ഈ വർഷത്തിലെ ഏറ്റവും മികച്ച 7 ആൻഡ്രോയിഡ് ആപ്പുകൾ

|

സ്മാർട്ഫോണുകളുടെ ലഭ്യതയിൽ ഉണ്ടായ വിസ്ഫോടനം കൂടുതൽ ആപ്പുകൾ ഇറക്കുവാൻ കാരണമായി. കാര്യങ്ങൾ കൂടുതൽ ലളിതമാക്കുവാൻ ഇന്ന് ഒട്ടനവധി ആപ്പുകൾ ഇൻറർനെറ്റിൽ ലഭ്യമാണ്.

 
ഈ വർഷത്തിലെ ഏറ്റവും മികച്ച 7 ആൻഡ്രോയിഡ് ആപ്പുകൾ

ആപ്പുകളുടെ ഉപയോഗക്ഷമത അത് ഉപയോഗിക്കുന്നവരെ ആശ്രയിച്ച് നിൽക്കുന്നു, എന്നാൽ, ഈ പറയുന്ന അപ്പുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ആപ്പുകളിൽ പലതും നമ്മുടെ പല ആവശ്യങ്ങളും നിറവേറ്റാൻ സജ്ജമായി തന്നെയാണ് പ്രോഗ്രാം ചെയ്യപ്പെടുന്നതും.

ഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയുന്ന വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് റോക്കറ്റ് വികസിപ്പിക്കാനൊരുങ്ങി ഐഎസ്ആര്‍ഒഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയുന്ന വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് റോക്കറ്റ് വികസിപ്പിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

ഈ വർഷം ഇറങ്ങിയ 10 ആപ്പുകളെ പരിചയപ്പെടാം.

1. ലാസ്റ്റ്പാസ് പാസ്സ്‌വേർഡ് മാനേജർ

1. ലാസ്റ്റ്പാസ് പാസ്സ്‌വേർഡ് മാനേജർ

നിങ്ങളുടെ ലോഗിൻ വിവരങ്ങൾ സുരക്ഷിതമായ സംരക്ഷിക്കാൻ അനുവദിക്കുന്ന ഒരു പാസ്വേഡ് മാനേജരാണ് ഇത്. നിങ്ങളുടെ അക്കൗണ്ടുകൾക്കായി നല്ല പാസ്സ്‌വേർഡുകൾ ഇതുപയോഗിച്ച് തയ്യാറാക്കാൻ സാധിക്കും. ഒരു മാസ്റ്റർ പാസ്സ്‌വേർഡ്‌ കൊണ്ടാണ് ഇതെല്ലം നിയന്ത്രിച്ച് നിർത്തുന്നത്. 'ക്രോസ്സ് പാസ്സ്‌വേർഡ് സപ്പോർട്ട് സിസ്റ്റം" ഉള്ളതിനാൽ ഇത് കമ്പ്യൂട്ടർ, മൊബൈൽ ഡിവൈസുകൾ, ടാബ്ലറ്റുകൾ തുടങ്ങിയവയിൽ ഇൻസ്റ്റാൾ ചെയ്‌ത്‌ ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ പ്രീമിയം വേർഷൻ വില വളരെ തുച്ഛമാണ്. നിങ്ങൾക്ക് കൂടുതൽ സുരക്ഷയ്ക്കായി ഇതിന്റെ 'ലാസ്റ്റ്പാസ് ഓതേൻട്ടിക്കേറ്റർ' എടുക്കാം, ഇത് കൂടുതൽ സുരക്ഷ സേവനം ഉറപ്പാക്കുന്നു. 1പാസ്വേർഡ്, ഡാഷ്ലയ്ൻ, കീപാസ്സഡ്രോയ്‌ഡ്‌ എന്നി ഓപ്‌ഷനുകൾ ലഭ്യമാണ്.

