1000 രൂപയ്ക്കുളളിലെ മികച്ച ഇയര്‍ ഫോണുകള്‍ തിരഞ്ഞെടുക്കാം!

By GizBot Bureau
|

ഫോണില്‍ സംസാരിക്കാനാണെങ്കിലും പാട്ടു കോള്‍ക്കാനാണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇപ്പോള്‍ ഇയര്‍ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതു കൊണ്ടു തന്നെ എല്ലാവരുടേയും കൈയ്യില്‍ എപ്പോഴും ഒരു ഇയര്‍ഫോണ്‍ ഉണ്ടാകും.

1000 രൂപയ്ക്കുളളിലെ മികച്ച ഇയര്‍ ഫോണുകള്‍ തിരഞ്ഞെടുക്കാം!

കൂടാതെ പലപ്പോഴും കൂട്ടുകാരുടെ കൈയ്യില്‍ നിന്നും ഇയര്‍ഫോണുകള്‍ വാങ്ങി ഉപയോഗിക്കുന്നത് പലരുടേയും ഒരു ശീലമാണ്. അങ്ങനെയുളളവര്‍ക്ക് ചെറിയൊരു അറിവ് ഞാനിവിടെ നല്‍കാം. മറ്റുളളവരുടെ ഇര്‍ഫോണകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ചെവിയുടെ ആരോഗ്യത്തിന് ഈ ശീലം പ്രതികൂലമായി ബാധിക്കുന്നതാണ്. ഓരോരുത്തരുടേയും ചെവിയിലെ മാലിന്യങ്ങളില്‍ മാരകമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്.

ഇവര്‍ ഉപയോഗിച്ച ഇയര്‍ഫോണുകള്‍ മറ്റൊരാള്‍ ഉപയോഗിച്ചാല്‍ ബഡ് വഴി ഇവ ഒരാളില്‍ നിന്നും മറ്റൊരാളിലേക്കു പകരും. ഇത് ചെവിയില്‍ മറ്റൊരു പുതിയ ബാക്ടീരിയ രൂപപ്പെടുന്നതിന് കാരണമാകുന്നു. ഭാവിയില്‍ കേള്‍വിക്കുറവിന്‌ ഇത് ഇടവരും.

ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ ഒരു പുതിയ ഇയര്‍ഫോണ്‍ വാങ്ങണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? അങ്ങനെയാണെങ്കില്‍ 1000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ഇയര്‍ഫോണുകളുടെ ഒരു ലിസ്റ്റ് ഞാനിവിടെ കൊടുക്കുന്നു.

1. Sony MDR-EX150AP

1. Sony MDR-EX150AP

സോണിയുടെ ഈ ഇയര്‍ഫോണ്‍ നിങ്ങള്‍ക്ക് വളരെ മികച്ചതാണ്. Sony MDR-EX140AP ഗോള്‍ഡ് പ്ലേറ്റ് ചെയ്ത 3.5എംഎം ജാക്ക്‌ മെറ്റല്‍ കേസ് ഇയര്‍-ടിപ്‌സും ഇതിലുമണ്ട്. സോണി MDR-EX150AP 9mm നിയോഡിനമാണ് ഉപയോഗിക്കുന്നത്. ഇത് സമീകൃത ശബ്ദങ്ങള്‍ നല്‍കുന്നു.

ആമസോണില്‍ നിന്നും 849 രൂപ്ക്കു നിങ്ങള്‍ക്കിതു വാങ്ങാം.

 

 2. Boat BassHeads

2. Boat BassHeads

ഈ ലിസ്റ്റിലെ വില കുറഞ്ഞ ഏറ്റവും മികച്ച ഇയര്‍ഫോണാണ് ഇത്. പേരില്‍ നിന്നും തന്ന സൂചിപ്പിക്കുന്നുണ്ട്, കൂടുതല്‍ ബാസ് ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഇയര്‍ഫോണ്‍. ബാസ്-ഡ്രൈവ് സ്റ്റീരിയോ ശബ്ദം നല്‍കുന്ന 10 mm ഡ്രൈവര്‍ ഇതിലുണ്ട്. നിങ്ങളുടെ പ്രീയപ്പെട്ട പാട്ടുകള്‍ മികച്ച രീതിയില്‍ കോള്‍ക്കുന്നതിന് നോയിസ് ക്യാന്‍സലേഷന്‍ സംവിധാവനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതില്‍

പ്ലേ/പോസ് ബട്ടണും ഉണ്ട്.

ആമസോണില്‍ നിന്നും 549 രൂപയ്ക്കു വാങ്ങാം.

3. Mi Earphones
 

3. Mi Earphones

താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുളള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഷവോമി. വളരെ ലളിതമായ ഒരു ഇയര്‍ഫോണാണ് ഇത്. വെറും 14 ഗ്രാം ഭാരമാണ് ഇതിനുളളത്. നിങ്ങളുടെ ചെവികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ ദീര്‍ഘനേരം ഉപയോഗിക്കാം. അവിശ്വസരീയമായ ശബ്ദം നല്‍കുന്നതിന് ഡ്യുവല്‍ 10nm ഡ്രൈവറുകളാണ് നല്‍കിയിരിക്കുന്നത്. മികച്ച ഓഡിയോ ഗുണമേന്മയാണ് ഈ ഇയര്‍ഫോണില്‍ നിന്നും നിങ്ങള്‍ക്കു ലഭിക്കുന്നത്. ഇന്‍-ലൈന്‍ മൈക്കിലൂടെയാണ് ഇത് വരുന്നത്. പ്ലേ/പോസ് ബട്ടണും ഇതിലുണ്ട്. സില്‍വര്‍, ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഈ ഇയര്‍ഫോണ്‍ എത്തുന്നത്.

