ദിവസം 2ജിബി ഡാറ്റ വർഷം മുഴുവൻ നൽകുന്ന ഉഗ്രൻ പ്ലാനുമായി ബിഎസ്എൻഎൽ

|

പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാനുമായി ബിഎസ്എൻഎൽ രംഗത്ത്. ​4ജി ഉപഭോക്താക്കൾക്കു പുറമെ 3ജി ഉപഭോക്താക്കൾക്കും ​വേഗത​യേറിയ ഡാറ്റ നൽകുന്നതിൽ മുന്നിട്ടു നിൽക്കുന്നതാണ് ഈ പ്ലാൻ. എന്നാൽ ഇതിന് ചെലവ് അ‌ൽപ്പം കൂടും എന്നുമാത്രം. മറ്റു ഡാറ്റാ പ്ലാനുകൾ പോലെ എസ്എംഎസ് വോയിസ് ​​കോൾ സൗകര്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.

ഡാറ്റ 1515

യഥാർഥത്തിൽ ഇതൊരു ഡാറ്റാ ബൂസ്റ്റർ പ്ലാൻ ആണെന്ന് ​വേണമെങ്കിൽ പറയാം. ഡാറ്റ 1515 എന്നാണ് ഈ പ്ലാനിന്റെ പേര്. 365 ദിവസ വാലിഡിറ്റിയോടു കൂടിയാണ് ഈ പ്ലാൻ എത്തുന്നത്. അ‌തായത് ഒരു തവണ പണം മുടക്കിയാൽ ഒരു വർഷത്തേക്ക് പിന്നെ ആ വഴിക്ക് നോക്കേണ്ട, എല്ലാം സെറ്റാണ് എന്നു തന്നെ. അ‌ഡീഷണലായി ഡാറ്റ വേണ്ടിവരുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല അ‌നുഭവമാകും ഈ പ്ലാൻ നൽകുക എന്നാണ് ബിഎസ്എൻഎൽ അ‌വകാശപ്പെടുന്നത്. അ‌ഡീഷണൽ പ്ലാൻ എന്നതിനപ്പുറം ദിവസേന രണ്ടു ജിബി ഡാറ്റ മാത്രം ആവശ്യം ഉള്ളവർക്കും ദീർഘകാലാടിസ്ഥാനത്തിൽ ഇതൊരു മികച്ച പ്ലാൻ തന്നെയാണ്. കാരണം ദിവസം രണ്ടു ജിബി ഉപയോഗിക്കാൻ ലഭിക്കും എന്നതു തന്നെ.

​ഹൈസ്പീഡിൽ 730 ജിബി ഡാറ്റ
 

ഈ പ്ലാനിന് ​ഹൈസ്പീഡിൽ 730 ജിബി ഡാറ്റ ആണ് ആകെ ലഭ്യമാകുക. ദിവസം രണ്ടു ജിബി എന്ന പരിധി കഴിഞ്ഞു കഴിഞ്ഞാൽ ഡാറ്റാ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎൽ നൽകുന്ന ഡാറ്റാ ​സേവനങ്ങളിൽ ഏറ്റവും ചെലവേറിയതാണ് ഈ പ്ലാൻ. എന്നാൽ ഈ പ്ലാൻ പ്രതിദിനം രണ്ടു ജിബി ഡാറ്റ നൽകുന്നുണ്ട് എന്ന് ഓർത്താൽ ഈ പ്ലാൻ ചാർജ് അ‌ത്ര വലിയ തുകയായി തോന്നുകയില്ല. ഒരു ദിവസത്തേക്ക് മാത്രം ആണ് നിങ്ങൾക്ക് 2 ജിബി ഡാറ്റ വേണ്ടതെന്ന കരുതുക അ‌തിനായി മിനി 16 പ്ലാൻ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ബിഎസ്എൻഎൽ നൽകുന്നു. ഇതും ലഭിക്കാവുന്നതിൽ മികച്ച പ്ലാൻ തന്നെ. കാരണം മറ്റു കമ്പനികളുടെ 2ജിബി പ്ലാനുമായി താരതമ്യം ചെയ്താൽ തങ്ങളുടെ പ്ലാനാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നൽകുന്നത് എന്നാണ് ബിഎസ്എൻഎൽ പറയുന്നത്.

പ്ലാനിൽ പ്ലാനിങ് വേണം; കുറഞ്ഞ ചെലവിൽ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാൻ ഇതാപ്ലാനിൽ പ്ലാനിങ് വേണം; കുറഞ്ഞ ചെലവിൽ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാൻ ഇതാ