2. നോവ ലോഞ്ചർ

2. നോവ ലോഞ്ചർ

സാധാരണ ലോഞ്ചറുകളെക്കാളും നോവ ലോഞ്ചർ എന്തുകൊണ്ടും ഒരു പടി മുന്നിലാണ്. നോവ ലോഞ്ചർ ഇവിടെ എത്തിയിരിക്കുന്നത് ഒട്ടനവധി പുതിയ ഫീച്ചറുകളുമായിട്ടാണ്. ഹോം സ്ക്രീൻ സജ്ജീകരണങ്ങളിൽ ബാക്ക് അപ്പ്, റീസ്റ്റോർ എന്നിവയ്ക്കുള്ള ഓപ്ഷൻ, എല്ലാ ആൻഡ്രോയിഡ് ആപ്പുകളിൽ ഐക്കൺ തീം ആക്കാനുള്ള സൗകര്യം, ഹോം സ്ക്രീൻ, ആപ്പ് ഡ്രോവർ എന്നിവയ്ക്കായിട്ടുള്ള സൗകര്യം തുടങ്ങിയവ ഈ ആപ്പിന്റെ ചില പ്രത്യകതകൾ മാത്രമാണ്.

3. പോക്കറ്റ് കസ്‌റ്റസ്‌
 

3. പോക്കറ്റ് കസ്‌റ്റസ്‌

പോഡ്‌കാസ്റ്റുകൾ ഇഷ്ട്ടമുള്ളവർക്ക് തിരഞ്ഞെടുക്കാനും ഉപയോഗിക്കാനും പറ്റിയ ഒരു ആപ്പാണ് പോക്കറ്റ് കസ്‌റ്റസ്‌. നിങ്ങളുടെ ഇഷ്ടമനുസരിച്ച് പോഡ്‌കാസ്റ്റുകൾ ഇന്റർനെറ്റിൽ നിന്നും ഇതുപയോഗിച്ച് ഡൺലോഡ് ചെയ്യ്ത് സൂക്ഷിക്കാം. ഇതിൽ വീഡിയോ-ഓഡിയോ മോഡ് സംവിധാനം ലഭ്യമാണ്, അതുകൊണ്ടു തന്നെ ഇതിൽ ഏത് തരത്തിലുമുള്ള പോക്കറ്റ് കാസ്റ്റുകൾ ആസ്വദിക്കാൻ സാധിക്കും. ഇതൊരു ലൈറ്റ് ആൻഡ് ഡാർക്ക് തീം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്, ഇതൊരു സൈൻ-ഇൻ ഫീച്ചറാണ്, ഇതുപയോഗിച്ച് നിങ്ങൾക്ക് ഏത് പോഡ്‌കാസ്റ്റുകളും സിങ്ക് ചെയ്യാൻ സാധിക്കും. നിങ്ങൾ അവസാനമായി ഡൗൺലോഡ് ചെയ്യാനുള്ള ഒരു ആൻഡ്രോയിഡ് ആപ്പായിരിക്കും പോക്കറ്റ് കസ്‌റ്റസ്‌.

4. പൾസ്‌ എസ്.എം.എസ് / ആൻഡ്രോയിഡ് മെസെഞ്ചർ

4. പൾസ്‌ എസ്.എം.എസ് / ആൻഡ്രോയിഡ് മെസെഞ്ചർ

നൂറുകണക്കിന് എസ്.എം.എസ് ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഇതിൽ രണ്ടെണ്ണമാണ് മുന്നിട്ട് നിൽക്കുന്നത്: പൾസ്‌ എസ്.എം.എസ് / ആൻഡ്രോയിഡ് മെസെഞ്ചർ എന്നിവയാണ് അവ. തീമിങ്, ജിഫ് സപ്പോർട്ട്, പാസ്സ്‌വേർഡ്‌ പ്രൊട്ടക്ടഡ് കോൺവർസേഷൻ, സ്പേമേഴ്‌സിനായി ബ്ലാക്‌ലിസ്റ്, ഡ്യൂവൽ സിം സപ്പോർട്ട്, തുടങ്ങിയവ ഇവയുടെ പ്രധാന സവിശേഷതകളാണ്. ആൻഡ്രോയിഡ് മെസെഞ്ചർ വളരെയധികം ഉപയോഗപ്രദമായതും, ലളിതവുമാണ്. കമ്പ്യൂട്ടറിൽ ഈ മെസ്സേജിങ് ആപ്പ് സപ്പോർട്ട് ചെയ്യുന്നതാണ്. പൾസ്‌ എസ്.എം.എസിന് 10.99 ഡോളർ ചാർജ് ചെയ്യുമ്പോൾ ആൻഡ്രോയിഡ് മെസ്സഞ്ചർ തികച്ചും സൗജന്യമാണ്.

