നിങ്ങള്‍ അറിയാതെ നിങ്ങളുടെ വൈ-ഫൈ ഉപയോഗിക്കുന്നവരെ പിടിക്കാന്‍ ആപ്പുകള്‍

|

ഇന്റര്‍നെറ്റും വൈ-ഫൈയും ഇന്ന് ഏറെക്കുറെ സര്‍വ്വസാധാരണമായി കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണുകളുടെ പ്രചാരം വര്‍ദ്ധിച്ചതോടെ ഇന്റര്‍നെറ്റ് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. മറ്റേതൊരു ഉപകരണത്തിനെയും പോലെ വൈ-ഫൈ നെറ്റ്‌വര്‍ക്കും പരിപാലിക്കേണ്ടത് ആവശ്യമാണ്.

 
നിങ്ങള്‍ അറിയാതെ നിങ്ങളുടെ വൈ-ഫൈ ഉപയോഗിക്കുന്നവരെ പിടിക്കാന്‍

വൈ-ഫൈയുടെ വേഗതക്കുറവിനെ കുറിച്ചുള്ള പരാതികള്‍ ഓഫീസുകളിലും വീടുകളിലും പലപ്പോഴും കേള്‍ക്കാറുണ്ട്. അനധികൃതമായി മറ്റാരെങ്കിലും നിങ്ങളുടെ വൈ-ഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുക, ഇന്റര്‍നെറ്റ് സ്പീഡ് പരിമിതപ്പെടുത്തുക, ആവശ്യത്തിന് സിഗ്നല്‍ കിട്ടാതെ വരുക തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഇത് സംഭവിക്കാം.

നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവര്‍ വൈ-ഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇന്റര്‍നെറ്റിന്റെ വേഗത കുറയുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? വൈ-ഫൈ നെറ്റ്‌വര്‍ക്കിലേക്ക് അനധികൃതമായി കടന്നുകയറുന്നവരെ കൈയോടെ പിടികൂടാന്‍ കഴിയും. ഇനിപ്പറയുന്ന ആപ്പുകള്‍ അതിന് നിങ്ങളെ സഹായിക്കും.

1. ഫിങ്- നെറ്റ്‌വര്‍ക്ക് ടൂള്‍സ്

1. ഫിങ്- നെറ്റ്‌വര്‍ക്ക് ടൂള്‍സ്

പ്ലേസ്റ്റോറില്‍ ലഭ്യമായ ഏറ്റവും മികച്ച വൈ-ഫൈ അനലൈസര്‍ ആപ്പാണ് ഫിങ്- നെറ്റ്‌വര്‍ക്ക് ടൂള്‍സ്. ഇത് വൈ-ഫൈ നെറ്റ്‌വര്‍ക്ക് സമഗ്രമായി സ്‌കാന്‍ ചെയ്ത് കണക്ട് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളുടെ വിവരങ്ങള്‍ നല്‍കും. ഐപി അഡ്രസ്സ്, മാക് അഡ്രസ്സ്, ഉപകരണത്തിന്റെ പേര്, മോഡല്‍, നിര്‍മ്മാതാവ് തുടങ്ങിയ വിവരങ്ങള്‍ ഫിങ്- നെറ്റ്‌വര്‍ക്ക് ടൂള്‍സിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അറിയാനാകും.

2. ഐപി ടൂള്‍സ്

2. ഐപി ടൂള്‍സ്

വൈ-ഫൈ നെറ്റ്‌വര്‍ക്കിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ആപ്പ് തിരയുന്നവര്‍ക്ക് വേണ്ടിയാണ് ഐപി ടൂള്‍സ്. നെറ്റവര്‍ക്ക് സ്‌കാന്‍ ചെയ്ത് ഇതും കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ കണ്ടെത്തും. ഐപി അഡ്രസ്സ്, മാക് അഡ്രസ്സ്, ഉപകരണത്തിന്റെ പേര് മുതലായ വിവരങ്ങള്‍ ഐപി ടൂള്‍സില്‍ നിന്നും ലഭിക്കും.

3. നെറ്റ്കട്ട്
 

3. നെറ്റ്കട്ട്

നെറ്റ്കട്ടും മികച്ച ആന്‍ഡ്രോയ്ഡ് വൈ-ഫൈ അനലൈസര്‍ ആപ്പാണ്. മറ്റ് വൈ-ഫൈ അനലൈസറുകള്‍ ചെയ്യുന്ന എല്ലാ ജോലിയും ഇതും ചെയ്യും. ഇതിന് പുറമെ ലാന്‍ നെറ്റ്‌വര്‍ക്കിലെ രണ്ട് ഉപയോക്താക്കള്‍ക്കിടയിലെ നെറ്റ്‌വര്‍ക്ക് കട്ട് ചെയ്യാനും നെറ്റ്കട്ട് ഉപയോഗിക്കാം. നെറ്റ്‌വര്‍ക്ക് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന നെറ്റ്കട്ട് ഡിഫന്‍ഡറും ഇതിന്റെ മറ്റൊരു ആകര്‍ഷണമാണ്.

