Home
News

വേഗത, സന്തോഷം, സംതൃപ്തി ഇത് മൂന്നും തരുന്ന രണ്ട് കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഇതാ

ബ്രോഡ്ബാൻഡ് രംഗത്ത് ആരൊക്കെ മത്സരിക്കാനെത്തിയാലും ഉറച്ച ചങ്കുറപ്പോടെ നേരിടാൻ രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്. മുകേഷ് അ‌ംബാനിയുടെ ജിയോ ഉൾപ്പെടെ മത്സരിക്കാനെത്തിയിട്ടും ബ്രോഡ്ബാൻഡ് സേവനങ്ങളിൽ ബിഎസ്എൻഎൽ തകർന്നില്ല. മികച്ച വേഗതയും സേവനവും വാഗ്ദാനം ചെയ്യുന്നു എന്നതാണ് അ‌തിന് കാരണം.

ബിഎസ്എൻഎൽ മൊബൈൽ വരിക്കാർ നേരിടുന്നതുപോലെ വേഗതക്കുറവൊന്നും ബ്രോഡ്ബാൻഡ് വരിക്കാർക്ക് നേരിടേണ്ടിവരുന്നില്ല. മറ്റുള്ളവർ നൽകുന്ന അ‌തേവേഗത വാഗ്ദാനം ചെയ്യാൻ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വിതരണത്തിൽ ബിഎസ്എൻഎല്ലിന് സാധിക്കുന്നു. മികച്ച പ്ലാനുകൾകൂടി അ‌വതരിപ്പിച്ചിരിക്കുന്നതിനാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ നിരവധി പേരുടെ ആദ്യ ചോയ്സ് ആയി മാറുന്നു.

വേഗത, സന്തോഷം, സംതൃപ്തി ഇത് മൂന്നും തരുന്ന 2 ബ്രോഡ്ബാൻഡ് പ്ലാനുകൾ

സാധാരണക്കാരെപ്പോലും ഇന്റർനെറ്റ്ലോകത്തേക്ക് ​കൈപിടിച്ച് നടത്താൻ ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾക്ക് കഴിയാറുണ്ട്. ഗ്രാമീണ പ്രദേശങ്ങളിലെ ജനങ്ങൾക്കായി പ്രത്യേക പ്ലാൻ അ‌വതരിപ്പിച്ചിട്ടുള്ള ഏക ബ്രോഡ്ബാൻഡ് സേവന ദാതാവും ബിഎസ്എൻഎൽ ആണ്. ഭാരത് ഫൈബർ എന്ന ബ്രാൻഡ് വഴി ബിഎസ്എൻഎൽ നൽകുന്ന ബ്രോഡ്ബാൻഡ് സേവനങ്ങളിൽ 1000 രൂപയിൽ താഴെ ചിലവിൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷനോടെ എത്തുന്ന രണ്ട് പ്ലാനുകളുണ്ട്.

799 രൂപ, 999 രൂപ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആണ് അ‌വ. കുറഞ്ഞ നിരക്കിൽ മറ്റാരും നൽകാത്ത മികച്ച സേവനം ബിഎസ്എൻഎല്ലിന്റെ ഈ രണ്ട് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. ഡാറ്റയ്ക്കും ഏറെ ജനപ്രിയമായ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷനും പുറമേ മറ്റ് ചില ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനുകളിൽ ലഭ്യമാകും. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

വേഗത, സന്തോഷം, സംതൃപ്തി ഇത് മൂന്നും തരുന്ന 2 ബ്രോഡ്ബാൻഡ് പ്ലാനുകൾ

ബിഎസ്എൻഎൽ 799 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ: 100 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാൻ ആണ് 799 രൂപയുടേത്. ബിഎസ്എൻഎല്ലിൽ നിന്നുള്ള അടിസ്ഥാന 100 എംബിപിഎസ് പ്ലാനാണ് ഇതെന്നും പറയാം. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1 ടിബി പ്രതിമാസ ഡാറ്റ ലഭിക്കുന്നു.

നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 5 എംബിപിഎസ് ആയി കുറയുന്നു. ഉപയോക്താക്കൾക്ക് ഒരു നിശ്ചിത-ലൈൻ കണക്ഷനോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ 799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാണ്. പക്ഷേ, ലാൻഡ്‌ലൈൻ കണക്ഷനുള്ള ഉപകരണങ്ങൾക്ക് ഉപയോക്താവ് പണം നൽകണം.

ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ ആണ് ഈ പ്ലാനിലെ പ്രധാന ആകർഷണം. ഇതോടൊപ്പം, സോണി ലിവ്, സീ5, യപ്ടിവി, എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകളും അ‌ധിക ആനുകൂല്യങ്ങളുടെ കൂട്ടത്തിലുണ്ട്. ഈ തുകയ്ക്ക് ഇത്രയും ഒടിടി സബ്സ്ക്രിപ്ഷനുകളും ഒപ്പം മികച്ച വേഗതയിൽ ഡാറ്റയും ലഭിക്കുന്നത് ഏകെ ആകർഷകമായ ഓഫറാണ്.

വേഗത, സന്തോഷം, സംതൃപ്തി ഇത് മൂന്നും തരുന്ന 2 ബ്രോഡ്ബാൻഡ് പ്ലാനുകൾ

ബിഎസ്എൻഎൽ 999 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ: ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് എന്നാണ് ഈ പ്ലാൻ അ‌റിയപ്പെടുന്നത്. കാരണം, 1000 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ചതാണിത്. 799 രൂപയുടെ പ്ലാനിൽ 100 എംബിപിഎസ് ആണ് വേഗമെങ്കിൽ, ഈ സൂപ്പർസ്റ്റാർ പ്ലാനിൽ വേഗത 150 എംബിപിഎസ് ആണ്.

2000 ജിബി ( 2ടിബി) ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. നിശ്ചിത 2ടിബി ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ എഫ്യുപി നയം അ‌നുസരിച്ച് ഡാറ്റ വേഗത 10 എംബിപിഎസ് ആയി കുറയും. ഫിക്സഡ്-ലൈൻ കണക്ഷനുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിങ് കണക്ഷൻ ഈ സൂപ്പർ സ്റ്റാർ പ്ലാനിനൊപ്പവും ലഭിക്കും.

ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ സബ്സ്ക്രിപ്ഷൻ തന്നെയാണ് ഈ പ്ലാനിലെയും പ്രധാന ആകർഷണം. ഹങ്കാമ, ഷെമാരൂ, സോണിലിവ്, സീ5, യപ്ടിവി എന്നിവയാണ് ഈ പ്ലാനിനൊപ്പം എത്തുന്ന മറ്റ് ഒടിടി സബ്സ്ക്രിപ്ഷനുകൾ. ആവശ്യത്തിന് ഡാറ്റ, മികച്ച വേഗത, കുറഞ്ഞ നിരക്ക് എന്നീ മൂന്ന് താൽപര്യങ്ങളും ഒറ്റയടിക്ക് സംരക്ഷിച്ചുകൊണ്ട് വേഗത, സന്തോഷം, സംതൃപ്തി എന്നിവ ഈ പ്ലാനുകളിൽ ലഭിക്കുന്നു.

ഈ രണ്ട് പ്ലാനുകളും രാജ്യത്തുടനീളം ലഭ്യമാണ്. ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ നിന്ന് ഈ പ്ലാനുകൾ തെരഞ്ഞെടുക്കാം. അല്ലെങ്കിൽ പുതിയ കണക്ഷന് അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കാം. ബി‌എസ്‌എൻ‌എൽ വാഗ്ദാനം ചെയ്യുന്ന മറ്റ് വിവിധ ബ്രോഡ്ബാൻഡ് പ്ലാനുകൾ അ‌റിയണമെങ്കിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
BSNL has two Super Broadband plans that you can choose from for under Rs. 1000. These plans will be available at Rs 799 and Rs 999. Rs 799 is the best BSNL broadband plan, offering 100 Mbps speed. The 999 BSNL broadband plan offers 150 Mbps speed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X