4ജി വേഗം

ബിഎസ്എൻഎൽ പ്ലാനുകൾ അ‌ധികവും താങ്ങാൻ പറ്റുന്ന നിലയിൽ ഉള്ളവയാണ്. എന്നാൽ 4ജി വേഗം അ‌വകാശപ്പെടുമെങ്കിലും അ‌തിനു തക്ക സ്ജ്ജീകരണങ്ങൾ ഒരുക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്ന് ബിഎസ്എൻഎലിനും അ‌റിയാം. അ‌തിനാൽത്തന്നെ മറ്റ് 4ജി പ്ലാനുകൾ അ‌വരുടെ ഡാറ്റാ പ്ലാനുകൾക്ക് ഈടാക്കുന്ന തുകയ്ക്ക് സമാനമായി നിരക്ക് ഉയർത്താൻ ബിഎസ്എൻഎൽ ശ്രമിക്കുന്നില്ല. ബിഎസ്എൻഎൽ പ്ലാനുകൾ അ‌ധികവും താങ്ങാൻ പറ്റുന്ന നിലയിൽ ഉള്ളവയാണ്. എന്നാൽ 4ജി വേഗം അ‌വകാശപ്പെടുമെങ്കിലും അ‌തിനു തക്ക സ്ജ്ജീകരണങ്ങൾ ഒരുക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്ന് ബിഎസ്എൻഎലിനും അ‌റിയാം. അ‌തിനാൽത്തന്നെ മറ്റ് 4ജി പ്ലാനുകൾ അ‌വരുടെ ഡാറ്റാ പ്ലാനുകൾക്ക് ഈടാക്കുന്ന തുകയ്ക്ക് സമാനമായി നിരക്ക് ഉയർത്താൻ ബിഎസ്എൻഎൽ ശ്രമിക്കുന്നില്ല.

5ജി നെറ്റ്വർക്കിലേക്ക്

4ജി കവറേജ് ലഭ്യമാക്കുന്നതിൽ വരുന്ന കാലതാമസം ബിഎസ്എൻഎൽ സേവനങ്ങളെയും സ്ഥാപനത്തെയും ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇത് മറികടന്ന് 2025 എത്തുമ്പോഴേക്ക് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. മറ്റു കമ്പനികൾ 5ജി നെറ്റ്വർക്കിലേക്ക് മാറാനുള്ള തയാ​റെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ​4ജി ആദ്യം മര്യാദയ്ക്ക് നൽകാനുള്ള നടപടികൾ പോലും ബിഎസ്എൻഎലിൽ ഇഴയുകയുമാണ്.

ഇനി അധികകാലമില്ല ബിഎസ്എൻഎല്ലിന്റെ ഈ അടിപൊളി ഓഫർഇനി അധികകാലമില്ല ബിഎസ്എൻഎല്ലിന്റെ ഈ അടിപൊളി ഓഫർ

ആദ്യം പരിഗണിക്കുന്നത് വേഗത

5ജി സേവനം നൽകുന്നതിലേക്ക് കടക്കുന്നതിൽ എത്രയും നേരത്തെ കടക്കാൻ കഴിയുന്നുവേ അ‌ത്രയും വേഗത്തിൽ കടക്കുക പന്നതാണ് പിടിച്ചുനിൽക്കാൻ ബിഎസ്എൻഎലിനു മുന്നിലുള്ള ഒരേയൊരു വഴി. ഇന്ന് ആളുകൾ ആദ്യം പരിഗണിക്കുന്നത് വേഗതയാണ്. ഇഴഞ്ഞു നീങ്ങുന്ന വേഗവുമായി ആവശ്യങ്ങൾ നിറവേറ്റാൻ ഇരുന്നാൽ, പണികൾ നടക്കാതെ എട്ടിന്റെ പണികിട്ടിയിരിക്കേണ്ടി വരും എന്ന ബോധ്യമുള്ള ആളുകളാണ് ഉപഭോക്താക്കൾ.

ബദൽ സംവിധാനം

അ‌തിനാൽ മാറാൻ തയാറെടുക്കുക എന്നതു മാത്രമാണ് ബിഎസ്എൻഎലിനു മുന്നിലുള്ള ഒരേ വഴി, അ‌ല്ലെങ്കിൽ സ്ഥാപനം കച്ചവടം അ‌വസാനിപ്പിച്ച് ഷട്ടർ ഇടുന്ന സമയം സമാഗതമാകും എന്നതിൽ തർക്കമില്ല. ബിഎസ്എൻഎൽ നിലനിൽക്കേണ്ടത് പൊതു ജനങ്ങളുടെ ആവശ്യമാണ്. കോർപറേറ്റുകൾ കൊള്ള ലാഭം ഈടാക്കി പ്ലാനുകൾ ഇറക്കുന്നത് തടയണമെങ്കിൽ ജനങ്ങൾക്ക ആശ്രയിക്കാൻ കഴിയുന്ന ഒരു ബദൽ സംവിധാനം ഉണ്ടാകുക തന്നെ വേണം. ജനങ്ങളുടെ ആ പ്രതീക്ഷ മുഴുവൻ ബിഎസ്എൻഎലിലാണ്.

വേണ്ടതെല്ലാം തരുന്നവർ; പക്ഷെ കേമനാര്?വേണ്ടതെല്ലാം തരുന്നവർ; പക്ഷെ കേമനാര്?

Best Mobiles in India

English summary
BSNL has the best plan with 2GB of data per day. But it will cost a little more. One thing to note is that this plan does not offer SMS voice call facilities like other data plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X