5. സോളിഡ് എക്സ്പ്ലോറർ

5. സോളിഡ് എക്സ്പ്ലോറർ

ഫയൽ ബ്രൗസിംഗ് എല്ലാവർക്കും അനിവാര്യമായ ഒരു സംവിധാനമാണ്, അതുകൊണ്ട് തന്നെ, ഇത് കുറച്ചുകൂടി നല്ല രീതിയിൽ ഇറക്കുകയാണെങ്കിൽ ഉപയോക്താക്കളുടെ അളവ് വലുതായിരിക്കും. സോളിഡ് എക്സ്പ്ലോറർ ഫയൽ എക്സ്പ്ലോറർ ആപ്ലിക്കേഷനിൽ ലഭിക്കുന്നത് പോലെ വളരെ ഉപകാരപ്രദമായതാണ്. മെറ്റീരിയൽ ഡിസൈൻ, അർച്ചിവിങ് സപ്പോർട്ട്, ക്ലോസ്ഡ് സർവീസ് സപ്പോർട്ട് തുടങ്ങിയവ ഇതിന്റെ ചില സവിശേഷതകളാണ്.

6. സ്വിഫ്റ്റ് കീ

6. സ്വിഫ്റ്റ് കീ

സ്വിഫ്റ്റ് കീ കീബോർഡ് വളരെ ശക്തിയേറിയതും, ലളിതവുമാണ്. ഇത് വാണിജ്യമേഖലയിൽ വൻ കുതിപ്പായിരുന്നു, കൂടാതെ ഉപയോക്താക്കളുടെ എണ്ണത്തിൽ നല്ല പുരോഗമനവും ഉണ്ടായിരുന്നു. ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാവുന്ന ഒരു ആപ്പാണ്. മൾട്ടി ലാംഗ്വേജ് സപ്പോർട്ട്, ജെസ്റ്റർ ടൈപ്പിംഗ്, ക്രോസ്സ് ഡിവൈസ് സിങ്കിങ് തുടങ്ങിയവ ഈ ആപ്പിന്റെ ചില പ്രത്യകതകളാണ്. മൈക്രോസോഫ്റ്റിന്റെ കീഴിൽ വരുന്ന ആപ്പ്ളിക്കേഷനാണ് സ്വിഫ്റ്റ് കീ.

7. വാലി

7. വാലി

ആൻഡ്രോയിഡിലെ വോൾപേപ്പർ ആപ്പാണ് വാലി. ഈ ആപ്പിൽ പല രീതികളോടുകൂടിയ വാൾപേപ്പറുകൾ ലഭ്യമാണ്. അബ്‌സ്ട്രാക്ട്, ഫോട്ടോഗ്രാഫി,എഴുത്തുകൾ തുടങ്ങി പല രീതികളിലുമായി ഇത് ലഭ്യമാണ്. കലാസംബന്ധമായ ഒരു കൂട്ടായ്‌മയുടെ ഒത്തൊരുമയോടുള്ള പ്രവർത്തനഫലമാണ് വാലി.

Best Mobiles in India

Read more about:
English summary
App developers are pushing the envelope on a daily basis trying to improve and enhance our smartphone and tablet experiences. In fact, so many Android apps come out every day that it’s difficult to keep track of them all.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X