ഒടിടി യൂസേഴ്സിന് അനുയോജ്യമായ മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ

|

കൊവിഡ് കാലത്താണ് രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി കുത്തനെ കൂടിയത്. അതിൽ ഇപ്പോഴും വലിയ കുറവ് വന്നിട്ടില്ല. അതിനൊപ്പം തന്നെ രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗവും കുതിച്ചുയർന്നിട്ടുണ്ട്. ഈ കുറച്ച് കാലം കൊണ്ട് തന്നെ രാജ്യത്തെ ഇന്റർനെറ്റ് സേവനദാതാക്കളും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. ഇന്റർനെറ്റ് ബൂമിന്റെ ഭാഗമാകാൻ മിക്കവാറും സേവനദാതാക്കളും നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്നു. ഉയർന്ന ഇന്റർനെറ്റ് ഉപയോഗം ഉള്ളവർക്ക് ബ്രോഡ്ബാൻഡ് പ്ലാനുകൾ ആവശ്യനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. സ്ഥിരമായി ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്കും ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

 

ടെലിക്കോം കമ്പനികൾ

മിക്കവാറും ടെലിക്കോം കമ്പനികൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള അധിക സബ്‌സ്‌ക്രിപ്ഷനുകൾക്കൊപ്പം അതിവേഗ ഡാറ്റയും നൽകുന്നു. ഹൈ സ്പീഡ് പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ വളരെ ആകർഷകമാണ്. കാരണം അവ ഒന്നിൽ കൂടുതൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും സൂപ്പർ ഹൈ സ്പീഡ് ഡാറ്റയും തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. വിവിധ ഡിവൈസുകളിൽ ഒരേ സമയം തടസമില്ലാത്ത കണക്റ്റിവിറ്റിയും ഹൈ സ്പീഡ് പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നൽകുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

16 രൂപ മുതലുള്ള വിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ16 രൂപ മുതലുള്ള വിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ, എയർടെൽ,  ബിഎസ്എൻഎൽ

ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികളെല്ലാം ഒടിടി സ്ബ്സ്ക്രിപ്ഷനുകൾക്കൊപ്പം വരുന്ന അതിവേഗ ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നു. കുറഞ്ഞ ഡാറ്റ വേഗം നൽകുന്ന പ്ലാനുകൾ ഒടിടി ഉപയോഗത്തിന് അത്ര ചേരില്ലെന്നതാണ് യാഥാർഥ്യം. എപ്പോഴും ഉയർന്ന ഡാറ്റ വേഗം നൽകുന്ന പ്ലാനുകളാണ് ഒടിടി ഉപയോഗത്തിന് നല്ലത്. 300 എംബിപിഎസ് അതിവേഗ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ ആണ്. ഇത്തരം പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ജിയോ 300 എംബിപിഎസ് പ്ലാൻ
 

ജിയോ 300 എംബിപിഎസ് പ്ലാൻ

റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ബ്രോഡ്ബാൻഡ് കണക്ഷൻ ആണ് ജിയോ ഫൈബർ കണക്ഷൻ. ആകർഷകമായ 300 എംബിപിഎസ് പ്ലാൻ ജിയോ ഫൈബർ തങ്ങളുടെ യൂസേഴ്സിനായി നൽകുന്നു. അതിശയകരമായ അധിക ആനുകൂല്യങ്ങളും റിലയൻസ് ജിയോ 300 എംബിപിഎസ് പ്ലാൻ ഓഫർ ചെയ്യുന്നു. ജിയോ ഫൈബർ ഓഫർ ചെയ്യുന്ന 300 എംബിപിഎസ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയും യൂസേഴ്സിന് നൽകുന്നു. പ്രതിമാസം 1,499 രൂപയ്ക്കാണ് ജിയോ ഫൈബറിന്റെ 300 എംബിപിഎസ് പ്ലാൻ വരുന്നത്.

ജിയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാംജിയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

3.3 ടിബി

3.3 ടിബി അല്ലെങ്കിൽ 3,300 ജിബി എഫ് യു പി ഡാറ്റ പരിധിയും ഈ ജിയോ ഫൈബർ പ്ലാൻ ഓഫർ ചെയ്യുന്നു. 300 എംബിപിഎസ് ഡാറ്റ അപ്‌ലോഡ് വേഗതയും ഡൌൺലോഡ് വേഗതയും ജിയോ ഫൈബർ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ജിയോഫൈബറിന്റെ 300 എംബിപിഎസ് പ്ലാനിൽ ലഭിക്കുന്നു.