4. ഇസ്‌നെറ്റ്‌സ്‌കാന്‍ (ezNetScan)

4. ഇസ്‌നെറ്റ്‌സ്‌കാന്‍ (ezNetScan)

നെറ്റ്‌വര്‍ക്ക് അഡ്മിനിസ്ട്രര്‍മാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് ഇസ്‌നെറ്റ്‌സ്‌കാന്‍. ഇത് വൈ-ഫൈ നെറ്റ്‌വര്‍ക്ക് സ്‌കാന്‍ ചെയ്ത് കണക്ട് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളെയും കണ്ടെത്തുന്നു. മാത്രമല്ല ഇതിന് പ്രത്യേക ഉപയോക്താവിന് ചിഹ്നം നല്‍കാനും ഉപകരണത്തിന് പേരിടാനും കഴിയും. പിങ്, ട്രേസര്‍റൂട്ട് മുതലായ ടൂളുകളും ഇതില്‍ പ്രവര്‍ത്തിക്കുന്നു.

5. നെറ്റ്‌വര്‍ക്ക് സ്‌കാനര്‍

5. നെറ്റ്‌വര്‍ക്ക് സ്‌കാനര്‍

സാങ്കേതികമായി ഏറെ മികച്ച വൈ-ഫൈ അനലൈസര്‍ ആപ്പാണ് നെറ്റ്‌വര്‍ക്ക് സ്‌കാനര്‍. നെറ്റ്‌വര്‍ക്ക് സ്‌കാന്‍ ചെയ്ത് കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിന് പുറമെ സുരക്ഷാ ഭീഷണികളും ഇത് നിങ്ങളെ അറിയിക്കും. വേക് ഓണ്‍ ലാന്‍, പിങ്, ട്രേസര്‍റൂട്ട് മുതലായ ടൂളുകള്‍ ഇതില്‍ ലഭ്യമാണ്.

6. വൈ-ഫൈ തീഫ് ഡിറ്റക്ടര്‍

6. വൈ-ഫൈ തീഫ് ഡിറ്റക്ടര്‍

വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള ആപ്പാണ് ഇത്. വൈ-ഫൈ തീഫ് ഡിറ്റക്ടര്‍ നെറ്റ്‌വര്‍ക്ക് സ്‌കാന്‍ ചെയ്ത് ഉപകരണങ്ങള്‍ കണ്ടെത്തുന്നു. ഐപി അഡ്രസ്സ്, മാക് ഐഡി മുതലായ വിവരങ്ങളും ഇതില്‍ നിന്ന് അറിയാനാകും.

7. നെറ്റ്‌വര്‍ക്ക് കണക്ഷന്‍സ്

7. നെറ്റ്‌വര്‍ക്ക് കണക്ഷന്‍സ്

ഇത് ഒരു മികച്ച നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ് ആപ്പ് ആണ്. എല്ലാ ഇന്‍ബൗണ്ട്- ഔട്ട്ബൗണ്ട് കണക്ഷനുകളും ഇത് പ്രദര്‍ശിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ ഉപകരണത്തിന്റെയും ഐപി വിവരങ്ങള്‍ അടക്കമുള്ളവയും ഇത് നല്‍കും.

 

8. ഹൂ ഈസ് ഓണ്‍ മൈ വൈ-ഫൈ

8. ഹൂ ഈസ് ഓണ്‍ മൈ വൈ-ഫൈ

വൈ-ഫൈ നെറ്റ്‌വര്‍ക്കിലെ ഉപകരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന മറ്റൊരു മികച്ച ആന്‍ഡ്രോയ്ഡ് ആപ്പാണ് ഹൂ ഈസ് ഓണ്‍ മൈ വൈ-ഫൈ. ഡി-ലിങ്ക്, ടിപി-ലിങ്ക് തുടങ്ങിയ പ്രമുഖ റൗട്ടറുകളുടെ റൗട്ടര്‍ സെറ്റിംഗ്‌സ് ഇതില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അറിയാത്ത ഏതെങ്കിലും ഉപകരണം നെറ്റ് വര്‍ക്കില്‍ കണ്ടാല്‍ ഉടന്‍ തന്നെ അതിനെ ബ്ലോക്ക് ചെയ്യാനാകും.

Best Mobiles in India

Read more about:
English summary
However, just like all other internet connected devices, WiFi network in your office or home needs some care and maintenance. Lots of users complain about the WiFi connection on Android is running slow. Well, certain factors can modify the WiFi speed like someone might be connected to the WiFi, you might have set up a speed limiter, your device is not getting a good signal, etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X