699 രൂപയ്ക്ക് ആമസോണില്‍ നിന്നും ഇതു വാങ്ങാം.

4. JBL C100SI

4. JBL C100SI

ഓഡിയോ ഉപകരണങ്ങളുടെ പ്രശസ്ഥായ ഒരു കമ്പനിയാണ് JBL. വ്യത്യസ്ഥ വിലയിലെ മികച്ച ഹെഡ്‌ഫോണുകള്‍ ഇവിടെ നിന്നും ലഭിക്കുന്നു. JBL C100SI വളരെ ഭാരം കുറഞ്ഞ മികച്ചൊരു ഇയര്‍ഫോണാണ്. മെറ്റലിനു പകരം JBL C100SI ഒരു പ്ലാസ്റ്റിക് കേസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മികച്ച നിലവാരമുളള ഓഡിയ ക്വാളിറ്റിക്കായി ഒരു ജോഡി 9mm ഡ്രൈവറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആമസോണില്‍ നിന്നും 799 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം.

 5. Sennheiser CX 180

5. Sennheiser CX 180

1000 രൂപയ്ക്കു താഴെ വിലയുളള ഇയര്‍ഫോണുകളില്‍ വളരെ മികച്ച ഒന്നാണ് Sennheiser CX 180. പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലെ ഒരു പ്രധാന പ്രശ്‌നം എന്നു പറയുന്നത് അതിന്റെ വയറുകളാണ്‌.

വളരെ മികച്ച ഓഡിയോ അനുഭവമാണ് സെന്‍ഹീസര്‍ നല്‍കുന്നത്. ഇന്‍-ഇയര്‍-കനാല്‍ ഉളളതിനാല്‍ മറ്റു ശബ്ദങ്ങള്‍ ഒന്നും തന്നെ നിങ്ങളെ തടസ്സപ്പെടുത്തില്ല. ശ്രദ്ധേയവും ആഴവുമുളള ബാസ് നല്‍കുന്ന ബേസ്-ഡ്രൈവ് ചെയ്ത സ്റ്റീരിയോ സൗണ്ട് ടെക്‌നോളജിയാണ് ഇയര്‍ഫോണുകളില്‍.

749 രൂപയ്ക്ക് ആമസോണില്‍ നിന്നും വാങ്ങാം.

6. House Of Marley Smile Jamacia EM -JE014-SB

6. House Of Marley Smile Jamacia EM -JE014-SB

യുഎസ്, യുകെ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന പ്രശസ്ഥമായ ബ്രാന്‍ഡാണ് ഇത്. വിപണിയിലെ ഏറ്റവും മികച്ച ശബ്ദമുളള ഇയര്‍ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇത്. ശക്തമായ ഒരു ബാസ് നല്‍കുന്നതിന് 8എംഎം കോയില്‍ ഡ്രൈവറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 52 ഇഞ്ച് ഫാബ്രിക് കോഡ് ഉളളതിനാല്‍ ടാങ്കിള്‍സ് കുറയ്ക്കുന്നു. അതിലൂടെ ഏറ്റവും മികച്ച ശബ്ദം തന്നെ നിങ്ങള്‍ക്കു ലഭിക്കുന്നു.

899 രൂപയ്ക്ക് ആമസോണില്‍ നിന്നും 899 രൂപയ്ക്കു വാങ്ങാം.

7. Audio-Technica ATH-CLR100BK

7. Audio-Technica ATH-CLR100BK

ഇയര്‍ഫോണുകള്‍ക്ക് വളരെ പ്രീയപ്പെട്ട മറ്റൊരു കമ്പനിയാണ് ഇത്. ഇതിലെ സിലിക്കണ്‍ ഇയര്‍ ടിപ്പുകള്‍ തികച്ചും അനുയോജ്യമാണ്. L- ആകൃതിയിലെ കണക്ടര്‍ ഉളളതിനാല്‍ സാധാരണ കണക്ടറുകളേക്കാള്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയതാണ്. ഇതില്‍ പ്ലാസ്റ്റിക് റോളിംഗ് കേസ് ഉളളതിനാല്‍ ഇയര്‍ഫോണുകള്‍ എളുപ്പത്തില്‍ കൊണ്ടു പോകാനും ഉപയോഗിക്കാനും കഴിയും. കൂടാതെ മികച്ച ഓഡിയോ ക്വാളിറ്റി അനുഭവം നല്‍കാനായി 8.5എംഎം ഡ്രൈവറുകളും ഉണ്ട്.

നിങ്ങൾ കാത്തിരുന്ന ആ അപ്‌ഡേറ്റ് എത്തി! പോർട്രൈറ്റ് മോഡ് ഇനി എല്ലാ ഷവോമി ഫോണിലും!നിങ്ങൾ കാത്തിരുന്ന ആ അപ്‌ഡേറ്റ് എത്തി! പോർട്രൈറ്റ് മോഡ് ഇനി എല്ലാ ഷവോമി ഫോണിലും!

Best Mobiles in India

Read more about:
English summary
Best Earphones Under Rs 1000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X