 

നെറ്റ്ഫ്ലിക്സ്

ഇതിന് പുറമെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവ തുടങ്ങി മറ്റ് പതിമൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ഈ പ്ലാൻ വഴി ആക്സസ് ലഭിക്കും. ഈ പ്ലാനിനൊപ്പം വരുന്ന ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന് ഒരു വർഷത്തെ കാലാവധിയുണ്ട്. പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണെന്നും അത് ബാധകമായ രീതിയിൽ ഈടാക്കുമെന്നും ശ്രദ്ധിക്കേണ്ടതാണ്. റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഉപയോക്താക്കൾക്ക് പ്ലാനുകൾ ആക്സസ് ചെയ്യാൻ കഴിയും.

സ്മാർട്ട്ഫോൺ ചാർജർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾസ്മാർട്ട്ഫോൺ ചാർജർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എയർടെൽ എക്സ്സ്ട്രീം ഫൈബർ

എയർടെൽ എക്സ്സ്ട്രീം ഫൈബർ

എയർടെലും 300 എംബിപിഎസ് അൺലിമിറ്റഡ് ഡാറ്റ പ്ലാൻ ഓഫർ ചെയ്യുന്നു. 1,499 രൂപയാണ് ഈ എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനിനും വില വരുന്നത്. പ്രൊഫഷണൽ പ്ലാൻ എന്ന പേരിലാണ് ഈ പ്ലാൻ എയർടെൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എയർടെൽ താങ്ക്സ് ബെനിഫിറ്റുകളുടെ ഭാഗമായി ആമസോൺ പ്രൈം വീഡിയോ, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നു.

എയർടെൽ ഫൈബർ

3.5 ടിബി അല്ലെങ്കിൽ 3,5000 ജിബി ഡാറ്റ പരിധിയുമായിട്ടാണ് എയർടെൽ ഫൈബർ പ്ലാനും വരുന്നത്. പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണ്, അത് ബാധകമായ രീതിയിൽ ഈടാക്കിയേക്കാം. ഈ പ്ലാൻ ഡൽഹി നഗരത്തിന് വേണ്ടിയുള്ളതാണെന്നും വിവിധ നഗരങ്ങളിൽ പ്ലാനുകൾക്ക് നേരിയ വ്യത്യാസമുണ്ടാകാമെന്നും ഓർമ്മിക്കേണ്ടതാണ്.

ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ അഡ്രസ് തെറ്റിയോ? തിരുത്താൻ വഴിയുണ്ട്ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ അഡ്രസ് തെറ്റിയോ? തിരുത്താൻ വഴിയുണ്ട്

ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ

ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ

രാജ്യത്തെ പ്രധാന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സിൽ ഒന്നായ ബിഎസ്എൻഎല്ലും 300 എംബിപിഎസ് പ്ലാൻ നൽകുന്നു. കമ്പനി ഓഫർ ചെയ്യുന്ന ഏറ്റവും വില കൂടിയ പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. ‘ഫൈബർ അൾട്ര' എന്നാണ് ഈ 300 എംബിപിഎസ് പ്ലാൻ വിളിക്കപ്പെടുന്നത്. പ്രതിമാസം 1,499 രൂപയാണ് വില വരുന്നത്. 4 ടിബി അഥവാ 4,000 ജിബി വരെയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന എഫ് യു പി ഡാറ്റ പരിധി. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 4 എംബിപിഎസ് ആയി കുറയുമെന്ന് മാത്രം.

അൺലിമിറ്റഡ് ഡാറ്റ

അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം പായ്ക്കിലേക്കുള്ള സൗജന്യ ആക്സസും ബിഎസ്എൻഎല്ലിന്റെ 300 എംബിപിഎസ് പ്ലാൻ നൽകുന്നു. ഇത് കൂടാതെ, പ്ലാൻ ഒരു പ്രത്യേക ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു, ഉപയോക്താക്കൾക്ക് ആദ്യ മാസത്തെ വാടകയിൽ 500 രൂപ വരെ 90% കിഴിവ് ലഭിക്കും.

iQOO Z6 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് ഉടൻiQOO Z6 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് ഉടൻ

Most Read Articles
Best Mobiles in India

English summary
During the Covid era, the popularity of OTT platforms in the country skyrocketed. There is still no big reduction in that. At the same time, the use of the Internet in the country has increased. Internet service providers in the country have also made great strides in recent times. Most service providers offer a number of plans to be a part of the internet boom.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X