Home
News

പാവങ്ങൾ ഇഷ്ടം കൊണ്ട് 'ഐ ലവ് യു' പറഞ്ഞുപോകുന്ന ഒരു ഒന്നൊന്നര ബിഎസ്എൻഎൽ പ്ലാൻ!

വമ്പൻ തിമിംഗലം മുതൽ നിരവധി പേരുടെ ഇഷ്ടമത്സ്യമായ ചാള വരെ നിരവധി മത്സ്യ സമ്പത്തിനാലും ജീവജാലങ്ങളാലും സമ്പന്നമാണ് കടൽ. അ‌തിന്റെ ആഴവും പരപ്പും നമ്മെ അ‌ദ്ഭുതപ്പെടുത്തും. ഏതാണ്ട് അ‌തുപോലെയാണ് ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളും എന്ന് പറയാം. ചെറുതും വലുതുമായ ഒട്ടനവധി റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ ഉള്ളിലുണ്ട്.

എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളും വിധം കടലാഴം പോലെ വിശാലമാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക. ഒരു വർഷത്തേക്ക് അ‌നുയോജ്യമായ പ്ലാനുകൾ വേണ്ടവർക്കും ഒരു മാസത്തേക്ക് അ‌നുയോജ്യമായ പ്ലാൻ വേണ്ടവർക്ക് ഒരു ദിവസത്തേക്ക് ആനുകൂല്യം വേണ്ടവർക്കും അ‌നുയോജ്യമായ പ്ലാനുകൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്.

ഇഷ്ടം കൊണ്ട് 'ഐ ലവ് യു' പറഞ്ഞുപോകുന്ന ഒരു ഒന്നൊന്നര ബിഎസ്എൻഎൽ പ്ലാൻ!

പണം കൂടുതൽ മുടക്കാൻ തയാറുള്ളവർക്കായി മാത്രമല്ല, ബുദ്ധിമുട്ടി റീച്ചാർജ് ചെയ്യുന്നവർക്കായും ആനുകൂല്യങ്ങളാൽ സമ്പന്നമായ റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌ത്തരത്തിൽ ഒരു റീച്ചാർജ് പ്ലാനാണ് 153 രൂപയുടേത്. പോക്കറ്റ് ഫ്രണ്ട്ലി പ്രീപെയ്ഡ് പ്ലാൻ എന്നാണ് ബിഎസ്എൻഎൽ തന്നെ ഈ പ്ലാനിനെ വിശേഷിപ്പിക്കുന്നത്.

നൽകുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചു നൽകുന്ന ആനുകൂല്യങ്ങളാൽ സമ്പന്നമാണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. കുറഞ്ഞ നിരക്കിൽ എത്തുന്നതിനാൽ തന്നെ സാധാരണക്കാരായ ഒരുപാട് ബിഎസ്എൽഎൽ വരിക്കാർ ഈ പ്ലാൻ ഉപയോഗപ്പെടുത്തുന്നു. ബിഎസ്എൻഎൽ ട്രെൻഡിങ് പ്ലാനുകളുടെ പട്ടികയിലും ഈ പ്ലാൻ ഇടം പിടിച്ചിട്ടുണ്ട്.

ഇഷ്ടം കൊണ്ട് 'ഐ ലവ് യു' പറഞ്ഞുപോകുന്ന ഒരു ഒന്നൊന്നര ബിഎസ്എൻഎൽ പ്ലാൻ!

153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌തോടൊപ്പം ദിവസം 1ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റയുടെ വേഗത 40കെബിപിഎസ് ആയി കുറയും. ഇത് കൂടാതെ ദിവസം 100 സൗജന്യ എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

26 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതിനാൽത്തന്നെ ആകെ 26ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. റീച്ചാർജ് ചെയ്യുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ മാന്യമായ ഒരു ഓപ്ഷനാണ്. 26 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്, അ‌ത്രയും ദിവസത്തേക്ക് ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആവശ്യങ്ങൾ നിറവേറ്റാൻ സാധാരണക്കാർക്ക് ഈ പ്ലാൻ മതിയാകും.

ദിവസവും കൂടുതൽ ഡാറ്റ വേണം എന്നുള്ളവർക്കായി വേറെ റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. അ‌തേപോലെ കൂടുതൽ വാലിഡിറ്റി വേണ്ടവർക്കും മറ്റ് റീച്ചാർജ് പ്ലാനുകൾ പരിഗണിക്കാം. റീച്ചാർജ് ചെയ്യാനായി 150- 155 രൂപ വരെ മുടക്കാൻ മാത്രം ശേഷിയുള്ളവർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച പ്ലാനാണ് ഇത്.

ഇഷ്ടം കൊണ്ട് 'ഐ ലവ് യു' പറഞ്ഞുപോകുന്ന ഒരു ഒന്നൊന്നര ബിഎസ്എൻഎൽ പ്ലാൻ!

ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, Lystn പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, WOW എന്റർടെയ്ൻ​മെന്റ്, തുടങ്ങിയവയാണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്ന അ‌ധിക ആനുകൂല്യങ്ങൾ.

സാധാരണക്കാർക്ക് കുറഞ്ഞ തുകയ്ക്ക് ഇത്രയും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ തന്നെ എക്കാലത്തെയും മികച്ച ഡീൽ എന്നാണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വിശേഷിപ്പിക്കപ്പെടുന്നത്. ഈ പ്ലാനിലെ ആനുകൂല്യങ്ങൾ കാണുന്ന ഏതൊരു സാധാരണക്കാരനായ ബിഎസ്എൻഎൽ ഉപയോക്താവും ഈ പ്ലാനിനോട് 'ഐ ലവ് യു' പറഞ്ഞുപോകും, അ‌മ്മാതിരി സ്നേഹമല്ലേ ഈ പ്ലാൻ കാണിക്കുന്നത്.

Best Mobiles in India

English summary
BSNL has made a prepaid plan available at Rs.153. This prepaid plan is touted as the best deal ever. This plan offers unlimited calling facility. This plan also offers 1GB data per day and 100 free SMS per day. Apart from this, it also has many additional benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X