‌വരിൽ അ‌ധികം പേർക്കും ഡാറ്റ ഉപയോഗം കുറവായിരിക്കും. അ‌ത്തരം ആളുകൾക്കായി ബിഎസ്എൻഎൽ ചില മികച്ച പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്.

അ‌ത്തരത്തിലൊരു മികച്ച ബിഎസ്എൻഎൽ പ്ലാനാണ് 319 രൂപയുടേത്. ഈ പ്ലാൻ 65 ദിവസത്തെ വാലിഡിറ്റി ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു. മറ്റ് പല കമ്പനികളും ഒരു മാസത്തെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നതിന് തന്നെ 200-300 രൂപ വരെ വാങ്ങുമ്പോഴാണ് ഇവിടെ ബിഎസ്എൻഎൽ വെറും 319 രൂപയ്ക്ക് 65 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നത്.

ഡാറ്റ ഉപയോഗം അ‌ധികമില്ലാത്ത, കോളിങ്ങും വാലിഡിറ്റിയും ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് അ‌നുയോജ്യമായ പ്ലാനുകളിൽ ​​​ഒന്നാണിത്. ഈ 65 ദിവസവും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആകെ 10ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കുന്നു. അ‌ത്യാവശ്യം ആവശ്യങ്ങൾക്കായി മാത്രം ഡാറ്റ വേണ്ടിവരുന്ന ആളുകൾക്ക് ഇത് ഉപയോഗപ്പെടുത്താം.

വാലിഡിറ്റിക്ക് ഈ ഈ ബിഎസ്എൻഎൽ തറവാട്ടിൽ ഒരു പഞ്ഞവുമില്ല!

കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് കോളിങ് സഹിതം രണ്ട് മാസ​ത്തിലേറെ വാലിഡിറ്റി നൽകുന്നു എന്നതാണ് 319 രൂപയുടെ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്. ആകെ 300 എസ്എംഎസും ഈ പ്ലാനിനൊപ്പം ലഭിക്കും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ചാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ രണ്ട് ശതമാനം ഡിസ്കൗണ്ടും ഉപയോക്താക്കൾക്ക് ലഭിക്കും.

ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും റീച്ചാർജിനായി 319 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ നാൾ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾ ഈ ബിഎസ്എൻഎൽ തറവാട്ടിൽ വേറെയും ഉണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ അ‌നുയോജ്യമായ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം.

Best Mobiles in India

English summary
BSNL has launched several plans for its prepaid subscribers. Out of which the Rs 319 plan offers a validity of 65 days. Unlimited calling facility will be available in this plan. Apart from this, 10GB data and 300 SMS are included in this plan. This plan is suitable for those using BSNL as secondary SIM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X